For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: വിഘ്‌നേഷ് സേഫ്!! 8 പേരുടെ കാര്യം സ്വാഹ; ഇഷാന്‍ തിരിച്ചെത്തും; മുംബൈയുടെ പ്ലാനറിയാം

ഐപിഎല്ലിലെ ആറാം കിരീടമെന്ന റെക്കോര്‍ഡ് ലക്ഷ്യത്തിലേക്കുള്ള മുംബൈ ഇന്ത്യന്‍സിന്റെ കാത്തിരിപ്പ് നീളുകയാണ്. സമാപിച്ച 18ാം സീസണില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ അതു നേടിയെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ക്വാളിഫയറില്‍ അടിതെറ്റുകയായിരുന്നു. അടുത്ത സീസണില്‍ ശക്തമായൊരു തിരിച്ചുവരവിനൊപ്പം ആറാം ഐപിഎല്‍ ട്രോഫി കൂടിയാണ് മുംബൈ സ്വപ്‌നം കാണുന്നത്.

അതിനു മുന്നോടിയായി മുംബൈ ടീമില്‍ ചില മാറ്റങ്ങള്‍ അടുത്ത സീസണിനു മുന്നോടിയായി തീര്‍ച്ചയായും പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ലേലത്തിലും അതിനു മുമ്പ് ട്രേഡ് വിന്‍ഡോയിലുമെല്ലാം ചില താരങ്ങളെ മുംബൈ നോട്ടമിട്ടു വച്ചിട്ടുണ്ട്. ഏതൊക്കെ കളിക്കാരെയാവും ലേലത്തിനു മുമ്പ് മുംബൈ ഒഴിവാക്കുകയെന്നും പുതിയ സീസണിലേത്തുള്ള അവരുടെ പ്ലാനിങ് എങ്ങനെയാവുമെന്നും നമുക്കു പരിശോധിക്കാം.

MUMBAI INDIANS

എട്ടു താരങ്ങളെ കൈവിടും?

പ്രധാനമായും എട്ടു താരങ്ങളെയാവും അടുത്ത സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് കൈവിട്ടേക്കുക. പക്ഷെ അക്കൂട്ടത്തില്‍ കഴിഞ്ഞ തവണ അരങ്ങേറിയ മലയാളി റിസ്റ്റ് സ്പിന്നര്‍ വിഷ്‌നേഷ് പുത്തൂരുണ്ടാവാനിടയില്ല. പരിക്കേറ്റ് പിന്‍മാറുന്നതിനു മുമ്പ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ അടുത്ത എഡിഷനിലും അവസരം നല്‍കി വിഘ്‌നേഷിനെ വളര്‍ത്തിയെടുക്കാനാവും മുബൈയുടെ പ്ലാന്‍.

മുംബൈ കൈവിടാന്‍ സാധ്യതയുള്ളവരില്‍ വിലയേറിയ താരം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സായിരിക്കും. 5.25 കോടിയാണ് അദ്ദേഹത്തിന്റെ മൂല്യം. പക്ഷെ കഴിഞ്ഞ തവണ 233 റണ്‍സ് മാത്രമാണ് ജാക്‌സിനു നേടാനായത്. തന്റെ മൂല്യത്തോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നറാണ് അടുത്തയാള്‍. രണ്ടു കോടി പ്രതിഫലമുള്ള അദ്ദേഹത്തിനു പക്ഷെ ബൗളിങില്‍ മാത്രമേ തിളങ്ങാനായുള്ളൂ. ബാറ്റിങില്‍ നിരാശപ്പെടുത്തിയതിനാല്‍ സാന്റ്‌നറെ എംഐ കൈവിട്ടേക്കും. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹമാനെയും ഇനി മുംബൈ ടീമില്‍ കണ്ടേക്കില്ല. രണ്ടു കോടിയാണ് അദ്ദേഹത്തിന്റെ ശമ്പളം.

ഈ മൂന്നു പേരെ കൂടാതെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സത്യനാരായണ (50 ലക്ഷം), വിക്കറ്റ് കീപ്പര്‍ ബാറ്ററായ റോബിന്‍ മിന്‍സ് (30 ലക്ഷം), സൗാത്താഫ്രിക്കയുടെ കോര്‍ബിന്‍ ബോഷ് (1 കോടി), ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ റീസ് ടോപ്പ്‌ലെ (75 ലക്ഷം), ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രാജ് അംഗദ് ബവ (30 ലക്ഷം) എന്നിവരെയും മുംബൈ കൈവിട്ടേക്കും. ഇതു വഴി മുംബൈ ലാഭിക്കുക 12.10 കോടി രൂപയാണ്.

AKASH NITA AMBANI

ആരെയെല്ലാം വാങ്ങും?

ട്രേഡിങ് വിന്‍ഡോയിലും ലേലത്തിലുമെല്ലാം ചില കളിക്കാരെ അടുത്ത വര്‍ഷത്തേക്കു മുംബൈ ഇന്ത്യന്‍സ് ടീം നോട്ടമിട്ടു വച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. അമേരിക്കയിലെ മേജര്‍ ലീഗ് (MLC) ക്രിക്കറ്റില്‍ അടുത്തിടെ ചാംപ്യന്‍മാരായ തങ്ങളുടെ തന്നെ ടീമായ എംഐ ന്യൂയോര്‍ക്ക് സിറ്റിയില്‍ കസറിയ ചിലരെ ഐപിഎല്ലില്‍ മുംബൈ കൊണ്ടുവന്നേക്കും.

ഇന്ത്യന്‍ വംശജരും അമേരിക്കന്‍ താരങ്ങളുമായ ഡെത്ത് ബോള്‍ സ്‌പെഷ്യലിസ്റ്റ് റുഷില്‍ ഉഗര്‍ക്കര്‍ (എംഎല്‍സിയില്‍ 8.98 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റ്), ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ മൊനാങ്ക് പട്ടേല്‍ (478 റണ്‍സോടെ എംഎല്‍സി) എന്നിവരെ മുംബൈ ഐപിഎല്ലില്‍ എത്തിക്കാനിടയണ്ട്. ഇതില്‍ റുഷിലിന്റെ പ്രതിഫലം 2.5 കോടിയും പട്ടേലിന്റേത് നാലു കോടിയുമാണ്.

അതേസമയം, ഡ്രേഡിങ് വിന്‍ഡോയില്‍ തങ്ങളുടെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ മുംബൈ തിരികെ കൊണ്ടു വന്നേക്കും. ഇതിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു നല്‍കേണ്ടി വരിക 12 കോടിയോളമാണ്.

എസ്ആര്‍എച്ചില്‍ നിന്നും തന്നെ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും (4-5 കോടി) വാങ്ങാന്‍ മുംബൈ ശ്രമിച്ചേക്കും. മിനി ലേത്തില്‍ പ്രധാനമായും മൂന്നു പേരെം വാങ്ങാനാവും മുംബൈ ശ്രമിച്ചേക്കുക. പേസര്‍ കുല്‍ദീപ് സെന്‍, മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദ് എന്നിവര്‍ക്കൊപ്പം വലിയ വിലയില്ലാത്ത ഒരു ഇന്ത്യന്‍ കീപ്പറെയും മുംബൈ വാങ്ങിയേക്കും.

Story first published: Friday, July 18, 2025, 14:25 [IST]
Other articles published on Jul 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+