For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു വന്നാല്‍ മുംബൈ ഇനിയും കിടുവാകും!! അതു സംഭവിക്കും? കാരണം പറഞ്ഞ് ചോപ്ര

രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹമുണ്ടെന്നു ടീം മാനേജ്‌മെ്ന്റിനെ അറിയിച്ചു കഴിഞ്ഞതോടെ മലയാള സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നു കൊണ്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സ് ഇവയിലൊന്നാവും സഞ്ജുവിന്റെ പുതിയ തട്ടകമെന്നാണ് പലരും പ്രവചിക്കുന്നത്.

ഇതിനിടെ ഒരു സര്‍പ്രൈസ് നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അഞ്ചു തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ ടൂര്‍ണമെന്റിലെ ഗ്ലാമര്‍ ടീമായ മുംബൈ ഇന്ത്യന്‍സിലേക്കു അദ്ദേഹം ചേക്കേറാനിടയുണ്ടെന്നാണ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. ഇതിനുള്ള കാരണം അദ്ദേഹം വിശീകരിക്കുകയും ചെയ്തു.

SANJU SAMSON

എന്തുകൊണ്ട് മുംബൈ?

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ പുതിയ ഫ്രാഞ്ചൈസിയെ കുറിച്ച് വിശകലനം ചെയ്യവെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ എന്നിവര്‍ക്കൊപ്പം മുംബൈ ഇന്ത്യന്‍സിനെയും സാധ്യതാ ലിസ്റ്റിലേക്കു ആകാശ് ചോപ്ര കൊണ്ടു വന്നിട്ടുള്ളത്. ഇതിന്റെ കാരണത്തെക്കുറിച്ചു സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് എന്നിവരെക്കൂടാതെ സഞ്ജു സാംസണിനായി താല്‍പ്പര്യം പ്രകടിപ്പിക്കാനിടയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സാണ്. ബോക്‌സിനു പുറത്തേക്കു ഞാന്‍ ചിന്തിച്ചപ്പോഴാണ് അവരുടെ പേര് വന്നത്. ഇടംകൈയന്‍ ബാറ്ററായ റയാന്‍ റിക്കെല്‍റ്ററാണ് അവരുടെ വിക്കറ്റ് കീപ്പറും ഓപ്പണിങ് താരങ്ങളിലൊരാളും. പക്ഷെ അദ്ദേഹം വിദേശ താരമാണ്.

അതുകൊണ്ടു തന്നെ ചിലപ്പോള്‍ നിങ്ങള്‍ കുടുങ്ങിപ്പോവുകയും ചെയ്യും. കഴിഞ്ഞ സീസണില്‍ അവസാനത്തേക്കും റിക്കെല്‍റ്റണ്‍ ടീം വിട്ടപ്പോള്‍ പകരം ജോണി ബെയര്‍സ്‌റ്റോയെ മുംബൈയ്ക്കു ടീമിലെത്തിക്കേണ്ടി വന്നു. പക്ഷെ അദ്ദേഹം ഇനി ടീം വിടുന്നത് തടയാന്‍ കഴിയില്ലെന്നും ചോപ്ര വിശദമാക്കി. സഞ്ജുവിനെ സ്വന്തമാക്കാനായാല്‍ അതു മുംബൈ ടീം ഡയനാമിക്‌സിനെയാകൊ മാറ്റുമെന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിനു ശേശമാണ് ജോണി ബെയര്‍‌സ്റ്റോ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു വന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തേ റിലീസ് ചെയ്യേണ്ടതുമുണ്ട്. ടീമിനു വേണ്ടി വിക്കറ്റ് കീപ്പിങ് നടത്താന്‍ ബെയര്‍‌സ്റ്റോ ലഭ്യമല്ല. രോഹിത് ശര്‍മയും റയാന്‍ റിക്കെല്‍റ്റണുമാണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനായി ഓപ്പണ്‍ ചെയ്യുന്നത്.

ഈ ടീം മികച്ചതുമാണ്. പക്ഷെ മുംബൈയെ കൂടുതല്‍ കരുത്തരാക്കണമെങ്കില്‍ സഞ്ജു സാംസണിനെ കൂടി ടീമിലെടുക്കാന്‍ നിങ്ങളാഗ്രഹിക്കും. നിങ്ങള്‍ക്കു സഞ്ജുവിനെ ലഭിക്കുകയാണെങ്കില്‍ ടീം ഡയനാമിക്‌സ് കുറേക്കൂടി മികച്ചതാവുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

കരിയറിന്റെ അവസാനത്തോടു അടുക്കുന്ന രോഹിത് ശര്‍മയ്ക്കു പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനായി കൊണ്ടു കൊണ്ടുവന്ന് ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ആശങ്കകള്‍ മുംബൈ പരിഹരിച്ചു കഴിഞ്ഞു. ഇനി രോഹിത് വിരമിക്കുകുമ്പോള്‍ സഞ്്ജു ടീമിന്റെ ഭാഗമാണെങ്കില്‍ ഓപ്പണിങ് ദൗത്യം തീര്‍ച്ചയായും ഏല്‍പ്പിക്കാനും കഴിയുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

SANJU SAMSON

കെകെആര്‍ ഉറപ്പായും ശ്രമിക്കും

സഞ്ജു സാംസണിനെ എന്തു വില കൊടുത്തും അടുത്ത സീസണിലേക്കു ടീമിലെത്തിക്കാനിടയുള്ളവര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. സഞ്ജു സംസണിന്റെ പുതിയ തട്ടകത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്റെ മനസ്സിലേക്കു ആദ്യം വരുന്ന ടീം സിഎകെയല്ല, മറിച്ച് കെകെആറാണ്.
എങ്ങനെയെങ്കിലും അദ്ദേഹത്തെ വാങ്ങിയേ തീരുവെന്നു ആഗ്രഹിക്കുക അവരായിരിക്കും.

കെകെആറിനു ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററില്ല. ഇതു അവരുടെ കൈകള്‍ പിറകില്‍ കെട്ടിയിരിക്കുകയാണ്. രണ്ടാമത്തെ കാര്യം നിങ്ങള്‍ക്കു ഒരു ക്യാപ്റ്റനെ കൂടി ലഭിക്കുകയാണെങ്കില്‍ എന്താണ് തെറ്റ്?

അജിങ്ക്യ രഹാനെ ടീമിനെ നന്നായി നയിച്ചുവെന്നതും സ്‌കോര്‍ ചെയ്തുവെന്നതും ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ ബാറ്ററെന്ന നിലയില്‍ അദ്ദേഹം ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ ബാറ്റിങ് ഓര്‍ഡര്‍ ഒരു പ്രശ്‌നമാണ്. സഞ്ജുവിനു വേണ്ടി റിലീസ് ചെയ്യാന്‍ ഒരു താരവും കെകെആറിനുണ്ട്. വേണമെങ്കില്‍ വെങ്കടേഷ് അയ്യരെ റിലീസ് ചെയ്താല്‍ 24 കോടി അവര്‍ക്കു തിരിച്ചുപിടിക്കാം. അതു വലിയ വ്യത്യാസമുണ്ടാക്കുമെന്നും ചോപ്ര വിശദമാക്കി.

Story first published: Friday, August 8, 2025, 12:03 [IST]
Other articles published on Aug 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+