For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: മുംബൈയ്ക്ക് അടുത്ത തലവേദന... രോഹിത് ശര്‍മ്മയുടെ പരിക്ക് ഗുരുതരമോ?

ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സിന് അടുത്ത തിരിച്ചടി. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരായ അടുത്ത മത്സരത്തില്‍ നിന്ന് വിട്ടുനിന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹിറ്റ്മാന്‍ കളിക്കളം വിട്ടിരുന്നു. ഹാംസ്ട്രിംഗിന് പരിക്കേറ്റതിനെ തുടര്‍ന്ന് താരം സ്‌കാനിംഗിന് വിധേയനായി.

ഇപ്പോള്‍, സ്‌കാനുകളുടെ സ്വഭാവത്തെക്കുറിച്ചും അടുത്ത മത്സരത്തിന് രോഹിത് ലഭ്യമാകുമോ എന്നതിനെക്കുറിച്ചുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ചൊവ്വാഴ്ച ടീമിന്റെ പരിശീലന സെഷനില്‍ നിന്ന് രോഹിത് വിട്ടുനിന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്കിന്റെ സ്വഭാവം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

IPL 2026

ഇത് ശരിയാണെങ്കില്‍ മുംബൈയ്ക്ക് വലിയ ആശ്വാസമാണ്. കാരണം രോഹിത് ശര്‍മ്മ അവരുടെ പ്ലെയിംഗ് ഇലവനിലെ അവിഭാജ്യ ഘടകമാണ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച വിവരമൊന്നുമില്ല.

''രോഹിത്തിന്റെ സാന്നിധ്യത്തിന്റെ മൂല്യം കണക്കിലെടുത്ത്, പരിക്ക് കൂടുതല്‍ വഷളാകാനുള്ള സാധ്യത ഒഴിവാക്കാന്‍ മാനേജ്മെന്റ് ജാഗ്രത പാലിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, അന്തിമ തീരുമാനം രോഹിതിന് തന്നെ വിടാനും സാധ്യതയുണ്ട്,'' റിപ്പോര്‍ട്ട് പറയുന്നു.

ആര്‍സിബിക്കെതിരായ മത്സരത്തില്‍ അഞ്ചാം ഓവര്‍ ആരംഭിക്കുന്നതിന് മുമ്പാണ് രോഹിതിന് പരിക്കേറ്റത്. ഫിസിയോയുടെ ചികിത്സയ്ക്ക് ശേഷം, രണ്ട് പന്തുകള്‍ക്ക് ശേഷം ഹാംസ്ട്രിംഗിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ രോഹിത് ശര്‍മ്മ റിട്ടയര്‍ഡ് ഹര്‍ട്ടായി. ആര്‍സിബിക്കെതിരായ മത്സരത്തിനിടെ പുറത്തായ സമയത്ത് രോഹിത് വളരെ മന്ദഗതിയിലായിരുന്നു ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയത്.

13 പന്തില്‍ നിന്ന് 19 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഈ ഐപിഎല്‍ 2026 ലെ രോഹിത്തിന്റെ സ്‌കോറുകള്‍ 78, 35, 5, 19 എന്നിങ്ങനെയാണ്. അതേസമയം, മുംബൈയ്ക്കായി 6000 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി രോഹിത് മാറിയതും നടപ്പുസീസണിലണ്.

രോഹിത്തിന്റെ അഭാവം മുംബൈയുടെ ബാറ്റിംഗ് പ്ലാനുകളെ ബാധിച്ചേക്കാം. റയാന്‍ റിക്കിള്‍ട്ടണുമായി അദ്ദേഹം ഭേദപ്പെട്ട നിലയില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കുന്നുണ്ട്. കൂടാതെ ടോപ്പിലെ ഏത് മാറ്റവും ടീമിന്റെ തുടക്കത്തെ ബാധിച്ചേക്കാം. തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഈ സീസണില്‍ ഇതുവരെ സ്ഥിരതയാര്‍ന്ന ഫോം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ മുംബൈ അവരുടെ മധ്യനിരയിലും പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട്.

നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടിയ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. സീസണിലെ അവസാന സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ ഏക വിജയം മാത്രമാണ് അവര്‍ക്കുള്ളത്.

Story first published: Wednesday, April 15, 2026, 14:05 [IST]
Other articles published on Apr 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+