Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈ പുറത്തായിട്ടില്ല!! ഇനിയും പ്ലേഓഫ് കളിക്കാം, കണക്കിലെ കളികള്‍ ഇങ്ങനെ

ചെന്നൈ: ഈ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. തോല്‍വികള്‍ തുടര്‍ക്കഥയാക്കിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാര്‍. കഴിഞ്ഞ ദിവസം നടന്ന ഡുഓര്‍ ഡൈ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു എട്ടു വിക്കറ്റിനാണ് മുംബൈ തകര്‍ന്നടിഞ്ഞത്.

ഇത്തവണ രണ്ടാം തവണയാണ് സിഎസ്‌കെയ്ക്കു മുന്നില്‍ മുംബൈ ഈ തരത്തില്‍ നാണംകെട്ടത്. നേരത്തേ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ 103 റണ്‍സിന്റെ വന്‍ പരാജയവും അവര്‍ക്കു നേരിട്ടിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ മുംബൈ ജയിച്ചത് വെറും രണ്ടു കളികള്‍ മാത്രം. ശേഷിച്ച ഏഴിലും തോല്‍വിയായിരുന്നു ഫലം.

MUMBAI INDIANS

അഞ്ചു കളികള്‍ ശേഷിക്കവെ മുംബൈയുടെ അക്കൗണ്ടില്‍ നാലു പോയിന്റ് മാത്രമേയുള്ളൂ. ഇതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചോ? പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നേരിയ ഒരു സാധ്യത ഇപ്പോഴും അവര്‍ക്കു മുന്നിലുണ്ട്. അതു എങ്ങനെയാണെന്നറിയാം.

മുംബൈയുടെ സാധ്യതകളിങ്ങനെ

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സുള്ളത്. ഒമ്പതു കളികളില്‍ അവര്‍ക്കു നേടാനായത് വെറും നാലു പോയിന്റ്. -0.803 എന്ന മോശം നെറ്റ് റണ്‍റേറ്റോടെയാണിത്. ഇനി അഞ്ചു കളികള്‍ മാത്രമേ മുംബൈയ്ക്കു ശേഷിക്കുന്നുള്ളൂ.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (മേയ് 4), റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (10), പഞ്ചാബ് കിങ്‌സ് (14), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (20), രാജസ്ഥാന്‍ റോയല്‍സ് (24) എന്നിവരുമായാണ് ഇനിയുള്ള മല്‍സരങ്ങള്‍. പ്ലേഓഫിനെ കുറിച്ച് സ്വപ്‌നം കാണുന്നതിനു മുമ്പ് മുംബൈ ആദ്യം ചെയ്യേണ്ടത് ഈ അഞ്ചു മല്‍സരങ്ങളിലും ജയിക്കുകയെന്നതാണ്.

വെറുതെ ജയിച്ചാല്‍ പോരാ, വലിയ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറേറ്റ് മെച്ചപ്പെടുത്തുകയും വേണം. ഇതിനു കഴിഞ്ഞാല്‍ മുംബൈയ്ക്കു പരമാവധി നേടാന്‍ സാധിക്കുക 14 പോയിന്റാണ്. തുടര്‍ന്ന് മുംബൈക്കു ചെയ്യാവുന്ന കാര്യം മറ്റു മല്‍സരഫലങ്ങള്‍ അനുകൂലമായി വരാന്‍ പ്രാര്‍ഥിക്കുകയെന്നതാണ്. ഇനിയുള്ള മല്‍സരങ്ങളുടെ ഫലം ഇങ്ങനെയാവണം സംഭവിക്കേണ്ടത്-

എസ്ആര്‍എച്ചിനെ കെകെആര്‍ തോല്‍പ്പിക്കണം
ജിടിയെ പഞ്ചാബ് കീഴടക്കണം
സിഎഎസ്‌കയ്‌ക്കെതിരേ ഡിസി ജയിക്കണം
എസ്ആര്‍എച്ചിനെ പഞ്ചാബ് തോല്‍പ്പിക്കണം
ആര്‍സിബിക്കെതിരേ എല്‍എസ്ജിക്കു ജയം
ഡിസിയെ കെകെആര്‍ തോല്‍പ്പിക്കണം
റോയല്‍സിനെ ജിടി തോല്‍പ്പിക്കണം
സിഎസ്‌കെയ്‌ക്കെതിരേ എല്‍എസ്ജിക്കു ജയം
ഡിസിക്കെതിരേ പഞ്ചാബിന് ജയം
എസ്ആര്‍എച്ചിനെ ജിടി തോല്‍പ്പിക്കണം
ആര്‍സിബിയെ കെകെആര്‍ തോല്‍പ്പിക്കണം
സിഎസ്‌കെയ്‌ക്കെതിരേ എല്‍എസ്ജി ജയിക്കണം
കെകെആറിനെതിരേ ജിടി ജയിക്കണം
ആര്‍സിബിയെ പഞ്ചാബ് തോല്‍പ്പിക്കണം
റോയല്‍സിനെ ഡിസി തോല്‍പ്പിക്കണം
എസ്ആര്‍എച്ചിനെതിരേ സിഎസ്‌കെയ്ക്കു ജയം
റോയല്‍സിനെതിരേ എല്‍എസ്ജിക്കു ജയം
ജിടിയെ സിഎസ്‌കെ തോല്‍പ്പിക്കണം
ആര്‍സിബിയെ എസ്ആര്‍എച്ച് തോല്‍പ്പിക്കണം
എല്‍എസ്ജിക്കെതിരേ പഞ്ചാബിന് ജയം
ഡിസിക്കെതിരേ കെകെആറിന് ജയം.

HARDIK PANDYA

ഇനിയുള്ള മല്‍സരങ്ങളുടെ ഫലം ഇതേ രീതിയില്‍ സംഭവിക്കുകയാണെങ്കില്‍ പഞ്ചാബ് കിങ്‌സ് 23 പോയിന്റുമായി തലപ്പത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു കുതിക്കും. 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സായിരിക്കും രണ്ടാമത്. 14 പോയിന്റ് വീതം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈയും മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്യും.

മറ്റു ടീമുകളുടെ പോയിന്റ് നില കെകെആര്‍ (13 പോയിന്റ്), ആര്‍സിബി (12), റോയല്‍സ് (12), സിഎസ്‌കെ (12), ഡിസി (12), എല്‍എസ്ജി (12) എന്നിങ്ങനെയായിരിക്കും.

ഇത്തരമൊരു അദ്ഭുതം സംഭവിക്കാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രമേയുള്ളൂവെന്നു തന്നെ പറയാം. എങ്കിലും ഈ രീതിയില്‍ കാര്യങ്ങള്‍ മാറി മറിയില്ലെന്നു പൂര്‍ണമായി ഉറപ്പിക്കാനും സാധിക്കില്ല. വരും മല്‍സരങ്ങളില്‍ എന്തൊക്കെയാവും സംഭവിക്കുകയെന്നു നമുക്കു കാത്തിരുന്നു തന്നെ കാണാം.

Story first published: Sunday, May 3, 2026, 12:11 [IST]
Other articles published on May 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+