For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈയുടെ വെടിക്കെട്ട് താരത്തെ റാഞ്ചാന്‍ മുംബൈ!! പിന്നില്‍ രോഹിത്, പകരം പേസറെ നല്‍കും?

ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോ ഇപ്പോള്‍ സജീവമാണെങ്കിലും ഫ്രാഞ്ചൈസികള്‍ക്കിടയില്‍ ഇതുവരെ താരക്കൈമാറ്റങ്ങളൊന്നും ഇനിയും നടന്നിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റേതുള്‍പ്പെടെ പല കളിക്കാരുടെയും പേരുകള്‍ ട്രേഡിങ് വിപണിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പക്ഷെ ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള കൈമാറ്റ ചര്‍ച്ചകളൊന്നും തന്നെ ഇനിയും വിജയകരമായി പൂര്‍ത്തിയായിട്ടില്ല.

അതിനിടെ ഐപിഎല്ലിലെ രണ്ടു പവര്‍ഹൗസുകളും അഞ്ചു തവണ വീതം ചാംപ്യന്‍മാരാവുകയും ചെയ്തിട്ടുള്ള മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ വലിയൊരു ട്രേഡ് നടന്നക്കുമെന്നഅഭ്യൂഹങ്ങളാണ് വരുന്നത്. ഇതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല.

DEEPAK CHAHAR

സംഭവിക്കുമോ കൂടുമാറ്റം

ലോകോത്തര താരങ്ങളുടെ വലിയൊരു നിര തന്നെയുള്ള രണ്ടു ഫ്രാഞ്ചൈസികളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. മാത്രമല്ല ഏറ്റവും വലിയ ആരാധകവൃന്ദമുള്ള രണ്ടു ടീമുകള്‍ കൂടിയാണ് ഇരുവരും. അതുകൊണ്ടു തന്നെ ഇവര്‍ തമ്മിലൊരു ട്രേഡ് ഡീല്‍ നടക്കുകയാണെങ്കില്‍ അതു ഏറെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമവുമില്ല.

മുംബൈ ടീമാണ് ഒരു ഓഫറുമായി ഇപ്പോള്‍ സിഎസ്‌കെയെ സമീപിച്ചിട്ടുള്ളതെന്നാണ് ജയപ്രകാശ് എംഎസ്ഡിയെന്ന എന്ന പേരിലുള്ള എക്‌സിലെ ഒരു യൂസര്‍ അവകാശപ്പെടുന്നത്. 5000ത്തോളം ഫോളേവേഴ്‌സുള്ള ഒരു അക്കൗണ്ടാണിത്. അടുത്ത ഐപിഎല്ലിനു മുമ്പായി ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറെ ചെന്നൈക്കു വില്‍ക്കാന്‍ മുംബൈ നീക്കം തുടങ്ങിയെന്നാണ് ഇതില്‍ കുറിച്ചത്.

ചാഹറെ നല്‍കി പകരം ചെന്നൈയില്‍ നിന്നും യുവ ബാറ്റര്‍ ആയുഷ് മാത്രെയെയും ആര്‍ അശ്വിനെയും സ്വന്തമാക്കാനാണ് മുംബൈയുടെ പ്ലാന്‍. മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ ആവശ്യപ്രകാരമാണ് മാത്രെയെ റാഞ്ചാന്‍ മുംബൈ ശ്രമിക്കുന്നതെന്നും ഈ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

എന്നാല്‍ ഈ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കു ശേഷം അശ്വിന്‍ ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ ഭാവിയില്‍ കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പെട്ടെന്നു ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. അശ്വിന്‍ കളി നിര്‍ത്തിയതോടെ മുംബൈയും ചെന്നൈയും തമ്മിലുള്ള ട്രേഡ് ഡീല്‍ ഇനി നടക്കുമോയെന്ന കാര്യവും സംശയത്തിലായിട്ടുണ്ട്.

AYUSH MHATRE

മാത്രെ മിന്നും ഫോമില്‍

കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊരാളായിരുന്നു മുംബൈയില്‍ നിന്നുള്ള കൗമാര ബാറ്ററായ ആയുഷ് മാത്രെ. മുംബൈയുടെ ജൂനിയര്‍ ടീമുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള 17 കാരനെ പകരക്കാരനായാണ് ചെന്നൈ അവരുടെ കൂടാരത്തില്‍ എത്തിച്ചത്. പരിക്കുകാരണം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് സീസണിന്റെ പകുതിയോടെ പിന്മാറിയപ്പോള്‍ പകരം മാത്രെയെ ചെന്നൈ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.

പിന്നീട് ഓപ്പണിങില്‍ അവസരം ലഭിച്ചപ്പോള്‍ അഗ്രസീവ് ബാറ്റിങിലൂടെ താരം കൈയടി നേടുകയും ചെയ്തു. ഏഴു മല്‍സരങ്ങളിലാണ് മാത്രെയ്ക്കു കൡക്കാനുള്ള അവസരം ലഭിച്ചത്. 34.29 ശരാശരിയില്‍ 188.98 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 240 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സുമാണ്.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനും സൂപ്പര്‍ താരവുമാവാന്‍ ശേഷിയുള്ള താരമാണ് മാത്രെ. നിലവില്‍ അണ്ടര്‍ തലത്തില്‍ ദേശീയ ടീമിനെ നയിക്കുന്നതും ഈ വലംകൈയന്‍ ബാറ്റര്‍ തന്നെയാണ്. അതിനാല്‍ മാത്രെയെ ചെന്നൈ അടുത്ത സീസണിലും കൈവിടാന്‍ സാധ്യതയില്ല. പുതിയ കരാര്‍ നല്‍കി താരത്തെ ടീമിലെ സ്ഥിരം സാന്നിധ്യമാക്കി മാറ്റിയെടുക്കാനായിരിക്കും അവരുടെ ശ്രമം.

മാത്രെയെ പോലെ പകരക്കാരനായി എത്തിയ സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസ് അടുത്തിടെ സിഎസ്‌കെയുമായി പുതിയ കരാര്‍ ഒപ്പുവച്ചിരുന്നു. അതുകൊണ്ടു തന്നെ നേരത്തേ തങ്ങളുടെ ടീമിന്റെ ഭാഗമായിരുന്ന ചാഹറിനെ നല്‍കിയാലും മാത്രെയെ ചെന്നൈ വിട്ടുകൊടുക്കാനുള്ള സാധ്യത കുറവാണ്.

പരിക്കുകള്‍ സ്ഥിരമായി വേട്ടയാടിയ കരിയറാണ് ചാഹറിന്റേത്. ഒരുപാട് മല്‍സരങ്ങള്‍ ഇതു കാരണം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെഗാ ലേലത്തിലാണ് ചാഹറിനെ മുംബൈ വാങ്ങിയത്. 14 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 9.17 ശരാശരിയില്‍ 11 വിക്കറ്റുകള്‍ നേടുകയും ചെയ്തു.

Story first published: Wednesday, August 27, 2025, 12:03 [IST]
Other articles published on Aug 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+