Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ടീമിലുണ്ട്, പക്ഷെ ഗ്രൗണ്ടില്‍ ഇല്ല!! ബെഞ്ചിലിരുന്ന സൂപ്പര്‍ താരങ്ങള്‍ ആരെല്ലാം?

19ാം ഐപിഎല്‍ സീസണിന്റെ ലീഗ് ഘട്ടം കഴിഞ്ഞിരിക്കുകയാണ്. ഇനി കിരീട വിജയികളെ അറിയാന്‍ വെറും നാലു കളികളുടെ ദൂരം മാത്രം. കലാശപ്പോരാട്ടത്തിനു മുമ്പ് ക്വാളിറയര്‍, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 പോരാട്ടങ്ങളാണുള്ളത്. ഈ കടമ്പ അതിജീവിക്കുന്നവരെയാണ് ഞായറാഴ്ചത്തെ ഫൈനലില്‍ നമുക്കു കാണാന്‍ സാധിക്കുക.

70 മല്‍സരങ്ങളാണ് ലീഗ് ഘട്ടത്തിലുണ്ടായിരുന്നത്. ഇവയില്‍ ഒന്നില്‍ പോലും കളിക്കാന്‍ അവസരമില്ലാതെ ബെഞ്ചില്‍ ഒതുങ്ങേണ്ടി വന്ന ചില സൂപ്പര്‍ താരങ്ങളെ നമുക്കു കാണാന്‍ കഴിയും. വ്യത്യസ്ത കാരണങ്ങളാല്‍ അവസരം കിട്ടാതെ പോയ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

MS DHONI

എംഎസ് ധോണി

ഈ ലിസ്റ്റിലെ ഏറ്റലും പ്രധാനപ്പെട്ടയാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയാണ്. അദ്ദേഹത്തെ സിഎസ്‌കെ മാനേജ്‌മെന്റ് മനപ്പൂര്‍വ്വം കളിക്കാതെ മാറ്റി നിര്‍ത്തിയതല്ല.

IPL 2026: ദുബെ ക്യാപ്റ്റന്‍!! ഇതാ ഫീല്‍ഡിങിലെ ഫ്‌ളോപ്പുകളുടെ 11, ടീമില്‍ മലയാളിയും

IPL 2026: ദുബെ ക്യാപ്റ്റന്‍!! ഇതാ ഫീല്‍ഡിങിലെ ഫ്‌ളോപ്പുകളുടെ 11, ടീമില്‍ മലയാളിയും

മറിച്ച് കാല്‍മുട്ടിനേറ്റ പരിക്കു കാരണം സീസണ്‍ മുഴുവനായി നഷ്ടമാവുകയായിരുന്നു. കരിയറില്‍ ഇതാദ്യമായാണ് ധോണിക്കു ഐപിഎല്ലിന്റെ ഒരു സീസണില്‍ ഒറ്റ മല്‍സരം പോലും കളിക്കാന്‍ കഴിയാതെ വന്നത്.

സീസണിന്റെ തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ധോണിക്കു രണ്ടാഴ്ച കളിക്കാന്‍ കഴിയില്ലെന്നതായിരുന്നു. പക്ഷെ പരിശീലന മല്‍സരത്തിനിടെ വീണ്ടും കാല്‍മുട്ടിനു പരിക്ക് പറ്റിയതോടെ അദ്ദേഹത്തിനു കളിക്കളത്തിലേക്കു മടങ്ങിവരാനും കഴിഞ്ഞില്ല. ഈ പരിക്ക് കൂടാതെ പിന്നീട് ധോണിയുടെ കൈവിരലിനും പരിക്ക് സംഭവിച്ചു.

എങ്കിലും ലീഗ് ഘട്ടത്തിലെ അവസാന മല്‍സരങ്ങളില്‍ അദ്ദേഹം തിരിച്ചെത്തിയേക്കുമെന്നും കളിച്ചേക്കുമെന്നുമെല്ലാം അഭ്യൂഹങ്ങള്‍ വന്നെങ്കിലും അതു യാഥാര്‍ഥ്യമായില്ല.

ചെപ്പോക്കിലെ അവസാന മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി സിഎസ്‌കെ ഏറ്റുമുട്ടിയപ്പോള്‍ ധോണി ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ ഇറങ്ങിയില്ല. 2025ലെ ഐുിഎല്ലിനു ശേഷം അദ്ദേഹം ഒരു മല്‍സരം പോലും കളിട്ടില്ല. വീണ്ടുമൊരു സീസണില്‍ കൂടി കളിക്കുമോയെന്നതും സംശയമാണ്.

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ബൗളറും വെറ്ററന്‍ പേസറുമായ ഇഷാന്ത് ശര്‍മയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള അദ്ദേഹത്തെ ലീഗ് ഘട്ടത്തിലെ ഒരു കളിയില്‍ പോലും പരീക്ഷിച്ചില്ല. ജിടി ഇപ്പോള്‍ പ്ലേഓഫിലെത്തിയെങ്കിലും ഇനി ഇഷാന്തിനെ കളിപ്പിക്കാനുള്ള സാധ്യത തീരെ കുറവാണ്.

അതിശക്തമായ പേസ് ബൗളിങ് യൂണിറ്റാണ് ഇപ്പോള്‍ ജിടിക്കുള്ളത്. അതിനാല്‍ തന്നെ ഇഷാന്തിന്റെ സേവനം അവര്‍ക്കു ആവശ്യവുമില്ല. ഈ സീസണില്‍ ഇനി കളിപ്പിക്കാന്‍ സാധ്യത കുറവാണെങ്കിലും അടുത്ത എഡിഷനില്‍ കൂടി അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയേക്കും.

പൃഥ്വി ഷാ

ഈ ഐപിഎല്‍ സീസണില്‍ വ്യത്യസ്ത ഓപ്പണിങ് കോമ്പിനേഷനുകള്‍ പരീക്ഷിച്ചിട്ടും ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ പൃഥ്വി ഷായ്ക്കു ഒരു കളിയില്‍ പോലും ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവസരം നല്‍കിയില്ല.

2025ലെ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ മിനി താരലേലത്തിലാണ് ഡിസി തിരികെ കൊണ്ടുവന്നത്. ഇതോടെ തന്റെ പഴയ ഫ്രാഞ്ചൈസിക്കൊപ്പം പൃഥ്വി കരിയര്‍ തിരിച്ചുപിടിക്കുമെന്നു കരുതിയെങ്കിലും താരത്തില്‍ ഡിസി വിശ്വാസമര്‍പ്പിച്ചില്ല.

PRITHVI SHAW

ഈ കാരണത്താല്‍ തന്നെയാണ് അദ്ദഹേത്തിനു ഒരു അവസരം പോലും ലഭിക്കാതിരുന്നത്. പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചതോടെ അപ്രസക്തമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മാച്ചിലെങ്കിലും പൃഥ്വിയെ ഡിസിക്കു പരീക്ഷിക്കാമായിരുന്നു. പക്ഷെ അതുണ്ടായില്ല.

രാഹുല്‍ ത്രിപാഠി

ഐപിഎല്ലില്‍ ഒരു സമയത്തെ സ്ഥിരം സാന്നിധ്യമായിരുന്ന മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠിയാണ് ലിസ്റ്റിലെ നാലാമന്‍. കഴിഞ്ഞ മിനി ലേലത്താണ് മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു അദ്ദേഹം തിരിച്ചെത്തിയത്. പക്ഷെ സീസണിലുനീളം ത്രിപാഠിയുടെ സ്ഥാനം ബെഞ്ചിലായിരുന്നു.

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ഫിന്‍ അലെനും ടിം സെയ്‌ഫേര്‍ട്ടുമെല്ലാം ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ടെങ്കിലും ത്രിപാഠിയെ ഒരു കളിയിലെങ്കിലും പരീക്ഷിക്കാന്‍ കെകെആര്‍ തയ്യാറായില്ല.

ജയന്ത് യാദവ്

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. 2022 മുതല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് അദ്ദേഹം.

എന്നാല്‍ 2023ല്‍ ഒരു മല്‍സരം കളിച്ചതല്ലാതെ ജയന്തിനു വേറെ അവസരങ്ങളൊന്നും ജിടി നല്‍കിയില്ല. ജിടി പ്ലേഓഫിലേക്കു മുന്നേറിയെങ്കിലും അദ്ദേഹത്തെ ഇത്തവണ ഇനി കളിപ്പിക്കാന്‍ സാധ്യതയില്ല. സീസണിനു ശേഷം താരത്തെ റിലീസു ചെയ്‌തേക്കും.

Story first published: Tuesday, May 26, 2026, 13:41 [IST]
Other articles published on May 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+