ഗുവാഹത്തി: തിങ്കളാഴ്ച ഐപിഎല്ലില്‍ ആദ്യ പോരാട്ടത്തിനു ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് ഇതിഹാസ താരവും മുന്‍ നായകനുമാ എംഎസ് ധോണിയുടെ പരിക്ക്. കാല്‍പ്പേശിയുടെ വലിവ് കാരണം 44കാരനായ അദ്ദേഹത്തിനു ആദ്യത്തെ രണ്ടാഴ്ച കളിക്കാനാവില്ലെന്നു സിഎസ്‌കെ സ്ഥിരീകരിച്ചു കഴിഞ്ഞു.
നിലവില്‍ ധോണി ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. കുറഞ്ഞത് 15 ദിവസങ്ങളെങ്കിലും 'തലയ്ക്ക്' കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വരുമെന്നാണ് വ്യക്തമാവുന്നത്. ധോണിയുടെ അവസാനത്തെ ഐപിഎല്‍ സീസണ്‍ കൂടിയായിരിക്കും ഇത്തവണത്തേതെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

അതിനിടെയാണ് സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ അദ്ദേഹത്തിനു പരിക്കുമേറ്റിരിക്കുന്നത്. എങ്കിലും ധോണിയുടെ അഭാവം സിഎസ്‌കെയ്ക്കു അത്ര വലിയ തിരിച്ചടിയാവാന്‍ സാധ്യതയില്ല. കാരണം ബാക്കപ്പ് റോള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിന്റെ ഭാഗമാണ്. ധോണിയില്ലാത്ത സിഎസ്‌കെയുടെ സാധ്യതാ 11 എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ആറാം കിരീടം ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണുമായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. റുതുരാജ് തന്നെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ക്യാപ്റ്റന്‍സ് മീറ്റില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഈ കാര്യം തുറന്നു പറഞ്ഞത്.
ഇവര്‍ക്കു ശേഷം വണ്‍ഡൗണായി ബാറ്റ് ചെയ്യുക യുവ താരം ആയുഷ് മാത്രെയായിരിക്കും. കഴിഞ്ഞ സീസണില്‍ ഇഞ്ചുറി റീപ്ലേസ്‌മെന്റായി സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്ന 18 കാരന്‍ ഓപ്പണിങ് റോളില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇനി സിഎസ്‌കെയില്‍ മാത്രെയുടെ നമ്പര്‍ മൂന്നായിരിക്കും.

നാലില്‍ ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ ഊഴമായിരിക്കും. റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റില്‍ നിന്നും അദ്ദേഹം ഇപ്പോള്‍ ടി20യിലും ട്രാക്കിലെത്തി കഴിഞ്ഞു. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കസറിയ സര്‍ഫറാസ് ഈയാഴ്ച സിഎസ്‌കെയുടെ പ്രാക്ടീസ് മാച്ചിലും അഗ്രസീവ് ഇന്നിങ്‌സുമായി പ്ലെയിങ് ഇലവനിസലേക്കു അവകാശവാദമുന്നയിച്ചു കഴിഞ്ഞു.
അഞ്ചില്‍ സൗത്താഫ്രിക്കയുടെ യുവ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിനെ കാണാം. 360 ബാറ്റിങിലൂടെ തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.

ബ്രെവിസിനു പിറകെ ആറില്‍ വമ്പനടിക്കാരനായ ഇന്ത്യന്‍ ബാറ്റര്‍ ശിവം ദുബെയും കളിക്കും. കഴിഞ്ഞ ടി20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം നല്‍കിയ ആത്മവിശ്വാസത്തിലാവും അദ്ദേഹം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളിക്കുന്നത്.
ഏഴാമനായി എംഎസ് ധോണിയുടെ റോളില്‍ നറുക്കുവീഴുക 19 കാരനായ കാര്‍ത്തിക് ശര്‍മയ്ക്കായിരിക്കും. കഴിഞ്ഞ മിനി താരലേലത്തിലാണ് 14.20 കോടി രൂപയ്ക്കു അദ്ദേഹത്തെ സിഎസ്‌കെ വാങ്ങിയത്. ധോണിയുടെ അഭാവത്തില്‍ വെടിക്കെട്ട് ബാറ്ററും കീപ്പറുമായ കാര്‍ത്തികിനെ പരീക്ഷിക്കാന്‍ സുവര്‍ണാവസരമാണ് സിഎസ്‌കെയ്ക്കു ലഭിച്ചിരിക്കുന്നത്. ഫിനിഷര്‍ റോളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ കാര്‍ത്തികിനായേക്കും.
എട്ടാമനായി കളിച്ചേക്കുക വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നായിരിക്കും. ബൗളിങിനൊപ്പം ബാറ്റിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ഒമ്പതില്‍ അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ നൂര്‍ അഹമ്മദിനെയോ, ഇന്ത്യന്‍ താരം രാഹു ചാഹറിനെയോ ആവും പരീക്ഷിക്കുന്നത്.
പേസ് നിരയിലുണ്ടാവുക ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്‍ട്രിയും ഇന്ത്യയുടെ ഇടംകൈയന്‍ ബൗളര്‍ ഖലീല്‍ അഹമ്മദുമായിരിക്കും. ഇംപാക്ട് പ്ലെയറായി അന്‍ഷുല്‍ കംബോജ്, ശ്രേയസ് ഗോപാല്‍ എന്നിവരിലൊരാളെയും പ്രതീക്ഷിക്കാം.
സിഎസ്‌കെയുടെ സാധ്യതാ 11
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, അക്കീല്‍ ഹൊസെയ്ന്‍, നൂര്‍ അഹമ്മദ്/ രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, മാറ്റ് ഹെന്‍ട്രി.