For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: പൊന്നുംവില ഗ്രീനിന് തന്നെ!! ലോട്ടറി 2 പേര്‍ക്ക്; ലേലം കഴിഞ്ഞ് ടീമുകളിങ്ങനെ

അബുദാബി: ഐപിഎല്ലിന്റെ മിനി താര ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. 25.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. രണ്ടു കോടിയില്‍ നിന്നാണ് താരത്തിന്റെ തുക ഇത്രത്തോളമെത്തിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റലും വില കൂടിയ വിദേശ താരമായി ഗ്രീന്‍ മാറുകയും ചെയ്തു.

എന്നാല്‍ ലേലത്തിലെ യഥാര്‍ഥ ഹീറോസ് രണ്ട് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളായിരുന്നു. യുവ ഓള്‍റൗണ്ടര്‍ പ്രശാന്ത്് വീര്‍, കാര്‍ത്തിക് ശര്‍മ എന്നിവരെ 14.20 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്. മറ്റൊരു അണ്‍ക്യാപ്ഡ് താരമായ ജമ്മു കാശ്മീര്‍ ഫാസ്റ്റ് ബൗളര്‍ ആക്വിബ് നബിയെ 8.4 കോടി രൂപയ്ക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങി.

green

ശ്രീലങ്കന്‍ പേസര്‍ മതീശ പതിരാനയാണ് ലേലത്തില്‍ ഉയര്‍ന്ന തുക സ്വന്തമാക്കിയ രണ്ടാമത്തെ താരം. 18 കോടി രൂപയ്ക്കു കെകെആര്‍ അദ്ദേഹത്തെ വാങ്ങുകയായിരുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സറ്റണ്‍ 13 കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി.

ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ കെകെആറിനു വേണ്ടിയാണ് പുതിയ സീസണില്‍ പന്തെറിയുക. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 9.2 കോടിക്കാണ് കൊല്‍ക്കത്ത കൈക്കലാക്കിയത്. ജോഷ് ഇംഗ്ലിസ് 8.6 കോടി രൂപയ്ക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലും രവി ബിഷ്‌നോയ് 7.2 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോല്‍സിലും ജേസണ്‍ ഹോള്‍ഡര്‍ ഏഴു കോടി രൂപയ്ക്കു ഗുജറാത്ത് ടൈറ്റന്‍സിലുമെത്തി.

ലേലത്തിനു ശേഷം ടീമുകളിങ്ങനെ

സിഎസ്‌കെ- എംഎസ് ധോണി (WK), റുതുരാജ് ഗെയ്ക്വാദ് (C), സഞ്ജു സാംസണ്‍ (WK), ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ഉര്‍വില്‍ പട്ടേല്‍, നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, ഖലീല്‍ അഹമ്മദ്, രാമകൃഷ്ണ ഘോഷ്, മുകേഷ് സിംഗ് ചൗധരി, ജാമി ഒവേര്‍ട്ടന്‍, ഗുര്‍ജപ്‌നീത് സിങ്, അന്‍ഷുല്‍ കംബോജ്, അകീല്‍ ഹുസൈന്‍, പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ (WK), മാത്യു ഷോര്‍ട്ട്, അമന്‍ ഖാന്‍, സര്‍ഫറാസ് ഖാന്‍, മാറ്റ് ഹെന്റി, രാഹുല്‍ ചാഹര്‍, സാക് ഫോക്ക്‌സ്

ആര്‍സിബി- വിരാട് കോലി, ഫില്‍ സാള്‍ട്ട് (WK), ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍ (C), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ്മ (WK), ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹാസില്‍വുഡ്. സുയാഷ് ശര്‍മ, അഭിനന്ദന്‍ സിങ്, ജേക്കബ് ബെതല്‍, നുവാന്‍ തുഷാര, റാസിഖ് ദാര്‍, സ്വപ്‌നില്‍ സിംഗ്, വെങ്കിടേഷ് അയ്യര്‍, ജേക്കബ് ഡഫി, സാത്വിക് ദേസ്വാള്‍, മങ്കേഷ് യാദവ്, ജോര്‍ഡന്‍ കോക്‌സ് (WK), കനിഷ്‌ക് ചൗഹാന്‍, വിഹാന്‍ മല്‍ഹോത്ര, വിക്കി ഓസ്റ്റ്വാള്‍.

മുംബൈ- ഹാര്‍ദിക് പാണ്ഡ്യ (C), രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ട്ടണ്‍ (WK), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ട്രെന്റ് ബോള്‍ട്ട്, വില്‍ ജാക്ക്‌സ്, ക്വിന്റണ്‍ ഡികോക്ക് (WK), ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, മിച്ചെല്‍ സാന്റ്‌നര്‍, രാജ് ബാവ, റോബിന്‍ മിന്‍സ് (WK), ഡാനിഷ് മലേവാര്‍, അഥര്‍വ അങ്കോലേക്കര്‍, മുഹമ്മദ് ഇസ്ഹാര്‍, മായങ്ക് റാവത്ത്, ശാര്‍ദുല്‍ താക്കൂര്‍ (എല്‍എസ്ജിയില്‍ നിന്ന് ട്രേഡ് ചെയ്തു), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (ജിടിയില്‍ നിന്ന് ട്രേഡ് ചെയ്തു, മായങ്ക് മാര്‍ക്കണ്ടെ (കെകെആറില്‍ നിന്ന് ട്രേഡ് ചെയ്തു), എ എം ഗസന്‍ഫര്‍, അശ്വനി കുമാര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍.

കെകെആര്‍- അജിങ്ക്യ രഹാനെ, അംഗ്കൃഷ് രഘുവംഷി (Wk), അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, മനീഷ് പാണ്ഡെ, രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, റോവ്മാന്‍ പവല്‍, സുനില്‍ നരെയ്ന്‍, ഉമ്രാന്‍ മാലിക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, കാമറൂണ്‍ ഗ്രീന്‍, മതീശ പതിരാന, തേജസ്വി സിങ്, ഫിന്‍ അലന്‍ (Wk), കാര്‍ത്തിക് ത്യാഗി, പ്രശാന്ത് സോളങ്കി, ടിം സീഫെര്‍ട്ട് (Wk), രാഹുല്‍ ത്രിപാഠി, മുസ്തഫിസുര്‍ റഹ്മാന്‍, ദക്ഷ് കമ്ര, രചിന്‍ രവീന്ദ്ര, ആകാശ് ദീപ്, സാര്‍ഥക് രഞ്ജന്‍.

ഡിസി- അഭിഷേക് പോറെല്‍ (WK), അജയ് മണ്ഡല്‍, അശുതോഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍ (C), ദുഷ്മന്ത ചമീര, കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍ (WK), കുല്‍ദീപ് യാദവ്, മാധവ് തിവാരി, നിതീഷ് റാണ (റോയല്‍സില്‍ നിന്ന് ട്രേഡ് ചെയ്തു), മിച്ചല്‍ സ്റ്റാര്‍ക്ക്, സമീര്‍ റിസ്വി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിപ്രാജ് നിഗം, മുകേഷ് കുമാര്‍, ഡേവിഡ് മില്ലര്‍, ബെന്‍ ഡക്കറ്റ് (Wk), ആക്വിബ് നബി, പതും നിസ്സങ്ക, ലുങ്കി എന്‍ഗിഡി, സാഹില്‍ പരീഖ്, പൃഥ്വി ഷാ, കൈല്‍ ജാമിസണ്‍.

എല്‍എസ്ജി-റിഷഭ് പന്ത് (c & wk), നിക്കോളാസ് പൂരന്‍ (wk), മിച്ചെല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, അബ്ദുള്‍ സമദ്, ഹിമ്മത് സിംഗ്, മാത്യു ബ്രീറ്റ്സ്‌കെ, ഷഹബാസ് അഹമ്മദ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, ആയുഷ് ബഡോണി, ദിഗ്വേഷ് റാട്ടി, പ്രിന്‍സ് യാദവ്, എം സിദ്ധാര്‍ഥ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, മുഹമ്മദ് ഷമി (ട്രേഡിലൂടെയെത്തി), അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (ട്രേഡിലൂടെയെത്തി), വനിന്ദു ഹസരംഗ, ആന്റിച്ച് നോര്‍ക്കിയ, മുകുള്‍ ചൗധരി, നമാന്‍ തിവാരി, അക്ഷത് രഘുവന്‍ഷി, ജോഷ് ഇംഗ്ലിസ് (wk).

റോയല്‍സ്- ധ്രുവ് ജുറെല്‍ (Wk), ഡൊനോവന്‍ ഫെരേര (ട്രേഡിലൂടെയെത്തി), ജോഫ്ര ആര്‍ച്ചര്‍, ക്വേന മഫാക്ക, ലുവന്‍ ഡ്രെ പ്രിട്ടോറിയസ്, നന്ദ്രെ ബര്‍ഗര്‍, രവീന്ദ്ര ജഡേജ (ട്രേഡിലൂടെയെത്തി), റിയാന്‍ പരാഗ്, സാം കറെന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, തുഷാര്‍ ദേശ്പാണ്ഡെ, വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, യുധ്വിര്‍ സിംഗ്, രവി ബിഷ്നോയ്, സുശാന്ത് മിശ്ര, യാഷ് രാജ് പുഞ്ച, വിഘ്നേഷ് പുത്തൂര്‍, രവി സിംഗ്, അമന്‍ റാവു, ബ്രിജേഷ് ശര്‍മ്മ, ആദം മില്‍നെ.

എസ്ആര്‍എച്ച്- ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്‍ (WK), അഭിഷേക് ശര്‍മ, അനികേത് വര്‍മ, രവിചന്ദ്രന്‍ സ്മരണ്‍, ഇഷാന്‍ കിഷന്‍ (WK), നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, കമിന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, ബ്രൈഡണ്‍ കാര്‍സെ, പാറ്റ് കമ്മിന്‍സ് (C), ജയദേവ് ഉനാട്കട്ട്. ഇഷാന്‍ മലിംഗ, സീഷന്‍ അന്‍സാരി, ശിവങ് കുമാര്‍, സലില്‍ അറോറ, സാക്കിബ് ഹുസൈന്‍, ഓങ്കാര്‍ തര്‍മലെ, അമിത് കുമാര്‍, പ്രഫുല്‍ ഹിംഗെ, ക്രെയ്ന്‍സ് ഫുലേത്ര, ലിയാം ലിവിംഗ്സ്റ്റണ്‍, ശിവം മാവി, ജാക്ക് എഡ്വേര്‍ഡ്‌സ്.

പഞ്ചാബ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (WK), ശ്രേയസ് അയ്യര്‍ (C), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍പ്രീത് ബ്രാര്‍, സുയാന്‍ഷ് ഹെഡ്‌ഗെ, വിഷ്ണു വിനോദ് (WK), സാവിയര്‍ ബാര്‍ലെറ്റ്, യാഷ് താക്കൂര്‍, മിച്ചെല്‍ ഓവന്‍, ഹര്‍നൂര്‍ സിംഗ്, മുഷീര്‍ ഖാന്‍, പൈല അവിനാഷ്, മാര്‍ക്കോ യാന്‍സണ്‍, ലോക്കി ഫെര്‍ഗൂസണ്‍, കൂപ്പര്‍ കോണ്‍ലി, ബെന്‍ ദ്വാര്‍ഷ്യസ്, പ്രവീണ്‍ ദുബെ, വിശാല്‍ നിഷാദ്.

ജിടി-ശുഭ്മന്‍ ഗില്‍ (C), അനൂജ് റാവത്ത് (Wk), ഗ്ലെന്‍ ഫിലിപ്സ് (Wk), ഗുര്‍നൂര്‍ ബ്രാര്‍, ഇഷാന്ത് ശര്‍മ്മ, ജയന്ത് യാദവ്, ജോസ് ബട്ട്ലര്‍ (wk), കാഗിസോ റബാഡ, കുമാര്‍ കുശാഗ്ര, മാനവ് സുത്താര്‍, മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍, നിഷാന്ത് സിന്ധു, പ്രസിദ്ധ് കൃഷ്ണ, ആര്‍ സായ് കിഷോര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ബി സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അശോക് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍, ടോം ബാന്റണ്‍, പൃഥ്വിരാജ് യാറ, ലൂക്ക് വുഡ്.

Story first published: Tuesday, December 16, 2025, 9:57 [IST]
Other articles published on Dec 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+