Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റോയല്‍സ് ഒറ്റ മല്‍സരം കളിപ്പിക്കില്ല!! ഇവര്‍ വാട്ടര്‍ബോയ്‌സ്, ലിസ്റ്റില്‍ സൂപ്പര്‍ പേസറും

മലയാളി സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ടീം വിട്ട ശേഷം അടുത്ത ഐപിഎല്ലില്‍ പുതിയൊരു നായകന് കീഴില്‍ അങ്കത്തിനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണില്‍ ചാംപ്യന്‍മാരായ ശേഷം പിന്നീടൊരിക്കലും അവര്‍ക്കു കിരീട ഭാഗ്യമുണ്ടായിട്ടില്ല. 2022ല്‍ സഞ്ജുവിനു കീഴില്‍ ടീം ഫൈനല്‍ വരെയെത്തിയെങ്കിലും കിരീടം വഴുതിപ്പോയി.

കഴിഞ്ഞ മിനി താരലേലത്തില്‍ ചില മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ റോയല്‍സിനായിരുന്നു. ഇതോടെ പുതിയ സീസണില്‍ അവരുടെ ലൈനപ്പ് എങ്ങനെയാവുമെന്ന കാര്യത്തില്‍ ചിത്രം തെളിഞ്ഞിരിക്കുകയാണ്.

നിലവില്‍ റോയല്‍സ് സ്‌ക്വാഡിലുള്ള താരങ്ങള്‍ക്കു ചിലര്‍ക്ക് അടുത്ത സീസണില്‍ ഒരു മല്‍സരം പോലും കളിക്കാനുള്ള അവസരം ലഭിച്ചേക്കില്ല. ആരൊക്കെയാവും ഇവരെന്നു നമുക്കു പരിശോധിക്കാം.

KULDEEP SEN

ബെഞ്ചിലിരിക്കുക ആരെല്ലാം?

അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്നാണ് അടുത്ത ഐപിഎല്‍ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും അവസരം ലഭിക്കാനിടയില്ലാത്ത ആദ്യത്തെയാള്‍. രാജസ്ഥാന്‍ റോയല്‍സിനൊപ്പം അദേഹത്തിന് ഇതു രണ്ടാമൂഴമാണ്. ഇത്തവണ മിനി താരലേലത്തില്‍ 75 ലക്ഷം രൂപയ്ക്കാണ് കുല്‍ദീപിനെ റോല്‍സ് വീണ്ടും ടീമിലെത്തിച്ചത്.

പക്ഷെ റോയല്‍സിനു ശക്തമായ ബൗളിങ് ലൈനപ്പ് ഉണ്ടെന്നിരിക്കവെ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുകയെന്നത് അതീവ ദുഷ്‌കരം തന്നെയായിരിക്കും. ഇംഗീഷ്് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍, സൗത്താഫ്രിക്കയുടെ നാന്ദ്രെ ബര്‍ഗര്‍, ഇന്ത്യന്‍ പേസര്‍മാരായ സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ തുടങ്ങിയവരെല്ലാം റോയല്‍സ് നിരയിലുണ്ട്.

അതുകൊണ്ടു തന്നെ ഇവരില്‍ ഒന്നോ, രണ്ടോ പേര്‍ക്ക് പരിക്കേറ്റാല്‍ മാത്രമേ കുല്‍ദീപിനു നേരിയ പ്രതീക്ഷയ്ക്കു വകയുള്ളൂ. നേരത്തേ റോയല്‍സിനൊപ്പം ലഭിച്ച ചില അവസരങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. 2022ലും 24ലും കുറച്ചു മല്‍സരങ്ങളില്‍ കുല്‍ദീപ് കളിച്ചിരുന്നു. പക്ഷെ പ്രകടനത്തില്‍ സ്ഥിരതില്ലായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ ഒരു അവസരം ലഭിച്ചില്ല. സീസണിനു ശേഷം കുല്‍ദീപിനെ അവര്‍ റിലീസും ചെയ്യുകയായിരുന്നു. ഐപിഎല്ലില്‍ ഇതിനകം 12 മല്‍സരങ്ങളിലാണ് പേസര്‍ കളിച്ചത്. 9.63 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 14 വിക്കറ്റുകളുമാണ്.

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ആദം മില്‍നെയാണ് അടുത്ത സീസണിലുടനീളം റോയല്‍സില്‍ പുറത്തിരിക്കാനിടയുള്ള രണ്ടാമത്തെയാള്‍. ഐപിഎല്‍ നിയമപ്രകാരം നാലു വിദേശ കളിക്കാരെ മാത്രമേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂയെന്ന നിയമമാണ് മില്‍നെയ്ക്കു തിരിച്ചടിയാവുന്നത്.

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍, വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്ര ബര്‍ഗര്‍ എന്നിവരാവും റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ എത്തിയേക്കുക. ആര്‍ച്ചര്‍, ബര്‍ഗര്‍ എന്നിവരിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ മില്‍നെയ്ക്കു പ്ലെയിങ് ഇലവനിലേക്കു കോള്‍ വരാനിടയുള്ളൂ.

ADAM MILNE

അണ്‍ക്യാപ്ഡ് സ്പിന്‍ ബൗളിങ് ഓപ്ഷനായി ടീമിലേക്കു വന്ന യഷ് രാജ് പുഞ്ജയാണ് റോയല്‍സിനായി സീസണിലുടനീളം ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. പുതുതായി ടീമിലെത്തിയ ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാവും റോയല്‍സിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക.

അദ്ദേഹത്തിനു പിന്തുണയുമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്പിന്‍ ബൗളിങ് നിരയിലുണ്ട്. മലയാളി യുവതാരം വിഘ്‌നേഷ് പുത്തൂരാണ് ടീമിലെ മറ്റൊരു സ്പിന്‍ സാന്നിധ്യം. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം വരവറിയിച്ചയാളാണ് അദ്ദേഹം.

അതിനാല്‍ ജഡ്ഡു, ബിഷ്‌നോയ് എന്നിവര്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന വിഘ്‌നേഷിനായിരിക്കും. ഇതിനു ശേഷം മാത്രമേ പുഞ്ജയെ പരിഗണിക്കാനിടയുള്ളൂ. ഈ കാരണത്താല്‍ തന്നെ അടുത്ത സീസണിലുടനീളം അദ്ദേഹം ബെഞ്ചില്‍ തന്നെയിരിക്കാനാണ് സാധ്യത.

Story first published: Friday, December 26, 2025, 10:26 [IST]
Other articles published on Dec 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+