IPL 2026: പഞ്ചാബും കെകെആറും ഔട്ട്!! മുംബൈയെ തീര്‍ത്ത് റോയല്‍സ് പ്ലേഓഫിന്, ലൈനപ്പ് റെഡി
മുംബൈ: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയായി മാറിയ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ടിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. വാംഖഡെയില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ 30 റണ്‍സിനാണ് റിയാന്‍ പരാഗും സംഘവും ജയിച്ചുകയറിയത്.
ഇതോടെ 16 പോയിന്റോടെ പ്ലേഓഫിലെത്തിയ നാലാമത്തെയും അവസാനത്തെയും ടീമായി അവര്‍ മാറുകയും ചെയ്തു. റോയല്‍സിന്റെ തോല്‍വി കാത്തിരുന്ന പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ പുറത്താവുകയും ചെയ്തു.

നാളെ (തിങ്കള്‍) മല്‍സരമില്ല. ചൊവ്വാഴ്ച ആദ്യ ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ബുധനാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍സും തമ്മിലാണ് എലിമിനേറ്റര്‍ പോരാട്ടം.
206 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു റോയല്‍സ് നല്‍കിയത്. റണ്‍ചേസില്‍ അവരുടെ തുടക്കം പാളിയപ്പോള്‍ തന്നെ റോയല്‍സ് വിജയം സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു. രോഹിത് ശര്‍മ (0), റയാന്‍ റിക്കെല്‍റ്റണ്‍ (12), നമന്‍ ധിര്‍ (6), തിലക് വര്‍മ (3) എന്നിവരെല്ലാം പെട്ടെന്നു മടങ്ങിയപ്പോള്‍ മുംബൈ ആറാം ഓവറില്‍ നാലിന് 38ലേക്കും കൂപ്പുകുത്തി.
തുടര്‍ ഫ്‌ളോപ്പുകള്‍ക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവ് (60), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (34), വില്‍ ജാക്‌സ് (33) എന്നിവര്‍ വീറോടെ പൊരുതിയെങ്കിലും മുംബൈയ്ക്കു ജയവുമായി സീസണ്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒമ്പതു വിക്കറ്റിനു 175 റണ്‍സോടെ അവര്‍ മല്‍സരം അടിയറവയ്ക്കുകയും ചെയ്തു.
42 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടതാണ് സൂര്യയുടെ ഇന്നിങ്‌സ്. റോയല്‍സിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യഷ് രാജ് പുഞ്ച എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
കിടിലന്‍ ഫിനിഷിങ്
ആദ്യം ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 205 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ആര്‍ആര്‍ നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി പ്ലസ് കുറിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. ധ്രുവ് ജുറേല്‍ (38), വാലറ്റത്ത് ജോഫ്ര ആര്‍ച്ചര്‍ (32), ദുസന്‍ ഷനക (29), യശസ്വ ജയ്‌സ്വാള്‍ (27) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.
26 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സുമടക്കമാണ് ജുറേല്‍ ടീമിന്റെ അമരക്കാരനായത്. ആര്‍ച്ചര്‍ വെറും 15 ബോളില്‍ 32 ലെത്തുകയായിരുന്നു. മൂന്നു സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടും. കിടിലന്‍ ഫിനിഷിങാണ് റോയല്‍സിനെ 200 കടത്തിയത്. 15 ഓവറില്‍ അഞ്ചു വിക്കറ്റിന് 132 റണ്‍സ് മാത്രമേ അവര്‍ നേടിയിരുന്നുള്ളൂ. എന്നാല്‍ അവസാന അഞ്ചോവറില്‍ 14.6 റണ്‍റേറ്റില്‍ 73 റണ്‍സ് വാരിക്കൂട്ടി.

വാംഖഡെയില്‍ ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളും ചില മാറ്റങ്ങളുമായാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വശ്രമം നല്‍കിയ മുംബൈ പകരം ശര്‍ദ്ദുല്‍ ടാക്കൂറിനെ തിരികെ കൊണ്ടുവന്നു.
എന്നാല്‍ രാജസ്ഥാനില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റന്‍ റിയാന്‍ പരാഗിനൊപ്പം രവീന്ദ്ര ജഡേജ, നാന്ദ്രെ ബര്‍ഗര്‍ എന്നിവരും ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയായിരുന്നു.
ഈ സീസണില്‍ രണ്ടാം തവണയാണ് മുംബൈയും റോയല്‍സും പോരടിച്ചത്. നേരത്തേ ജയ്പൂരില്‍ നടന്ന ആദ്യ മാച്ചില്‍ മുംബൈയെ ആര്‍ആര്‍ 27 റണ്‍സിനു തോല്‍പ്പിച്ചിരുന്നു. മഴ രസം കെടുത്തയ കളി 11 ഓവറാക്കി ചുരുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് മൂന്നു വിക്കറ്റിന് 150 റണ്‍സെടുത്തു. മുംബൈക്കാവട്ടെ ഒമ്പതു വിക്കറ്റിന് 123 റണ്‍സെടുക്കാനേ എംഐയ്ക്കായുള്ളൂ.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍)), നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ശാര്‍ദുല്‍ താക്കൂര്‍, എഎം ഗസന്‍ഫര്‍, രഘു ശര്‍മ.
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, യഷ് രാജ് പുഞ്ജ, ബ്രിജേഷ് ശര്‍മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

