IPL 2026: വാംഖഡെയില്‍ ഹിറ്റ്മാന്‍, റിക്കെല്‍റ്റണ്‍ ഷോ!! ആദ്യ കളി 'ശാപം' തീര്‍ത്ത് മുംബൈ, കിടു ജയം
മുംബൈ: ഐപിഎല്ലില്‍ ആദ്യ കളി തോറ്റു കൊണ്ടു തുടങ്ങുകയെന്ന ശാപം തീര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. വാംഖഡെയിലെ കരുത്തരുടെ പോരാട്ടില്‍ മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് മുംബൈ ആറു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. 2012നു ശേഷം ആദ്യമായാണ് മുംബൈ സീസണിലെ ആദ്യ മല്‍സരം ജയിച്ചു തുടങ്ങിയത്.
പ്രതീക്ഷിക്കപ്പെട്ടു പോലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുംബൈയുടെ ബാറ്റിങ് കരുത്തില്‍ കെകെആര്‍ നിസ്സഹായരായി. 221 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് മുംബൈയ്ക്കു കെകെആര്‍ നല്‍കിയത്.
എന്നാല്‍ സ്‌ഫോടനാത്മക ബാറ്റിങമായി വിന്റേജ് രോഹിത് ശര്‍മയുടെ (78) അഴിഞ്ഞാട്ടവും കണ്ട പോരില്‍ റയാന്‍ റിക്കെല്‍റ്റണും (81) തകര്‍ത്തടിച്ചപ്പോള്‍ 19.1 ഓവറില്‍ നാലു വിക്കറ്റിന് മുംബൈ അനായാസം ജയത്തിലേക്കു കുതിച്ചെത്തി.

ഓപ്പണിങ് വിക്കറ്റില്‍ വെറും 11.5 ഓവറില്‍ രോഹിത്- റിക്കെല്‍റ്റണ്‍ ജോടി 148 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ മല്‍സരം കെകെആറില്‍ നിന്നും വഴുതിപ്പോയിരുന്നു. 38 ബോളില്‍ ആറു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്.
റിക്കെല്‍റ്റണ്‍ 43 ബോളില്‍ നാലു ഫോറും എട്ടു സിക്‌സറും പറത്തി. സൂര്യകുമാര്‍ യാദവ് (16), തിലക് വര്‍മ (20) എന്നിവര്‍ മടങ്ങിയ ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (18) നമാന്‍ ധിറും (5) ചേര്‍ന്ന് മുംബൈയെ ജയത്തിലെത്തിച്ചു.
മിന്നിച്ച് രഹാനെ, രഘുവംശി
ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നാലു വിക്കറ്റിനാണ് 220 റണ്‍സെന്ന മികച്ച ടോട്ടല്‍ അടിച്ചെടുത്തത്. ഓപ്പണറും ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ (67), ആംഗ്രിഷ് രഘുവംശി (51) എന്നിവരുടെ മികച്ച ഫിഫ്റ്റികളാണ് കെകെആറിനെ 200 പ്ലസ് ടോട്ടലിലെത്തിയത്. ഓപ്പണര്‍ ഫിന്‍ അലെനും (37) ഫിനിഷിങില്‍ റിങ്കു സിങും (33*) കെകെആറിനു കരുത്തായി.
പുതിയ ഓപ്പണിങ് ജോടികളായ രഹാനെയും അലെനെും മികച്ച തുടക്കമാണ് അവര്‍ക്കു നല്‍തിയത്. ഓപ്പണിങ് വിക്കറ്റില്‍ 32 ബോളില്‍ 69 റണ്‍സ് ഇരുവരും അടിച്ചെടുത്തു. 17 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമടക്കമാണ് അലെന്‍ 37 റണ്‍സ് വാരിക്കൂട്ടിയത്. ഇതിനു ശേഷവും മധ്യ ഓവറുകളില്‍ മോശമല്ലാത്ത കൂട്ടുകെട്ടുകള്‍ കണ്ടു.

രണ്ടാം വിക്കറ്റില്‍ രഹാനെ-കാമറൂണ്‍ ജോടി 21 ബോളില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു ഗ്രീന്‍ (18) പുറത്തായ ശേഷം രഹാനെ- രഘുവംശി ജോടി 28 ബോളില്‍ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രഹാനെ വീണെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്വം രഘുവംശി ഏറ്റെടുത്തു.
റിങ്കുവിനൊപ്പം വെറും 30 ബോളില്‍ അദ്ദേഹം 60 റണ്‍സ് വാരിക്കൂട്ടി. മുംബൈ ബൗളര്‍മാരില്‍ ശര്‍ദ്ദുല്‍ ടാക്കുറിനൊഴികെ ആര്‍ക്കും കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. നാലോവറില്‍ 39 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി.
സാധ്യതാ പ്ലെയിങ് 11
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, നമാന്‍ ധിര്‍, ശര്‍ദുല്‍ ടാക്കൂര്‍, മായങ്ക് മാര്‍ക്കണ്ടെ, അല്ലാ ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഫിന്‍ അലന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, ബ്ലെസിംഗ് മുസറബാനി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications