Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിതാ അംബാനി ഫോണെടുത്തു, അടുത്ത ബോളില്‍ രഹാനെ ഔട്ട്!! ഇതെങ്ങനെ? വീഡിയോ വൈറല്‍

മുംബൈ: ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ ജയത്തോടെ തന്നെ ഐപിഎല്ലിന്റെ 19ാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വമ്പന്‍ റണ്‍ചേസിലാണ് മുംബൈ തുരത്തിയത്. 2012നു ശേഷം ഇതാദ്യമായാണ് ഒരു സീസണിലെ ആദ്യ മല്‍സരം ജയിച്ചതെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്.

വാംഖഡെയില്‍ കെകെആര്‍ നല്‍കിയ 221 റണ്‍സെന്ന വലിയ ലക്ഷ്യം അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കവെ വെറും നാലു വിക്കറ്റിനു മുംബൈ മറികടക്കുയായിരുന്നു. ഈ മല്‍സരത്തിലെ ടോസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ന്നു വന്നിരുന്നു. ഒത്തുകളി നടന്നിണ്ടോയെന്നു പോലും ഒരു വിഭാഗം ആരോപിക്കുകയും ചെയ്തു.

ഇപ്പോഴിതാ കളിക്കിടെയുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. മുംബൈ ടീമുടമ നിതാ അംബാനിയുള്‍പ്പെട്ട വീഡിയോയാണിത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു നമുക്കു പരിശോധിക്കാം.

NITA AMBANI AJINKYA RAHANE

photocredit/Jiohotstar

സംഭവമറിയാം

വാംഖഡെയില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നാലു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 220 റണ്‍സ് അടിച്ചെടുത്തത്. ഇതിനു അവരെ സഹായിച്ചതാവട്ടെ രണ്ടു പേരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമാണ്.

67 റണ്‍സെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ അജിങ്ക്യ രഹാമെയാണ് ടീമിന്റെ ടോപ്സ്‌കോററായത്. 40 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ഫോറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 51 റണ്‍സെടുത്ത യുവ വക്കറ്റ് കീപ്പര്‍ ആംഗ്രിഷ് രഘുവംശിയും കെകെആറിനായി തകര്‍പ്പന്‍ പ്രകടനം നടത്തി.

വളരെ മികച്ച രീതിയില്‍ ഇന്നിങ്‌സുമായി മുന്നോട്ടു പോകവെയാണ് 14ാം ഓവറില്‍ രഹാനെ പുറത്തായത്. ശര്‍ദ്ദുല്‍ ടാക്കൂറിനായിരുന്നു വിക്കറ്റ്. രണ്ടു വിക്കറ്റിനു 144 റണ്‍സെന്ന നിലയിലാണ് കെകെആര്‍ ഈ ഓവര്‍ പുനരാരംഭിച്ചത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ ഒരു ഫോറടക്കം 13 റണ്‍സ് അവര്‍ക്കു ലഭിച്ചിരുന്നു.

രഘുവംശിയാണ് ശര്‍ദ്ദുലെറിഞ്ഞ 14ാം ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത്. ഈ ബോള്‍ പക്ഷെ അദ്ദേഹത്തിനു കണക്ട് ചെയ്യാനായില്ല. അടുത്ത ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്കു കളിച്ച് രഘുവംശി സിംഗിളെടുത്തു. ഈ സമയത്താണ് ബൗണ്ടറിക്കു പുറത്തിരുന്ന് മല്‍സരം ആസ്വദിച്ചു കൊണ്ടിരുന്ന മുംബൈ ടീമുടമ നിതാ അംബാനിയിലേക്കു ക്യാമറാക്കണ്ണുകള്‍ എത്തിയത്.

മുംബൈ- കെകെആര്‍ മല്‍സരത്തിനിടെയുള്ള നിതാ അംബാനിയുടെ വീഡിയോ കാണാം

അവര്‍ ഫോണെടുത്ത് നോക്കുന്നതും അതില്‍ എന്തോ ചെയ്യുന്നതും കാണാമായിരുന്നു. സന്ദേശം പരിശോധിക്കുകയാണോ, അയക്കുകയാണോ ചെയ്തതെന്നു വ്യക്തമല്ല. പക്ഷെ തൊട്ടടുത്ത ബോളില്‍ രഹാനെ പുറത്തായി.

ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച കെകെആര്‍ നായകനെ എക്‌സ്ട്രാ കവറില്‍ മുംബൈ ക്യാപ്റ്റന്‍ വളരെ അനായാസം പിടികൂടി. ഇതോടെ രഹാനെയ്ക്കു നിരാശനായി ഗ്രൗണ്ട് വിടേണ്ടിയും വന്നു.

NITA AMBANI

നിതാ അംബാനി തന്റെ ഫോണെടുത്ത് നോക്കി അടുത്ത സെക്കന്റില്‍ തന്നെ രഹാനെ പുറത്തായത്തില്‍ ദുരൂഹതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. ഒത്തുകളി തന്നെയാണോ നടന്നിട്ടുള്ളതെന്നു അവര്‍ സംശയവും പ്രകടിപ്പിച്ചിരിക്കുകയാണ്.

നേരത്തേ ഈ മല്‍സരത്തിലെ ടോസിന്റെ സമയത്തും ചില വിവാദങ്ങളുണ്ടായിരുന്നു. സാധാരണയായി ടോസ് കഴിഞ്ഞയുടന്‍ നിലത്തു കിടക്കുന്ന കോയിന്‍ ഹെഡ് അല്ലെങ്കില്‍ ടെയ്ല്‍ ആണോയെന്നു വ്യക്തമായി സ്‌ക്രീനില്‍ കാണിക്കാറുണ്ട്.

പക്ഷെ ഈ മല്‍സരത്തില്‍ അതുണ്ടായില്ല. ഹാര്‍ദിക് കോയിന്‍ ടോസ് ചെയ്ത ശേഷം അതു ഉരുണ്ടു നീങ്ങുകയും പിന്നാലെ മുംബൈയ്ക്കാണ് ടോസെന്നു മാച്ച് റഫറി അറിയിക്കുകയുമായിരുന്നു. ഇതില്‍ കള്ളത്തരം നടന്നിട്ടുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണം.

Story first published: Monday, March 30, 2026, 13:41 [IST]
Other articles published on Mar 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+