For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈയും കെകെആറും അല്ലെങ്കില്‍ സഞ്ജു എവിടേക്ക്? 'വല വീശാന്‍' ഈ ടീമുകള്‍!! എംഐയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിന്റെ പോരാട്ടച്ചൂടിലേക്കു കടക്കവെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഐപിഎല്‍ ഭാവിയുമായി ബന്ധപ്പെട്ട ചര്‍ര്‍ച്ചകള്‍ അല്‍പ്പം തണുത്ത മട്ടാണ്. രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ ആഗ്രഹിക്കുന്നുവെന്നു ടീം മാനേജ്‌മെന്റിനെ അദ്ദേഹം അറിയിച്ച മുതല്‍ ഭാവിയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ രണ്ടു പവര്‍ഹൗസുകളുമായി ബന്ധപ്പെടുത്തിയാണ് സഞ്ജുവിനെപ്പറ്റി ഏറ്റവുമധികം റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. കൈമാറ്റം സംബന്ധിച്ച് ചെന്നൈയും റോയല്‍സും ചര്‍ച്ചകള്‍ നടത്തിയെന്നും പക്ഷെ ഇതു പരാജയമായെന്നും ക്രിക്ക്ബസുള്‍പ്പെടെ റിപ്പോര്‍ട്ടും ചെയ്തു.

ചെന്നൈക്കു പിന്നാലെ കെകെആറും ഇപ്പോള്‍ സഞ്ജുവിനായുള്ള നീക്കത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍മാറിയെന്നും പകരം കെഎല്‍ രാഹുലിനായി കരുക്കള്‍ നീക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരികയാണ്. ട്രേഡിങ് വിന്‍ഡോയില്‍ ചെന്നൈക്കും കെകെആറിനും മലയാളി താരത്തെ സ്വന്തമാക്കാനായില്ലെങ്കില്‍ മറ്റു ചില ടീമുകള്‍ ഗോദയിലിറങ്ങിയേക്കും. ഇവര്‍ ആരൊക്കൊയാവുമെന്നു നോക്കാം.

SANJU SAMSON

സഞ്ജു എവിടേക്ക്?

സഞ്ജു സാംസണിനായി ട്രേഡിങ് വിന്‍ഡോയില്‍ രംഗത്തിറങ്ങാന്‍ സാധ്യതുള്ള പുതിയ ടീമുകള്‍ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളാണ്. നിലവില്‍ തങ്ങള്‍ക്കൊപ്പമുള്ള ഒരാളെ വിട്ടു നല്‍കിയാവും പകരം അദ്ദേഹത്തെ ഈ ടീമുകളിലൊന്ന് റാഞ്ചിയേക്കുക.

ഇഷാന്‍ കിഷനെ കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കിയതോടെ മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ അഭാവം എംഐയ്ക്കുണ്ട്. ഇഷാന്റെ പകരമാണ് സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ ബാറ്ററും ഓപ്പണറുമായ റയാന്‍ റിക്കെല്‍റ്റണിനെ ലേലത്തില്‍ അവര്‍ വാങ്ങിയത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ അദ്ദേഹം മികച്ച ബാറ്റിങും കാഴ്ചവച്ചിരുന്നു.

പക്ഷെ ദേശീയ ടീമിന്റെ മല്‍സരവുമായി ബന്ധപ്പെട്ട് സീസണ്‍ പൂര്‍ത്തിയാവും മുമ്പ് റിക്കെല്‍റ്റണ്‍ ടീം വിട്ടിരുന്നു. ഇതേ തുടര്‍ന്ന് മുംബൈ ടീം പ്രതിസന്ധിയിലാവുകും പകരക്കാരനായി ഇംഗ്ലണ്ടിന്റെ വെറ്ററന്‍ കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയെ കൊണ്ടു വരേണ്ടിയും വന്നു. വരാനിരിക്കുന്ന സീസണുകളിലും ഈ തരത്തിലുള്ള വെല്ലുവിളികള്‍ മുംബൈയ്ക്കു നേരിട്ടേക്കും.

അതുകൊണ്ടു തന്നെ സീസണ്‍ മുഴുവന്‍ കളിക്കുമെന്നു ഉറപ്പുള്ള ഒരു ഇന്ത്യന്‍ കീപ്പര്‍ക്കായിരിക്കും മുംബൈ മുന്‍തൂക്കം നല്‍കുക. ഈ റോളിലക്കു സഞ്ജു പെര്‍ഫെക്ടാണ്. രോഹിത് വിരമിക്കലിനു അരികിലെത്തി നില്‍ക്കെ പകരം ഓപ്പണിങിലും അദ്ദേഹത്തെ അവര്‍ക്കു പരീക്ഷിക്കാം. ഇവയെല്ലാം സഞ്ജുവിനെ സ്വന്തമാക്കാന്‍ മുംബൈയെ പ്രേരിപ്പിക്കും.

ഡിസിയുടെ കാര്യമെടുത്താല്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ് അവരുടെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍. പക്ഷെ അദ്ദേഹത്തെ സ്വന്തമാക്കുന്നതിനായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും നീക്കമാരംഭിച്ചതോടെ പകരക്കാരനെ ഡിസിക്കു ആവശ്യമാണ്. രാഹുലിനെ കൈവിടേണ്ടി വന്നാല്‍ ഈ റോള്‍ സഞ്ജുവില്‍ ഭദ്രമാണ്.

SANJU SAMSON

മാത്രമല്ല, കഴിഞ്ഞ സീസണില്‍ ഡിസി നായകനെന്ന നിലയില്‍ അക്ഷര്‍ പട്ടേല്‍ അത്ര ക്ലിക്കായിരുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തിലായ്മയും പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനു ക്ഷീണമായി തീര്‍ന്നു. അതിനാല്‍ സഞ്ജുവിനെ കിട്ടിയാല്‍ വിക്കറ്റ് കീപ്പിങിനൊപ്പം ക്യാപ്റ്റന്‍സിയും ഏല്‍പ്പിക്കാം.

എല്‍എസ്ജിയും സഞ്ജുവിനെ നോട്ടമിട്ടേക്കാവുന്ന ടീമാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ് നിലവില്‍ അവരുടെ ക്യാപ്റ്റന്‍. പക്ഷെ കഴിഞ്ഞ സീസണില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.

അടുത്ത സീസണിനു മുമ്പ് എല്‍എസ്ജി വിടാന്‍ റിഷഭ് നീക്കം തുടങ്ങിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ടി20യില്‍ കൂടുതല്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്ററും ക്യാപ്റ്റന്‍സിയില്‍ മിടുക്ക് തെളിയിക്കുകയും ചെയ്തതിനാല്‍ സഞ്ജുവിനെ ലഭിച്ചാല്‍ റിഷഭിനെ എല്‍എസ്ജി വേണ്ടന്നു വയ്ക്കുമെന്ന കാര്യവും ഉറപ്പാണ്.

Story first published: Thursday, August 28, 2025, 11:05 [IST]
Other articles published on Aug 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+