Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 2 ടീമിന്റെ ടോപ്പ് 6 മാരകം!! ബൗളര്‍മാര്‍ക്ക് നെഞ്ചിടിപ്പ്; എല്ലാവരുടെയും ടോപ്പ് സിക്‌സറിയാം

ഐപിഎല്ലിന്റെ മിനി താരലേലം കഴിഞ്ഞതോടെ അടുത്ത സീസണിലേക്കുള്ള ടീമുകളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. ആകെ 77 കളിക്കാരാണ് അബുദാബിയില്‍ നടന്ന ലേലത്തില്‍ വിറ്റുപോയത്. ചില താരങ്ങള്‍ സര്‍പ്രൈസ് വിലയുമായി ഞെട്ടിച്ചപ്പോള്‍ ടീം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ചിലര്‍ അണ്‍സോള്‍ഡായി മാറുകയും ചെയ്തു.

സാധാരണയായി വിദേശ കളിക്കാര്‍ക്കാണ് ലേലത്തില്‍ വന്‍ തുക ലഭിക്കാറുള്ളതെങ്കിലും ഇത്തവണ ചില ഇന്ത്യന്‍ താരങ്ങള്‍ക്കു വലിയ ഡിമാന്റുണ്ടായെന്നതു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ലേലത്തിനു ശേഷം പത്തു ഫ്രാഞ്ചൈസികളുടെയും ടോപ് സിക്‌സ് എങ്ങനൊണെന്നും ഇതില്‍ ഏതാണ് കൂടുതല്‍ ശക്തമെന്നും നമുക്കു പരിശോധിക്കാം.

mi

ടോപ്പ് സിക്‌സില്‍ കിടുവേത്

ഐപില്ലിന്റെ അടുത്ത സീസണിലേക്കുളള മുഴുവന്‍ ഫ്രാഞ്ചൈസികളുടെയും ടോപ്പ് സിക്‌സ് താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ശക്തമായി കാണപ്പൈടുന്നത് പ്രധാനമായും രണ്ടു ടീമുകളാണെന്നു പറയാം. ഒന്ന് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണെങ്കില്‍ മറ്റൊന്ന് നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ്.

ഇതില്‍ മുംബൈയുടെ ടോപ്പ് സിക്‌സ് ഏതു ബൗളിങ് നിരയെയും വിറപ്പിക്കുമെന്നുറപ്പാണ്. ലേലത്തില്‍ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്വിന്റണ്‍ ഡികോക്കിനെ മുംബൈ വാങ്ങിയിരുന്നു. ഇതോടെ 2020ലെ രോഹിത് ശര്‍മ- ഡികോക്ക് ഓപ്പണിങ് സഖ്യത്തെ തിരികെ കൊണ്ടു വന്നിരിക്കുകയാണ് അവര്‍. 2020ല്‍ 500നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ഡികോക്ക് ടീമിനെ ചാംപ്യന്‍ന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

രോഹിത്- ഡികോക്ക് എന്നിവര്‍ക്കു ശേഷം മൂന്നാം നമ്പറില്‍ 360 ബാറ്ററാ സൂര്യകുമാര്‍ യാദവ്, നാലാമനായി മിന്നുന്ന ഫോമിലുള്ള തിലക് വര്‍മ, അഞ്ചാമനായി ഇംഗ്ലണ്ടിന്റെ അഗ്രസീവ് ബാറ്ററും ഓള്‍റൗണ്ടറുമായ വില്‍ ജാക്‌സ്, ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് കളിക്കുക. മുംബൈയുടെ ഈ ടോപ്പ് സിക്‌സിനെ വെല്ലാന്‍ മറ്റൊര ടീമുണ്ടോയെന്നതു സംശയമാണ്.

മുംബൈ കഴിഞ്ഞാല്‍ ആര്‍സിബിയാണ് അതിശക്തമായ ടോപ്പ് സിക്‌സുള്ള മറ്റൊരു ടീം. ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഫില്‍ സാള്‍ട്ടുമാണ് അവരുടെ ഓപ്പണിങ് ജോടികള്‍. മൂന്നാമനായി ലേലത്തില്‍ പുതുതായി ടീമിനൊപ്പം ചേര്‍ന്ന ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യരെ കാണാം.

RCB

അതിനു ശേഷം നാലാം നമ്പറിലെത്തുക ക്യാപ്റ്റന്‍ രജത് പാട്ടിധാറായിരിക്കും. പിന്നാലെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ ഊഴമായിരിക്കും. കഴിഞ്ഞ തവണ മിന്നിച്ച താരമാണ് അദ്ദേഹം. ആറാം നമ്പറില്‍ ബാറ്റ് ചെയ്യുക ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ബാറ്റര്‍ ടിം ഡേവിഡുമായിരിക്കും. വളരെ സന്തുലിതമായ ടോപ്പ് സിക്‌സാണ് ആര്‍സിബിയുടേതെന്നു ഉറപ്പിക്കാം.

മറ്റു ടീമുകളുടെ ടോപ്പ് 6

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഫിന്‍ അലന്‍, ആംഗ്രിഷ് രഘുവംശി, അജിങ്ക്യ രഹാനെ, കാമറൂണ്‍ ഗ്രീന്‍, റിങ്കു സിങ്,, രമണ്‍ദീപ്. സിങ്.

സിഎസ്‌കെ- സഞ്ജു സാംസണ്‍, ആയുഷ് മാത്രെ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, പ്രശാന്ത് വീര്‍.

പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍, നെഹാല്‍ വദേര, മിച്ചെല്‍ ഓവന്‍, ശശാങ്ക് സിങ്.

രാജസ്ഥാന്‍ റോയല്‍സ്-യശസ്വി ജയ്‌സ്വാള്‍ ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ്, സാം കറെന്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ.

ജിടി - ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍.

ഡിസി- കെഎല്‍ രാഹുല്‍, ബെന്‍ ഡക്കെറ്റ്, നിതീഷ് റാണ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, അശുതോഷ് ശര്‍മ.

എസ്ആര്‍എച്ച്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് റെഡ്ഡി, അനികേത് വര്‍മ, ലിയാം ലിവിംഗ്സ്റ്റണ്‍.

എല്‍എസ്ജി- എയ്ഡന്‍ മാര്‍ക്രം, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോനി, അബ്ദുള്‍ സമദ്.

Story first published: Wednesday, December 17, 2025, 11:19 [IST]
Other articles published on Dec 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+