Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു ഓപ്പണിങില്‍ വേണ്ട!! റുതു 4ല്‍, പകരം പുതിയ ജോടി; ചെന്നൈയെ രക്ഷിക്കാന്‍ ഈ 11

ചെന്നൈ: ഹാട്രിക് തോല്‍വികള്‍ക്കു ശേഷം ഐപിഎല്ലില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒരു ടീമെന്ന നിലയില്‍ ബൗളിങില്‍ വലിയ ദൗര്‍ബല്യം അവര്‍ക്കുണ്ടെങ്കിലും ഇതേ സ്‌ക്വാഡിനെ വച്ച് തിരിച്ചുവരികയല്ലാതെ അവര്‍ക്കു മുന്നില്‍ വേറെ വഴികളില്ല.

ഇനിയുമൊരു തോല്‍വി കൂടി സിഎസ്‌കെയ്ക്കു താങ്ങാന്‍ സാധിക്കില്ല. പരാജയ പരമ്പരയ്ക്കു ബ്രേക്കിട്ട് ശനിയാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ചെപ്പോക്കില്‍ നടക്കുന്ന അടുത്ത മാച്ചില്‍ അവര്‍ക്കു തിരിച്ചുവരവ് നടത്തിയ തീരൂ. പക്ഷെ അതിനായി ഏറ്റവും മികച്ച ടീം കോമ്പിനേഷനെ അവര്‍ കണ്ടെത്തുകയും വേണം.

SANJU RUTURAJ

നിലവിലെ ടീം കോമ്പിനേഷന്‍ ക്ലിക്കാവാത്ത സാഹചര്യത്തില്‍ ഡിസിക്കെതിരേ വലിയൊരു അഴിച്ചുപണി തന്നെ തീര്‍ച്ചയായും ആവശ്യമാണ്. അവസരില്ലാതെ ബെഞ്ചിലുള്ള ചിലരെ ടീമിലേക്കു കൊണ്ടു വരികയും വേണം. സിഎസ്‌കെ അടുത്ത മാച്ചില്‍ പരീക്ഷിക്കേണ്ട ബെസ്റ്റ് ലൈനപ്പ് എങ്ങനെയാണെന്നു നമുക്കു നോക്കാം.

ഓപ്പണിങ് മാറണം

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമുള്‍പ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ജോടി ഈ സീസണില്‍ ഇനിയും ക്ലിക്കായിട്ടില്ല. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ഈ ജോടി നിരാശപ്പെടുത്തി. അതിനാല്‍ പുതിയൊരു ഓപ്പണിങ് സഖ്യത്തെ സിഎസ്‌കെ ഇനിപ പരീക്ഷിച്ചേ തീരൂ.

യുവതാരം ആസുഷ് മാത്രെയ്‌ക്കൊപ്പം വമ്പനടിക്കാരനായ ഉര്‍വില്‍ പട്ടേലാണ് ഓപ്പണിങില്‍ വരേണ്ടത്. മാത്രെ നിലവില്‍ മൂന്നാം നമ്പറിലാണെങ്കില്‍ ഉര്‍വില്‍ അവസരമില്ലാതെ ബെഞ്ചിലുമാണ്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന അഗ്രസീവ് ബാറ്ററാണ് ഉര്‍വില്‍.

ആഭ്യന്തര ടി20യില്‍ ചില തീപ്പൊരി സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. സഞ്ജുവും റുതുവും ഫ്‌ളോപ്പാവുന്നതിനാല്‍ ഓപ്പണിങില്‍ സിഎസ്‌കെയ്ക്കു ആവശ്യവും ഉര്‍വിലിനെ പോലെയൊരു ബാറ്ററെയാണ്.

വണ്‍ഡൗണായി മൂന്നാം നമ്പറില്‍ സഞ്ജു തന്നെ കളിക്കണം. ഈ പൊസിഷനിലാണ് രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹം കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുകയും ഏറ്റവുമധികം റണ്‍സ് നേടുകയും ചെയ്തിട്ടുള്ളത്. അതിനാല്‍ ഇനി ഈ റോളിലേക്കു സഞ്ജുവിനെ തിരികെ കൊണ്ടു വരികയാവും സിഎസ്‌കെയ്ക്കു നല്ലത്.

ചെന്നൈയിലെത്തിയ ശേഷം ടീമിനായി ആദ്യം സ്‌ട്രൈക്ക് നേരിട്ടുകൊണ്ടിരിക്കുന്നത് അദ്ദേഹമാണ്. പക്ഷെ ന്യൂബോളിന്റെ മൂവ്‌മെന്റ് സഞ്ജുവിനെ ബുദ്ധിമുട്ടിക്കുന്നുണ്ട് ഇതു കാരണം തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദവും പരിഭ്രവുമെല്ലാം അദ്ദേഹത്തിന്റെ ബാറ്റിങില്‍ കാണാം. എന്നാല്‍ മൂന്നിലേക്കു മാറിയാല്‍ സഞ്ജുവിനു ബാറ്റിങ് കുറേക്കൂടി എളുപ്പമായി തീരുകയും ചെയ്യും.

പുതിയ ടീം കോമ്പിനേഷനില്‍ നാലാം നമ്പറിലായിരിക്കും റുതുരാജ് കളിക്കുക. ഇതു മധ്യ ഓവറുകളില്‍ ടീമിനു ബാറ്റിങില്‍ കൂടുതല്‍ സ്ഥിരത നല്‍കുകയും വലിയ ടോട്ടലുകള്‍ അടിച്ചെടുക്കാന്‍ സഹയിക്കുകയും ചെയ്യും. പരിക്കു ഭേദമായാല്‍ അടുത്ത മാച്ചില്‍ അഞ്ചാം നമ്പറില്‍ സൗത്താഫ്രിക്കയുടെ വെടിക്കെട്ട് താരം ഡെവാള്‍ഡ് ബ്വെവിസിനെ കൊണ്ടുവരണം. കഴിഞ്ഞ മൂന്നു മല്‍സരവും അദ്ദേഹത്തിനു നഷ്ടമായിരുന്നു.

CSK

തുടര്‍ന്ന് ആറ്, ഏഴ് സ്ഥാനങ്ങളില്‍ സര്‍ഫറാസ് ഖാനും ശിവം ദുബെയുമാണ്. കാര്‍ത്തിക് ശര്‍മയ്ക്കും പ്രശാന്ത് വീറിനും പുതിയ ലൈനപ്പില്‍ ഇടമില്ല. എട്ടാമനായി ഇംഗ്ലീഷ് ഓള്‍റൗണ്‍ ജാമി ഒവേര്‍ട്ടനുണ്ടാവും.

അതിനു ശേഷം ബൗളര്‍മാരാണ്. മോശം ഫോമിലുള്ള നുര്‍ അഹമ്മദിനെ ഒഴിവാക്കി വെസ്റ്റ് സ്പിന്നറായ അക്കീല്‍ ഹൊസെയ്‌നെ സിഎസ്‌കെ കളിപ്പിച്ചേ തീരൂ. പേസ് നിരയിലാവട്ടെ തല്ല് വാരിക്കൂട്ടുന്ന ന്യൂസിലാന്‍ഡിന്റെ മാറ്റ് ഹെന്‍ട്രിയെയും ഒഴിവാക്കണം. പകരം പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടത് ഖലീല്‍ അഹമ്മദും അന്‍ഷുല്‍ കംബോജുമാണ്,

ഡിസിക്കെതിരേ സിഎസ്‌കെയുടെ ബെസ്റ്റ് 11

ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ജാമി ഒവേര്‍ട്ടന്‍, അക്കീല്‍ ഹൊസെയ്ന്‍, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്.

Story first published: Monday, April 6, 2026, 17:09 [IST]
Other articles published on Apr 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+