IPL 2026: സിഎസ്‌കെയില്‍ വന്‍ അഴിച്ചുപണിയുറപ്പ്!! റിലീസ് ചെയ്യുക ഇവരെ? ധോണിയും ലിസ്റ്റില്‍
ഐപിഎല്ലില്‍ ട്രോഫിയില്ലാതെ വീണ്ടുമൊരു സീസണ്‍ കൂടി അവസാനിപ്പിച്ചിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2023ല്‍ ട്രോഫി ഉയര്‍ത്തിയ ശേഷം പിന്നീടൊരു സീസണിലും പ്ലേഓഫ് പോലുമെത്താന്‍ സിഎസ്‌കെയ്ക്കായിട്ടില്ല. ഇത്തവണയും തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്.
കഴിഞ്ഞ ദിവസം നടന്ന അവസാന ലീഗ് മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു 89 റണ്‍സിന്റെ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തിയതോടെയാണ് സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചത്.

അടുത്ത സീസണിനു മുന്നോടിയായി ചില വലിയ മാറ്റങ്ങളും ഇതോടെ ടീമില്‍ ആവശ്യമായി വന്നിരിക്കുകയാണ്. മിനി താരലേലത്തിനു മുമ്പ് ചിലരെ സിഎസ്‌കെ റിലീസും ചെയ്യുമെന്നുറപ്പാണ്. ആരൊക്കെയാവും ഈ താരങ്ങളെന്നു പരിശോധിക്കാം.
ആരെയെല്ലാം ഒഴിവാക്കും?
ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്യുന്നവരുടെ ലിസ്റ്റിലെ ആദ്യത്തെയാള്‍ മുന്‍ ഇതിഹാസ നായകനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയായിരിക്കും. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണ ഒരു മല്‍സരം പോലും അദ്ദേഹത്തിനു കളിക്കാനായിട്ടില്ല. അവസാന ഘട്ട ലീഗ് മല്‍സരങ്ങളില്‍ ഓരോ തവണയും ധോണി വരും വരും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.
44 കാരനായ അദ്ദേഹത്തിനു കളിക്കാരനെന്ന നിലയില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമായിരിക്കുകയാണ്. അതിനാല്‍ തന്നെ അടുത്ത സീസണിലും ധോണി മല്‍സരരംഗത്തുണ്ടാവുമെന്ന പ്രതീക്ഷയും വേണ്ട.
അദ്ദേഹം വൈകാതെ വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നാണ് അറിയാനുള്ളത്. കളി നിര്‍ത്തിയില്ലെങ്കില്‍ ധോണിയെ സിഎസ്‌കെ റിലീസ് ചെയ്യാനുള്ള സാധ്യത തന്നെയാണുള്ളത്.
കഴിഞ്ഞ മിനി താരലേലത്തില്‍ 14.20 കോടിയെന്ന അവിശ്വസനീയ തുകയ്ക്കു വാങ്ങിയ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറാണ് ഒഴിവാക്കപ്പെടാന്‍ പോവുന്ന രണ്ടാമത്തെയാള്‍. ഇത്രയും വലിയൊരു തുക ഐപിഎല്ലില്‍ നേരത്തേ കളിക്കുക പോലു ചെയ്തിട്ടില്ലാത്ത ഒരു താരത്തിനു വേണ്ടി സിഎസ്‌കെ എന്തിനു മുടക്കിയെന്നത് വിചിത്രമാണ്.
ആറു മല്‍സരങ്ങളിലായി അഞ്ചിന്നിങ്‌സുകളിലാണ് പ്രശാന്ത് കളിച്ചത്. 134.32 സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ വെറും 90 റണ്‍സാണ്. ബൗളിങിലാവട്ടെ ഒരു കളിയില്‍ മാത്രമേ താരം പരീക്ഷിക്കപ്പെട്ടുള്ളൂ. രണ്ടോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്തു പ്രശാന്തിന് വിക്കറ്റൊന്നും ലഭിച്ചതുമില്ല.

ബാറ്റിങിനേക്കാള്‍ ബൗളിങിലായിരിക്കും സിഎസ്‌കെയില്‍ കൂട്ട റിലീസുകള്‍ സംഭവിച്ചേക്കുക. സ്പിന്നര്‍ രാഹുല്‍ ചാഹര്‍, കിവി പേസര്‍ മാറ്റ് ഹെന്‍ട്രി, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ സ്‌പെന്‍സര്‍ ജോണ്‍സന്‍, ന്യൂസിലാന്‍ഡിന്റെ സക്കാരി ഫോക്‌സ്, സ്പിന്നര്‍ ശ്രേയസ് ഗോപാല്‍, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാത്യു ഷോര്‍ട്ട് എന്നിവരാണ് സിഎസ്‌കെയില്‍ നിന്നും റിലീസ് ചെയ്യപ്പെടാനിടയുള്ള മറ്റു കളിക്കാര്‍.
5.20 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ ചാഹറിനെ സിഎസ്‌കെ വാങ്ങിയയത്. പക്ഷെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ പരീക്ഷിക്കപ്പെട്ടുള്ളൂ. നാലോവറില്‍ 46 റണ്‍സ് വഴങ്ങിയ അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല.
രണ്ടു കോടിക്കു സിഎസ്‌കെയിലെത്തിയ ഹെന്‍ട്രിയും ദയനീയ പരാജയമായി മാറി. കളിച്ച മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ചെണ്ടയായിരുന്നു. ആകെ 10 ഓവര്‍ ബൗള്‍ ചെയ്ത കിവി താരം വാരിക്കോരി നല്‍കിയത് 130 റണ്‍സാണ്. 1.50 കോടിക്കു വാങ്ങിയ ഷോര്‍ട്ടും നിരാശപ്പെടുത്തി. മൂന്നു മാച്ചുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 60 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


