Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിന് വെറുതെയല്ല 27 കോടി!! 6 ബോളില്‍ 15 റണ്‍സ് ചാലഞ്ച്, ഫലമിങ്ങനെ; വീഡിയോ

ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് സ്വന്തമാണ്. കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലായിരുന്നു 27 കോടിയെന്ന അവിശ്വസനീയ തുക അദ്ദേഹത്തിനായി എല്‍എസ്ജി വാരിയെറിഞ്ഞത്.

കഴിഞ്ഞ സീസണില്‍ ഇത്രയും ഉയര്‍ന്ന പ്രതിഫലത്തോടു നീതി പുലര്‍ത്താനായില്ലെങ്കിലും ഇത്തവണ ഇതിന്റെയെല്ലാം ക്ഷീണം തീര്‍ക്കുകയായിരിക്കും റിഷഭിന്റെ ലക്ഷ്യം. സീസണിനു മുന്നോടിയായുള്ള എല്‍എസ്ജിയുടെ നെറ്റ് സെഷനില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രതീക്ഷയും നല്‍കുന്നതാണ്.

RISHABH PANT

Photocredit/Lucknowsupergiants

എല്‍എസ്ജിയുടെ പരിശീലന സെഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റിഷഭിനു ടീം നല്‍കിയ ചാലഞ്ചാണ് ഈ വീഡിയോയിലുള്ളത്. ഇതിനോടു അദ്ദേഹം എങ്ങനെയാണ് പ്രതികരിച്ചതെന്നു നോക്കാം.

പൊളിച്ചടുക്കി റിഷഭ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുടമ സഞ്ജീവ് ഗോയെങ്ക വെറുതെയല്ല 27 കോടി രൂപ തനിക്കു വേണ്ടി ചെലവഴിക്കാന്‍ തയ്യാറായതെന്നു ശരി വയ്ക്കുന്ന ബാറ്റിങ് പ്രകടനമാണ് നെറ്റ്‌സില്‍ റിഷഭ് പന്ത് പുറത്തെടുത്തത്. ഇപ്പോള്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഏഴയലത്തില്ലെങ്കിലും ബാറ്റിങ് പ്രഹരശേഷം കൈമോശം വന്നിട്ടില്ലെന്നും അദ്ദേഹം കാണിച്ചു തന്നു.

ആറോവറില്‍ 15 റണ്‍സ് നേടുകയെന്ന ഏറെ ബുദ്ധിമുട്ടേറിയ ചാലഞ്ചാണ് റിഷഭിനു എല്‍എസ്ജി നല്‍കിയത്. ത്രസിപ്പിക്കുന്ന ബാറ്റിങാണ് പിന്നീട് താരം പുറത്തെടുത്തത്. ആദ്യ ബോളില്‍ ഫോറടിച്ചായിരുന്നു തുടക്കം. അടുത്ത അഞ്ചു ബോളില്‍ വേണ്ടത് 11 റണ്‍സ്. പക്ഷെ രണ്ടാമത്തെ ബോളില്‍ സിംഗിള്‍ മാത്രമേ വന്നുള്ളൂ.

എല്‍എസ്ജിയുടെ ചാലഞ്ചിനെതിരേ റിഷഭ് പന്തിന്റെ ബാറ്റിങ്. വീഡിയോ കാണാം

ശേഷിച്ച നാലു ബോളിലാവശ്യം 10 റണ്‍സ്. ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി ബൗളറുടെ തലയ്ക്കു മുകളിലൂടെ ഫോറടിച്ചായിരുന്നു മൂന്നാമത്തെ ബോളിനോട് റിഷഭ് പ്രതികരിച്ചത്. എന്നാല്‍ അടുത്ത ബോളില്‍ സിംഗിള്‍ മാത്രം.

ഇതോടെ രണ്ടു ബോളില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണം. വണ്‍ഹാന്റ് സിക്‌സറിലൂടെ ഇതു നേടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാളി. അഞ്ചാമത്തെ ബോളില്‍ സിംഗിള്‍ കൊണ്ട് തൃപ്തിപ്പെട്ടു.

ഇതോടെ അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് ബൗണ്ടറി. റിഷഭ് ആഞ്ഞു വീശിയപ്പോള്‍ കോച്ചിങ് സംഘത്തിലുള്ളയാളുടെ മുഖത്ത് കടുത്ത സമ്മര്‍ദ്ദം കാണാമായിരുന്നു. പക്ഷെ ആ ഷോട്ട് ഫോറാണെന്നു വ്യക്തമായതോടെ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

നനഞ്ഞ പടക്കം

2024ല ഐപിഎല്‍ സീസണിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് റിലീസ് ചെയ്തതോടെയാണ് മെഗാ ലേലത്തിന്റെ പൂളില്‍ റിഷഭ് പന്തും ഇടം നേടിയത്. പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ അദ്ദേഹത്തിനു വന്‍ ഡിമാന്റുണ്ടാവുകയും ചെയ്തു.

RISHABH PANT

രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റിഷഭിനെ 27 കോടിയെന്ന മോഹ വിലയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റാഞ്ചിയത്. കെഎല്‍ രാഹുല്‍ ടീം വിട്ട ഒഴിവില്‍ നായകസ്ഥാനവും അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കുകയുമായിരുന്നു.പക്ഷെ ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ റിഷഭ് പരാജയപ്പെട്ടു.

14 മല്‍സരങ്ങളില്‍ നിന്നും 24.45 ശരാശരിയില്‍ 133.17 സ്്‌ട്രൈ്ക്ക് റേറ്റോടെ നേടാനായത് വെറും 269 റണ്‍സ് മാത്രമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള അവസാന മല്‍സരത്തില്‍ 61 ബോളിലെടുത്ത 118 റണ്‍സ് കൂടി ഇല്ലായിരുന്നെങ്കില്‍ റിഷഭിന്റെ പ്രകടനം ഇതിനേക്കാള്‍ ദയനീയമായി മാറുമായിരുന്നു.

Story first published: Wednesday, March 25, 2026, 12:55 [IST]
Other articles published on Mar 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+