അയ്യര്‍ ദി ഗ്രേറ്റ്...! സെഞ്ച്വറിയുമായി പഞ്ചാബിനെ വിജയത്തിലെത്തിച്ച് ശ്രേയസ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ജയം പിടിച്ചെടുത്ത് പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് എല്‍എസ്ജി പടുത്തുയര്‍ത്തിയ 196റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് കിംഗ്‌സ് രണ്ടോവര്‍ ബാക്കി നില്‍ക്കെ മറികടന്നു. ഒാപ്പണര്‍ പ്രിയാന്‍ഷ് ര്യയെ ആദ്യ പന്തില്‍ തന്നെ നഷ്ടമായെങ്കിലും പ്രഭ്‌സിമ്രാന്‍ സിംഗും ശ്രേയസ് അയ്യരും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്നതോടെ എല്‍എസ്ജിക്ക് കളി കൈയില്‍ നിന്ന് നഷ്ടമായി.
പ്രഭ്‌സിമ്രാന്‍ 69 റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ എല്‍എസ്ജി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ഓപ്പണര്‍ ജോഷ് ഇംഗ്ലിസ് അര്‍ധ സെഞ്ച്വറി (72) നേടി. 44 പന്തില്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയില്‍ ആയിരുന്നു ഇംഗ്ലിസിന്റെ പ്രകടനം. ആയുഷ് ബദൗനി (43), അബ്ദുസമദ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ക്യാപ്റ്റന്‍ റിഷഭ് പന്ത് 26 റണ്‍സെടുത്ത് പുറത്തായി. തുടക്കത്തില്‍ തന്നെ 20 ന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന എല്‍എസ്ജിയെ ഇംഗ്ലിസ്-ബദൗനി സഖ്യമാണ് കരകയറ്റിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സും അടക്കം 18 പന്തില്‍ 43 റണ്‍സ് അടിച്ചെടുത്ത ബദൗനിയാണ് കത്തിക്കയറിയത്. മൂന്നാം വിക്കറ്റില്‍ ടീം സ്‌കോര്‍ 69 ല്‍ നില്‍ക്കുമ്പോള്‍ ബദൗനി പുറത്താകുമ്പോള്‍ 43 റണ്‍സും ഈ താരത്തിന്റെ സംഭാവനയായിരുന്നു.
പിന്നീട് ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച ഇംഗ്ലിസാണ് ടീം സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. അവസാന ഓവറുകളില്‍ അബ്ദുസമദ് സ്‌കോര്‍ ഉയര്‍ത്തി. ലഖ്‌നൗവിനായി ആദ്യമായി കളിക്കാനിറങ്ങിയ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബ് കിംഗ്‌സിനായി മാര്‍ക്കോ ജാനേസനും യുസ്വേന്ദ്ര ചാഹലും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗവിലാണ് മത്സരം നടക്കുന്നത്.
പഞ്ചാബ് കിംഗ്സ്
പ്രഭ്‌സിമ്രാന്‍ സിംഗ്(w), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍(c), സൂര്യന്‍ഷ് ഷെഡ്ഗെ, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ ജാന്‍സെന്‍, വിജയ്കുമാര്‍ വൈശാക്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ജോഷ് ഇംഗ്ലിസ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, ഋഷഭ് പന്ത്(w/c), അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹ്സിന്‍ ഖാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications