ഇതു കണ്ടാല്‍ സഞ്ജു ഉറപ്പായും ഫോമിലെത്തും!! സങ്കടക്കടലില്‍ കുട്ടി ഫാന്‍, വീഡിയോ വൈറല്‍
ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് ഒരു വികാരം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ താര പദവിയിലെത്തി നില്‍ക്കുന്ന സഞ്ജു സംസണ്‍. അദ്ദേഹത്തിന്റെ വിജയങ്ങള്‍ മലയാളികളുടേത് കൂടിയാണെങ്കില്‍ തോല്‍വികള്‍ എല്ലാവരെയും ഒരുപോലെ നിരാശരും ദുഖിതരുമാക്കുന്നു.
ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം ഹീറോയായ സഞ്ജുവിന് ഐപിഎല്ലില്‍ ഇതു മോശം സമയമാണ്. രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയ ശേഷം ബാറ്റിങില്‍ ക്ലച്ച് പിടിക്കാതെ ചെറിയ സ്‌കോറുകള്‍ക്കു അദ്ദേഹം പുറത്തായിക്കൊണ്ടിരിക്കുന്നു.
സഞ്ജുവിന്റെ ഈ ഫോമില്‍ മലയാളികള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ആരാധകരും നിരാശരാണ്. അതിനിടെ സഞ്ജുവിന്റെ ദയനീയ ഫോം കാരണം കണ്ണുനീര്‍ വാര്‍ക്കുന്ന ഒരു കുരുന്ന് ആരാധകന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതേ കുറിച്ച് നോക്കാം.

Photocredit/X
സഞ്ജു തോറ്റുപോയി!
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തുടര്‍ച്ചയായി മൂന്നാമത്തെ മല്‍സരത്തിലും സഞ്ജു സാംസണ്‍ ചെറിയ സ്‌കോറിനു ഔട്ടായി മടങ്ങിയതോടെയാണ് കുരുന്ന് മലയാളി ആരാധകന്‍ നിയന്ത്രണം വിട്ട് കരഞ്ഞത്.
എന്താ കിച്ചൂട്ടാ കരയുന്നതെന്നു അമ്മ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. സഞ്ജു സാംസണ്‍ തോറ്റുവെന്നായിരുന്നു കരച്ചിലോടെ കസേരയില്‍ കാല്‍മുട്ട് മടക്കിയിരുന്ന കുട്ടിയുടെ മറുപടി.
സഞ്ജു സാംസണ്‍ തോറ്റില്ല, അടുത്ത കളിയില്‍ കയറി വരുമല്ലോയെന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. സങ്കടം സഹിക്കാനാവാത കാല്‍മുട്ടില്‍ തലതാഴ്ത്തി മുഖം മറച്ചുകൊണ്ട് അവന്‍ കരച്ചില്‍ തുടര്‍ന്നു. അമ്മ ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും അവന്‍ കൈ തട്ടി മാറ്റുകയും ചെയ്തു.
സഞ്ജുവിന്റെ മോശം ഫോമിനെ തുടര്‍ന്ന് കണ്ണീര്‍ വാര്‍ക്കുന്ന കുട്ടി ആരാധകന്‍, വീഡിയോ കാണം
സഞ്ജു സാംസണ്‍ അടുത്ത ഗെയിമില്‍ വരുമെന്ന് അമ്മ വീണ്ടും പറഞ്ഞു നോക്കിയെങ്കിലും ഇല്ലായെന്നു പറഞ്ഞു കൊണ്ട് അവന്‍ മുഖം പൊത്തി കരച്ചില്‍ തുടര്‍ന്നു. കീപ്പറായിട്ട് വന്ന് സഞ്ജു സാംസണ്‍ സൂപ്പറായിട്ട് ക്യാച്ച് പിടിക്കുമെന്ന് പറഞ്ഞ് അമ്മ ഒരിക്കല്‍ക്കൂടി ആശ്വസിപ്പിക്കാന്‍ നോക്കി.
ഇല്ലയെന്നു പറഞ്ഞ് അവന്‍ കരച്ചിലും തുടര്‍ന്നു. അടുത്ത കളിയില്‍ സഞ്ജു സാംസണ്‍ സൂപ്പറായി കളിക്കുമെന്നും അമ്മ പറഞ്ഞു നോക്കിയെങ്കിലും ഇല്ലായെന്നു തന്നൊയിരുന്നു കരച്ചിലോടെയുള്ള മറുപടി.
സിഎസ്‌കെയില്‍ സഞ്ജുവിന്റെ മോശം പ്രകടനത്തില്‍ ചെറിയ കുട്ടികള്‍ പോലും എത്ര മാത്രം നിരാശരും ദുഖിതരുമാണെന്നു ഈ വീഡിയോ കാണിച്ചുതരുന്നു. വരും മല്‍സരങ്ങളില്‍ അദ്ദേഹം ശക്തമായ തിരിച്ചുവരവ് തന്നെ നടത്തുമെന്ന് തന്നെയാണ് എല്ലാവരുടെയും ഉറച്ച പ്രതീക്ഷകള്‍.

സഞ്ജുവിനെന്ത് പറ്റി?
ടി20 ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം പൊടുന്നനെ ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ ഫോമിന് എന്തു പറ്റിയെന്നതാണ് ഉയരുന്ന ചോദ്യം. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇത്തവണ കളിച്ച മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ഒറ്റയക്ക സ്‌കോറില്‍ പുറത്തായിരുന്നു, 7.33 എന്ന ദയനീയ ശരാശരിയോടെ 115.78 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 22 റണ്‍സുമാണ്.
മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ കളിയില്‍ ആറു റണ്‍സ് മാത്രമേ സഞ്ജു സ്‌കോര്‍ ചെയ്തുള്ളൂ. പഞ്ചാബ് കിങ്‌സിനെതിരേ 7, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ഒമ്പത് എന്നിങ്ങനെ സ്‌കോറുകള്‍ക്കും അദ്ദേഹത്തിനു ക്രീസ് വിടേണ്ടതായും വന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications