Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ദ്രാവിഡിന്റെ കസേരയാര്‍ക്ക്? ഇവര്‍ ബെസ്റ്റ്, ലിസ്റ്റില്‍ മുന്‍ ഇടിവെട്ട് പേസറും!!

രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ച് റോളില്‍ നിന്നും രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതോടെ ഈ കസേരയാര്‍ക്ക് എന്നതാണ് അടുത്ത ചോദ്യം. ഐപിഎല്ലിനു ഇനിയും മാസങ്ങള്‍ ശേഷിക്കുന്നതിനാല്‍ ധൃതി പിടിച്ചൊരു തീരുമാനം റോയല്‍സ് ടീം മാനേജ്‌മെന്റ് എടുത്തേക്കില്ല. ഏറ്റവും അനുയോജ്യനായ വ്യക്തിയെ തന്നെ കണ്ടെത്തി ടീമിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കാനായിരിക്കും റോയല്‍സിന്റെ ശ്രമം.

വലിയ പ്രതീക്ഷയോടെ കഴിഞ്ഞ സീസണിനു മുമ്പ് പരിശീലകസ്ഥാനത്തേക്കു കൊണ്ടു വന്ന ദ്രാവിഡ് തികഞ്ഞ പരാജയമായിട്ടാണ് പടിയിറങ്ങിയത്. ടീമിനെ പ്ലേഓഫില്‍ പോലുമെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. മാത്രല്ല പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കും അവര്‍ കൂപ്പുകുത്തി. സമീപകാലത്തൊന്നും ഇത്രയും ദയനീയ പ്രകടനം ഐപിഎല്ലില്‍ റോയല്‍സ് കാഴ്ചവച്ചിട്ടുമില്ല.

ദ്രാവിഡിന്റെ പകരക്കാരനായി പലരെയും റോയല്‍സ് ഇതിനകം നോട്ടമിട്ടു വച്ചിട്ടുണ്ടാവും. അടുത്ത ഐപിഎല്‍ സീസണില്‍ അവരുടെ മുഖ്യ കോച്ച് സ്ഥാനത്തേക്കു വരാനിടയുള്ള ചിലര്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

KUMAR SANGAKKARA

കുമാര്‍ സങ്കക്കാര

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായിരുന്ന കുമാര്‍ സങ്കക്കാരായവും രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചിന്റെ റോളിലേക്കു വന്നേക്കാവുന്ന ആദ്യത്തെയാള്‍. നിവവില്‍ റോയല്‍സിന്റെ ടീം ഡയറക്ടറുടെ റോളില്‍ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. 2021 മുതല്‍ 24 വരെ ടീം ഡയറക്ടര്‍, കോച്ച് എന്നീ രണ്ടു റോളുകളു സങ്കക്കാരയ്ക്കായിരുന്നു.

ഈ കാലയളയളവില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഇരുവരുടെയും ഒത്തിണക്കമാണ് പിന്നീട് റോയല്‍സിനെ വലിയ നേട്ടങ്ങളിലക്കു നയിച്ചത്. 2022ല്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ സഞ്ജു- സങ്കക്കാര കോംബോ നിര്‍ണായക പങ്കുവഹിച്ചു. 2024ല്‍ ടീമിനെ പ്ലേഓഫിലും ഇവര്‍ എത്തിച്ചിരുന്നു.

സങ്കക്കാര മുഖ്യ കോച്ചിന്റെ റോള്‍ ഏറ്റെടുത്താല്‍ അതു സഞ്ജുവിനെയും അടുത്ത സീസണില്‍ റോയല്‍സില്‍ തുടരാന്‍ പ്രേരിപ്പിച്ചേക്കും. അതുകൊണ്ടു തന്നെ പുതിയ കോച്ചിന്റെ സ്ഥാനത്തേക്കു ടീം മാനേജ്‌മെന്റും പ്രഥമ പരിഗണന നല്‍കിയേക്കുക അദ്ദേഹത്തിനാവും. പക്ഷെ സങ്കക്കാര അതു ഏറ്റെടുക്കുമോയെന്നതു കാത്തിരുന്നു കാണണം.

ട്രെവര്‍ പെന്നി

സിംബാബ്‌വെയുടെ മുന്‍ ക്രിക്കറ്ററര്‍ കൂടിയായ ട്രെവര്‍ പെന്നിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കു വരാനിടയുള്ള രണ്ടാമത്തെയാള്‍. കുറച്ചു കാലമായി അദ്ദേഹം റോയല്‍സ് കുടുംബത്തിന്റെ ഭാഗമാണ്, പക്ഷെ അതു ഐപിഎല്ലില്‍ അല്ലെന്നു മാത്രം.

സൗത്താഫ്രിക്ക ടി20 ലീഗില്‍ പാള്‍ റോയല്‍സിന്റെ മുഖ്യ കോച്ചായ അദ്ദേഹം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിന്റെയും പരിശീലക സംഘത്തില്‍ നേരത്തേയുണ്ടായിരുന്നു. കൂടാതെ ഐപിഎല്ലിലും നേരത്തേ പെന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോയല്‍സില്‍ അസിസ്റ്റന്റ് കോച്ചിന്റെ റോളിലാണ് നേരത്തേ പെന്നിയെ കണ്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഇനി ഐപിഎല്ലില്‍ റോയല്‍സിന്റെ മുഖ്യ കോച്ചായി അദ്ദേഹം എത്തിയാലും അദ്ഭുതപ്പെടാനില്ല.

SHANE BOND

ഷെയ്ന്‍ ബോണ്ട്

ന്യൂസിലാന്റെ മുന്‍ സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ഷെയ്ന്‍ ബോണ്ടാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. മറ്റു ചില ഫ്രാഞ്ചൈസി ലീഗുകളില്‍ കോച്ചിന്റെ കുപ്പായത്തില്‍ അദ്ദേഹഗം തിളങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ ദീര്‍ഘകാലം (2015-23) മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചായിരുന്നു ബോണ്ട്.

മുബൈ വിട്ട അദ്ദേഹം 2024ല്‍ ഫാസ്റ്റ് ബൗളിങ് കോച്ചിന്റെ റോളില്‍ റോയല്‍സിലേക്കു കൂടുമാറുകയായിരുന്നു. നിലവില്‍ ബോണ്ട് ഈ റോളില്‍ തുടരുകയും ചെയ്യുകയാണ്. ഇനി റോയല്‍സിന്റെ മുഖ്യ കോച്ചിന്റെ റോളിലേക്കും അദ്ദേഹം വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

Story first published: Monday, September 1, 2025, 11:09 [IST]
Other articles published on Sep 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+