Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് വേണ്ടപ്പെട്ട 2 പേര്‍ പുറത്ത്!! സങ്കക്കാര പണി തുടങ്ങി, ക്യാപ്റ്റനെ മാറ്റുമോ?

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സിനെ അടിമുടി ഉടച്ചു വാര്‍ക്കാനുള്ളു നീക്കങ്ങള്‍ക്കു തുടമിട്ടിരിക്കുകയാണ് പരിശീലക സ്ഥാനത്തേക്കു മടങ്ങിയെത്താനിരിക്കുന്ന കുമാര്‍ സങ്കക്കാര. റോയല്‍സ് ടീമിന്റെ അണിയറയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ തീര്‍ത്തും പുതിയ ലുക്കിലുള്ള ഒരു റോയല്‍സ് ടീമിനെയാവും അടുത്ത ഐപിഎല്ലില്‍ കാണാനാവുക.

അടുത്തിടെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ റോയല്‍സ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിലെ പരിതാപകരമായ പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ നീക്കാനുള്ള തീരുമാനം ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്. 10 ടീമുകള്‍ മാറ്റുരച്ച ലീഗില്‍ ഒമ്പതാംസ്ഥാനത്താണ് റോയല്‍സ് ഫിനിഷ് ചെയ്തത്.

KUMAR SANGAKKARA

ദ്രാവിഡിനെ പരിശീലക സ്ഥാനത്തു നിന്നു മാറ്റി അധികം വൈകാതെ ടീമിന്റെ സിഇഒ സ്ഥാനം ജേക്ക് ലഷ് മക്രം ഒഴിഞ്ഞിരുന്നു. ഇപ്പോഴിതാ റോയല്‍സിന്റെ അണിയറയില്‍ വീണ്ടും നിര്‍ണായകമായ മാറ്റം കൂടി സംഭവിച്ചിരിക്കുകയാണ്. ഇതിനു പിന്നില്‍ പരിശീലകസ്ഥാനത്തേക്കു മടങ്ങിവരാനൊരുങ്ങുന്ന സങ്കക്കാര തന്നെയാണെന്നുറപ്പിക്കാം.

രണ്ടു പേരെ പുറത്താക്കി

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പുറത്താക്കിയെന്നതാണ് ഏറ്റവും പുതിയ നീക്കം. സ്പിന്‍ ബൗളിങ് കോച്ചായ മുന്‍ ഇന്ത്യന്‍ താരം സായ്‌രാജ് ബഹുതുലെയെയും ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക്കിനെയുമാണ് ഒഴിവാക്കിയത്. പുതിയ കോച്ചിങ് ടീമിനെയാണ് കുമാര്‍ സങ്കക്കാര അടുത്ത സീസണിലേക്കു ലക്ഷ്യമിടുന്നതെന്നു ഇതില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.

ഫീല്‍ഡിങ് കോച്ച് യാഗ്നിക്ക് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്നെ ഏറെ പഴികേട്ടിട്ടുള്ള വ്യക്തിയാണ്. കാരണം ഫീല്‍ഡിങില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു റോയല്‍സ് ടീമിന്റെ പ്രകടനം. നിരവധി ക്യാച്ചുകളും റോയല്‍സ് താരങ്ങള്‍ താഴെയിട്ടിരുന്നു. ഈ പിഴവുകള്‍ക്കു റോയല്‍സിനു ചില മല്‍സരങ്ങളില്‍ വലിയ വിലയും നല്‍കേണ്ടി വന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണിനു മുന്നോടിയായിട്ടാണ് റോയല്‍സിന്റെ പരിശീലക സംഘത്തിനൊപ്പം ബഹുതുലെ ചേര്‍ന്നത്. നേരത്തേ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) ഭാഗമായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് ബഹുതുലെയെ റോയല്‍സ് തങ്ങളുടെ പരിശീലക സ്ംഘത്തിന്റെ ഭാഗമാക്കിയത്. എന്നാല്‍ യാഗ്നിക്ക് ദീര്‍ഘകാലമായി റോയല്‍സിനൊപ്പമുണ്ട്.

ടീമിലെ താരമായി കരിയറാരംഭിച്ച അദ്ദേഹം പിന്നീട് കോച്ചിങിലേക്കു ചുവടുമാറുകയായിരുന്നു. ബഹുതുലെ, യാഗ്നിക്ക് എന്നിവരെ മാത്രമല്ല സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ചായ വരുണ്‍ ഘോഷിനെയും റോയല്‍സ് ഒഴിവാക്കിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സഞ്ജു തെറിക്കുമോ?

രാജസ്ഥാന്‍ റോയല്‍സ് അടിമുടി ഉടച്ചു വാര്‍ക്കവെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും തെറിക്കുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. അടുത്ത സീസണിനു മുമ്പ് ടീം വിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം റോയല്‍സിനെ അറിയിച്ചു കഴിഞ്ഞെങ്കിലും ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൂടുമാറ്റം ഇനിയും യാഥാര്‍ഥമായിട്ടില്ല.

SANJU SAMSON

രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ച് സ്ഥാനത്തുള്ളപ്പോഴായിരുന്നു റോയല്‍സില്‍ നിന്നും മറാനുള്ള തീരുമാനം സഞ്ജു സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ടീം വിട്ട സാഹചര്യത്തില്‍ സഞ്ജു ഇനി ഈ തീരുമാനംമാറ്റുമോയെന്നാണ് അറിയാനുള്ളത്. പരിശീലകസ്ഥാനത്തേക്കു മടങ്ങിയെത്തുന്ന കുമാര്‍ സങ്കക്കാരയുമായി വളരെ നല്ല ബന്ധമാണ് മലയാളി താരത്തിനുള്ളത്.

ഇരുവരും തമ്മിലുള്ള മികച്ച ഒത്തിണക്കം 2022ല്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിക്കുകയും ചെയ്തിരുന്നു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലും കഴിവിലുമെല്ലാം പൂര്‍ണ വിശ്വാസമുള്ളയാളാണ് സങ്കക്കാര. അതിനാല്‍ തന്നെ കോച്ചിങ് സംഘത്തെ ഒന്നാകെ മറ്റിയാലും ക്യാപ്റ്റനെ മാത്രം നീക്കാന്‍ അദ്ദേഹം ശ്രമിച്ചേക്കില്ല.

Story first published: Saturday, October 4, 2025, 10:18 [IST]
Other articles published on Oct 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+