ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജു സാംസണിന്റെ കൂടുമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കവെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് മറ്റൊരു വമ്പന്‍ നീക്കവും സംഭവിച്ചേക്കും. രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലെ ടീം ഡയറക്ടറും മുന്‍ കോച്ചുമായ കുമാര്‍ സങ്കക്കാര ടീം വിടാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകളാണ് വരുന്നത്. ഇതു സംഭവിക്കുകയാണെങ്കില്‍ റോയല്‍സിനെ സംബന്ധിച്ച് ഇരട്ടപ്രഹരം തന്നെയായിരിക്കും.
ദിവസങ്ങള്‍ക്കു മുമ്പാണ് റോല്‍സ് വിടാന്‍ ആഗ്രഹിക്കുന്നതായി ടീം മാനേജ്‌മെന്റിനെ സഞ്ജു അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. മുന്‍ ചാംപ്യമാരായ ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമടക്കമുള്ളവര്‍ അദ്ദേഹത്തെ റാഞ്ചാനും രംഗത്തിറങ്ങിക്കഴിഞ്ഞു. സഞ്ജുവിന്റെ കൈമാറ്റം സംബന്ധിച്ച് ചെന്നൈയും റോയല്‍സും തമ്മിലുള്ള ആദ്യ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തിരിക്കുകയാണ്.

സങ്കയുടെ തട്ടകം
ഐപിഎല്ലില്‍ ദീര്‍ഘകാലമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ കുമാര്‍ സങ്കക്കാര ടീം വിടാന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത് റെവ് സ്‌പോര്‍ട്‌സിന്റെ (Revsportz) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രോഹിത് ജുഗ്ലാനാണ്. നേരത്തേ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റമുള്‍പ്പെടെ പല വാര്‍ത്തകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
സഞ്ജു സാംസണിനു രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു അദ്ദേഹം അറിയിച്ചു കഴിഞ്ഞു. ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ വില്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അദ്ദേഹം വിടാനുള്ള കാരണങ്ങള്‍ വ്യക്തമായി അറിയില്ല. കുമാര്‍ സക്കാരയും ഇപ്പോള്‍ റോയല്‍ വിടാനൊരുങ്ങുയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ എന്നോടു പറഞ്ഞത്.
അടുത്ത ഐപിഎല്ലില്‍ മറ്റൊരു ടീമിലേക്കു മാറുന്നതിനെ കുറിച്ച് സങ്കക്കാര ഗൗരവമായി തന്നെ ആലോചിക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കോച്ചിങ് സംഘത്തിന്റെ ഭാഗമാവാന്‍ താല്‍പ്പര്യമറിയിച്ച് അദ്ദേഹം അവരെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് വളരെ അടുത്ത വൃത്തങ്ങള്‍ എന്നോടു പറഞ്ഞത്. എന്തായിരിക്കും വരും ദിവസങ്ങള്‍ സംഭവിക്കുകയെന്നു അറിയില്ല.
സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ രോഹിത് ജുഗ്ലാന്‍ പങ്കുവച്ച വീഡിയോ കാണാം
സഹീര്‍ ഖാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഡയറക്ടര്‍ സ്ഥാനമൊഴിയുകയാണെന്നു ഞാന്‍ നേരത്തേ നിങ്ങളോടു പറഞ്ഞിട്ടുള്ളതാണ്. അതു തന്നെയാണ് സംഭവിക്കാന്‍ പോവുന്നതെന്നു ഇപ്പോള്‍ വ്യക്തമാവുകയും ചെയ്തിരിക്കുകയാണ് ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ കാര്യങ്ങളും ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നും പുതിയ വീഡിയോയില്‍ രോഹിത് ജുഗ്ലാന്‍ പറയുന്നു.
വീണ്ടും വരുമോ സൂപ്പര്‍ കോംബോ?
കുമാര് സങ്കക്കാര കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു ചേക്കേറാന്‍ തയ്യാറെടുക്കുകയാണെന്ന സൂചനകള്‍ വന്നതിനു പിന്നാലെ ഇനി അവരുടെ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ കൂടി വരുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്, അതിനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

ചന്ദ്രകാന്ത് പണ്ഡിറ്റിനെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കിയതോടെ കെകെആറിനു പുതിയൊരു കോച്ചിനെ ആവശ്യമായി വന്നിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സങ്കക്കാര വന്നാല്‍ ഈ റോള്‍ അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കുമെന്നതില്‍ സംശയവുമില്ല. അജിങ്ക്യ രഹാനെയ്ക്കു പകരം പുതിയൊരൂു ക്യാപ്റ്റനെയും കെകെആറിനു ഇനി ആവശ്യമുണ്ട്.
സഞ്ജുവടക്കം പലരും അവരുടെ പരിഗണനയിലുണ്ട്. ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍ അദ്ദേഹം തന്നെയാണ്. ഒരേ സമയം മൂന്നു റോളുകള്‍ സഞ്ജുവിനെ കെകെആറിനു ഏല്‍പ്പിക്കാന്‍ കഴിയും. നായകസ്ഥാനത്തിനൊപ്പം വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ റോളുകളും അദ്ദേഹത്തില്‍ ഭദ്രമാണ്. സങ്കക്കാരയ്‌ക്കൊപ്പം കെകആറില്‍ സഞ്ജു കൂടി ചേര്‍ന്നാല്‍ അതു സൂപ്പര്‍ കോമ്പിനേഷനായി മാറും. നേരത്തേ റോയല്‍സില്‍ വന്‍ വിജയമായി മാറിയ സഖ്യമാണിത്.