Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: എംഐയും സിഎസ്‌കെയുമില്ലാതെ വീണ്ടുമൊരു പ്ലേഓഫ്!!! മുമ്പ് സംഭവിച്ചതെപ്പോള്‍? കപ്പ് ഇവര്‍ക്ക്

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട, ഏറ്റവും കൂടുതല്‍ ട്രോഫികള്‍ പങ്കിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമില്ലാതെ വീണ്ടുമൊരു പ്ലേഓഫും കലാശപ്പോരുമെല്ലാം നടക്കാനിരിക്കുകയാണ്. 18 സീസണുകള്‍ക്കു ശേഷം 10 ട്രോഫികളു പങ്കിടുന്നത് ഈ രണ്ടു അതികായന്‍മാരാണെന്നതാണ് കൗതുകരരമായ കാര്യം.

ഇത്തവണ മുംബൈ നേരത്തേ കാലിടറി വീണപ്പോള്‍ സിഎസ്‌കെയ്ക്കു അവസാന റൗണ്ടിലും അടിതെറ്റുകയായിരുന്നു. ഈ രണ്ടു പവര്‍ഹൗസുകളുടെയും പ്രതാപകാലം കഴിഞ്ഞുവെന്ന സൂചന കൂടിയാണ് ഇതു നല്‍കുന്നത്. മുമ്പ് എപ്പോഴൊക്കെയാണ് ഈ തരത്തില്‍ മുംബൈയും ചെന്നൈയും ഒരുമിച്ച് പ്ലേഓഫ് കാണാതെ പുറത്തായതെന്നും അന്നു സംഭവിച്ചത് എന്താണന്നും നോക്കാം.

HARDIK RUTURJ

മൂന്നാം തവണ മാത്രം

കഴിഞ്ഞ 18 ഐപിഎല്‍ സീസണുകളെടുത്താല്‍ വെറും രണ്ടു തവണ മാത്രമേ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഒരുമിച്ച് അപ്രത്യക്ഷരായിട്ടുള്ള പ്ലേഓഫുകള്‍ ഉണ്ടായിട്ടുള്ളൂവെന്നു കാണാം. മൂന്നാം തവണയാണ് ഈ വര്‍ഷം ഈ അദ്ഭുതം സംഭവിച്ചിരിക്കുന്നത്.

വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

2022ലായിരുന്നു ആദ്യമായി മുംബൈയും ചെന്നൈയുമില്ലാതെ ഒരു പ്ലേഓഫ് സംഭവിച്ചത്. അന്നു സിഎസ്‌കെ ഒമ്പതാം സ്ഥാനത്തും എംഐ പത്താം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. രണ്ടു ടീമുകള്‍ക്കും നേടാനായത് വെറും എട്ടു പോയിന്റ് മാത്രം. അതായത് 14 മല്‍സരങ്ങളില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രവും.

ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലില്‍ അരങ്ങേറിയ സീസണും കൂടിയായിരുന്നു ഇത്. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ കിരീടവുമായി തന്നെ അവര്‍ തുടക്കം ഗംഭീകമാക്കുകയും ചെയ്തു. അതിനു ശേഷം 2024ലാണ് എംഐയും സിഎസ്‌കെയുമില്ലാതെ വീണ്ടുമൊരു ഐപിഎല്ലിനു ക്രിക്കറ്റ് ലോകം സാക്ഷിയായത്.

അന്നു പക്ഷെ സിഎസ്‌കെ പ്ലേഓഫ് ജസ്്റ്റ് മിസ്സാണെങ്കില്‍ മുംബൈ 'അടിത്തട്ടില്‍' തന്നെയായിരുന്നു. 14 പോയിന്റോടെ അഞ്ചാംസ്ഥാനത്താണ് ചെന്നൈ അവരുടെ സീസണ്‍ അവസാനിപ്പിച്ചത്. എന്നാല്‍ മുംബൈയ്ക്കി നേടാനായത് വെറും എട്ടു പോയിന്റ്. പത്താംസ്ഥാനം കൊണ്ടും അവര്‍ തൃപ്തിപ്പെട്ടു. ആ സീസണില്‍ ചാംപ്യന്‍മാരായത് ശ്രേയസ് അയ്യര്‍ നയിച്ച കൊല്‍ക്കച്ച നൈറ്റ്‌റൈഡേഴ്‌സുമായിരുന്നു.

ഇപ്പോഴിതാ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരിക്കല്‍ കൂടി രണ്ടു അതിയാകന്‍മാരുമില്ലാതെ വീണ്ടുമൊരു പ്ലേഓഫിനു വഴിയൊരുങ്ങിയിരിക്കുകയാണ്. ഇനി ആര്‍ക്കായിരിക്കും കിരീടമെന്നു മാത്രമാണ് കാത്തിരുന്നു കാണേണ്ടത്.

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

സിഎസ്‌കെ മുന്നോട്ട്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഈ ഐപിഎല്‍ സീസണ്‍ വളര്‍ച്ചയുടെ മറ്റൊരു പ്രധാന വര്‍ഷമാണന്നു പറയാം. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി യുഗത്തിനു ശേഷം പതിയെ പിച്ച് വച്ച് മുന്നേറുകയാണ് സിഎസ്‌കെ ടീം. അദ്ദേഹം ഇത്തവണ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഒരു മല്‍സരം പോലും കളിച്ചില്ല.

റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ സിഎസ്‌കെ പരാജയപ്പെട്ടു. എങ്കിലും ചില മല്‍സരങ്ങളില്‍ ചെന്നൈയുടെ പ്രകടനം ശ്രദ്ധേയവുമായിരുന്നു. ബാറ്റിങ് ലൈനപ്പ് മല്‍സരങ്ങള്‍ നല്ല രീതിയില്‍ ഫിനിഷ് ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ബൗളിങ് നിരയാവട്ടെ മധ്യ ഓവറുകളിലും ഡെത്തിലുമെല്ലാം നിരാശപ്പെടുത്തുകയും ചെയ്തു.

CSK TEAM

എങ്കിലും അവസാന ഘട്ടം വരെ പ്ലേഓഫ് റേസില്‍ ഉണ്ടായിരുന്നുവെന്നത് ചെന്നൈയുടെ ന്യൂലുക്ക് ടീമിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ചെറിയ ചില മെച്ചപ്പെടുത്തലുകള്‍ കൂടി നടത്തിയാല്‍ വരും സീസണുകളില്‍ അതിശക്തമായൊരു സിഎസ്‌കെയെ തന്നെ ആരാധകര്‍ക്കു പ്രതീക്ഷിക്കാം.

IND vs IRE: അഭി- വൈഭവ് ഓപ്പണിങ്!!, നായകന്‍ സഞ്ജു 3ല്‍, അരങ്ങേറാന്‍ രജതും പ്രിന്‍സും; ഇതാ കിടു 11

IND vs IRE: അഭി- വൈഭവ് ഓപ്പണിങ്!!, നായകന്‍ സഞ്ജു 3ല്‍, അരങ്ങേറാന്‍ രജതും പ്രിന്‍സും; ഇതാ കിടു 11

അടിമുടി പാളിയ എംഐ

മുംബൈ ഇന്ത്യന്‍സിലേക്കു വന്നാല്‍ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ആറാമത് ഐപിഎല്‍ ട്രോഫി ഉയര്‍ത്താനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും അവരുടെ ടീം അവിശ്വസനീയമാം വിധം തകര്‍ന്നടിഞ്ഞു. കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ എത്തിയതിനാല്‍ തന്നെ ഇത്തവണ മുംബൈയില്‍ നിന്നും അതിനേക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിക്കപ്പെട്ടിരുന്നു.

പക്ഷെ വമ്പന്‍ താരനിരയുണ്ടായിട്ടും മുംബൈ ടീം വെറും ആള്‍ക്കൂട്ടമായി മാറി. കടലാസില്‍ അതിശക്തമായിരുന്ന ബാറ്റിങ്‌നിര സീസണിലുടനീളം സ്ഥിരതയില്ലാതെ വലഞ്ഞപ്പോള്‍ ബൗളിങിന് യാതൊരു മൂര്‍ച്ചയുമില്ലായിരുന്നു. ഇതിഹാസ ബൗളറായ ജസ്പ്രീത് ബുംറയടക്കം വിക്കറ്റില്ലാതെ വലഞ്ഞത് അവിശ്വസനീയ കാഴ്ചയായിരുന്നു.

Story first published: Friday, May 22, 2026, 21:18 [IST]
Other articles published on May 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+