IPL 2026: ഈഡനില്‍ 'ജയിച്ചത്' മഴ!! കെകെആര്‍- പഞ്ചാബ് പോരാട്ടം ഉപേക്ഷിച്ചു
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള പോരാട്ടം മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിച്ചു. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ കെകെആര്‍ 3.4 ഓവറില്‍ രണ്ടു വിക്കറ്റിനു 25 റണ്‍സെന്ന നിലയില്‍ മുട്ടിടിക്കവെയാണ് രക്ഷയ്ക്കു മഴയെത്തിയത്. ഫിന്‍ അലെനും (6) കാമറൂണ്‍ ഗ്രീനും (4) ഒരേ ഓവറില്‍ പുറത്താവുകയായിരുന്നു.
പിന്നീട് 10.30 ഓടെ മഴയ്ക്കു ശമനമുണ്ടായെങ്കിലും പിച്ചിലെ ഈര്‍പ്പം കാരണം മല്‍സരം പുനരാരംഭിക്കാനായില്ല. തുടര്‍ന്ന് കളി ഉപേക്ഷിക്കാന്‍ മാച്ച് റഫറി തീരുമാനിക്കുയായിരുന്നു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയും ചെയ്തു. ഇതു കെകെആറിനെ പോയിന്റ് പട്ടികയില്‍ തലപ്പത്തും എത്തിച്ചിരിക്കുകയാണ്. ആദ്യ രണ്ടു കളിയും തോറ്റ കെകെആറാട്ടെ ഒരു പോയിന്റുമായി അക്കൗണ്ടും തുറന്നു.

ടോസ് ലഭിച്ച കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് അവര്‍ ഇറങ്ങിയത്. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും ഒഴിവാക്കപ്പെട്ടപ്പോള്‍ പകരം റോവ്മന്‍ പവെലും നവദീപ് സെയ്‌നിയും ടീമിലെത്തി. മറുഭാഗത്ത് പഞ്ചാബ് കഴിഞ്ഞ കളിയിലെ 11 നിലനിര്‍ത്തുകയായിരുന്നു.
നേരത്തേ ആദ്യ കളിയില്‍ വന്‍ തോല്‍വിയോടെയാണ് കെകെആര്‍ തുടങ്ങിയത്. മുംബൈയിലെ വാംഖഡെയില്‍ റണ്‍മഴ കണ്ട പോരില്‍ മുംബൈ ഇന്ത്യന്‍സിനോടു അവര്‍ ആറു വിക്കറ്റിന്റെ പരാജയം സമ്മതിച്ചു. അതിനു ശേഷം ഈഡനിലെ രണ്ടാമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും കെകെആറിനു അടിതെറ്റി. 65 റണ്‍സിന്റെ കനത്ത തോല്‍വിയാണ് മൂന്നു തവണ ചാംപ്യന്‍മാരായ അവര്‍ക്കു നേരിടേണ്ടു വന്നത്.
കഴിഞ്ഞ സീസണിലെ റണ്ണറപ്പായ പഞ്ചാബ് അന്നു നിര്‍ത്തിയ ഇടത്തു നിന്നു തന്നെ ആരംഭിച്ചിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിനു തകര്‍ത്തായിരുന്നു പഞ്ചാബ് അക്കൗണ്ട് തുറന്നത്. രണ്ടാമത്തെ കളിയില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും അവര്‍ നിഷ്പ്രഭരാക്കി. അഞ്ചു വിക്കറ്റിനായിരുന്നു പിബികെഎസിന്റെ വിജയം.
പ്ലെയിങ് 11
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്-ഫിന്‍ അലന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റോവ്‌മെന്‍ പവെല്‍, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ് , കാര്‍ത്തിക് ത്യാഗി, നവദീപ് സെയ്‌നി, വൈഭവ് അറോറ.
പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, യുസ്വേന്ദ്ര ചഹല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications