IPL 2026: അമ്പമ്പോ മുകുള്‍!! ഇതാ പുതിയ ഹീറോ; കെകെആറിനെ തീര്‍ത്ത തീപ്പൊരി ബാറ്റിങ്
കൊല്‍ക്കത്ത: ഐപിഎല്ലിലൂടെ ഇതാ പുതിയൊരു ഹീറോ കൂടി- മുകുള്‍ ചൗധരി!!. ഈ സീസണിലെ ആദ്യ വിജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് മുകുളിന്റെ അവിശ്വസനീയ ബാറ്റിങ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കഥ കഴിച്ചത്. മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാാക്കിയത്.
182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ എല്‍എസ്ജി 16ാം ഓവറില്‍ ഏഴു വിക്കറ്റിനു 128 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. അവിടെ നിന്നാണ് മുകുളിലേറി എല്‍എസ്ജി ഉയിര്‍ത്തെഴുന്നേറ്റത്. ഏഴാം നമ്പറിലെത്തിയ താരം വെറും 27 ബോളില്‍ പുറത്താവാതെ വാരിക്കൂട്ടിയത് 54 റണ്‍സാണ്. ഏഴു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറുകളും ഇതിലുള്‍പ്പെടും.

മുകുളിന്റെ അവിശ്വസനീയ പവര്‍ പാക്ക്ഡ് ബാറ്റിങിനു മുന്നില്‍ കെകെആര്‍ ബൗളര്‍മാര്‍ക്കു മറുപടിയില്ലായിരുന്നു. ഇതിഹാസ താരം എംഎസ് ധോണിയെ അനുസ്മരിപ്പക്കുന്ന തരത്തിലുള്ള ഹെലികോപ്റ്റര്‍ ഷോട്ടുള്‍പ്പെടെ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 54 റണ്‍സെടുത്ത ആയുഷ് ബഡോനിയാണ് എല്‍എസ്ജിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 34 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
രഘുവംശിയിലേറി കെകെആര്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നാലു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 181 റണ്‍സെന്ന വി്ന്നിങ് ടോട്ടലിലെത്തിയത്. ഒരാള്‍ പോലും ഫിഫ്റ്റി നേടാതിരുന്നിട്ടും 180 പ്ലസ് റണ്‍സ് കെകെറിനു അടിച്ചെടുക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ആംഗ്രിഷ് രഘുവംശി (45), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (41), റോവ്‌മെന്‍ പവെല്‍ (39*), കാമറൂണ്‍ ഗ്രീന്‍ (32*) എന്നിവരാണ് കെകെആറിന്റെ പ്രധാന സ്‌കോറര്‍മാര്‍. 33 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറും രഘുവംശിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. രഹാനെ 24 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും പറത്തി.

ടോസിനു ശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മാച്ചിലെ അതേ ഇലവനെ തന്നെ എല്‍എസ്ജി നിലനിര്‍ത്തിയപ്പോള്‍ കെകെആറില്‍ മാറ്റമുണ്ടായിരുന്നു. ബ്ലെസിങ് മുസറാനിക്കു പകരം സുനില്‍ നരെയ്‌നെ അവര്‍ തിരികെ വിളിച്ചു.
നേരത്തേ പഞ്ചാബ് കിങ്‌സുമായി ഈഡനില്‍ നടക്കേണ്ടിയിരുന്ന മല്‍സരം മഴയെ തുടര്‍ന്ന് ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. ആദ്യ കളിയില്‍ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സായിരുന്നു കെകെആറിന്റെ ആദ്യ എതിരാളികള്‍. വാംഖഡെയില്‍ നടന്ന മാച്ചില്‍ 200 പ്ലസ് സ്‌കോര്‍ ചെയ്തിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെ കെകെആര്‍ ആറു വിക്കറ്റിന്റെ തോല്‍വിയിലിലേക്കും വീണു.
രണ്ടാം റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും അവര്‍ക്കു അടിതെറ്റി. 65 റണ്‍സിന്റെ വന്‍ പരാജയമാണ് ഓറഞ്ച് ആര്‍മിക്കെതിരേ സമ്മതിക്കേണ്ടി വന്നത്.
അതേസമയം, എല്‍എസ്ജി ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ആറു വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്, രണ്ടാമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനു കീഴടക്കി എല്‍എസ്ജി വിജയവഴിയിലും തിരിച്ചെത്തി.
പ്ലെയിങ് ഇലവന്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- മിച്ചെല്‍ മാര്‍ഷ്, ഐഡന്‍ മാര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, ദിഗ്വേഷ് സിംഗ് റാത്തി, പ്രിന്‍സ് യാദവ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംശി (വിക്കറ്റ്കീപ്പര്‍), റിങ്കു സിംഗ്, റോവ്മന്‍ പവല്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, നവ്ദീപ് സൈനി, കാര്‍ത്തിക് ത്യാഗി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications