Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനായി കെകെആറും ഗോദയില്‍!! വമ്പന്‍ ട്വിസ്റ്റ്, പക്ഷെ ആ ടീം കരാര്‍ ഉറപ്പിച്ചു?

ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് ലോകമെമ്പാടുമുള്ള മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചേര്‍ത്താണ് അദ്ദേഹത്തിന്റെ പേരില്‍ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സഞ്ജുവിനു വേണ്ടി ഗോദയില്‍ ഇറങ്ങികഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന വിവരം.

ഇതോടെ ചെന്നൈയും കെകെആറും തമ്മില്‍ തീപാറുന്ന ഒരു പോരാട്ടത്തിനും വേദിയൊരുങ്ങിയിരിക്കുയാണ്. സഞ്ജുവിനെ ടീമിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നു ചെന്നൈ ടീം മാനേജ്‌മെന്റ് പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ഇനി കെകെആറിന്റെ ഔദ്യോഗിക തീരുമാനമാണ് അറിയാനുള്ളത്.

SANJU SAMSON

കെകെആര്‍ ഹൈജാക്ക് ചെയ്യുമോ?

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുാറ്റം ഹൈജാക്ക് ചെയ്യാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ശ്രമിച്ചുവെന്ന് ആര്‍സിബിഎക്‌സ്ട്രാ (RCBXTRA) എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷെ ഇതിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന കാര്യം വ്യക്തമല്ല.

സഞ്ജു സാംസണിന്റെ ട്രേഡ് ഡീല്‍ ഹൈജാക്ക് ചെയ്യാന്‍ കെകെആര്‍ ശ്രമിക്കുന്നുണ്. ടീമിലേക്കു കൊണ്ടു വരാന്‍ അവര്‍ അദ്ദേഹത്തെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സിഎസ്‌കെയുമായുള്ള സഞ്ജുവിന്റെ കരാര്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. കെകെആര്‍ ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ഓഫര്‍ ചെയ്‌തെങ്കിലും സിഎസ്‌കെയെന്നു സഞ്ജു മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞുവെന്നുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചെന്നൈയെപ്പോലെ കെകെആറിനും ഏറ്റവും അനുയോജ്യനായ താരമാണ് സഞ്ജു. കാരണം അവര്‍ക്കു കഴിവ് തെളിയിച്ച ഒരു ക്യാപ്റ്റനെയും അഗ്രസീവായ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയും അടുത്ത സീസണില്‍ ആവശ്യമാണ്. ഈ റോളിലേക്കു പെര്‍ഫെക്ടാണ് സഞ്ജുവെന്നില്‍ സംശയമില്ല. നിലവില്‍ അജിങ്ക്യ രഹാനെയാണ് കെകെആറിന്റെ ക്യാപ്റ്റന്‍.

പക്ഷെ അദ്ദേഹത്തെ ഈ റോളില്‍ കൂടുതല്‍ കാലം ടീമിനു ആശ്രയിക്കാന്‍ സാധിക്കില്ല. പ്രായം തന്നെയാണ് പ്രധാന വില്ലന്‍. അവിടെയാണ് സഞ്ജുവിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. 30കാരനായ അദ്ദേഹത്തിനു ഇനിയുമൊരു അഞ്ച്- ആറ് വര്‍ഷങ്ങള്‍ കൂടിയെങ്കിലും ഉറപ്പായും കളിക്കാന്‍ സാധിക്കും. ഇതാണ് കെകെആറിനെ സഞ്ജുവിലേക്കു ആകര്‍ഷിക്കുന്ന പ്രധാന ഘടങ്ങളിലൊന്ന്.

വിക്കറ്റ് കീപ്പിങെടുത്താല്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കും അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുര്‍ബാസുമാണ് കഴിഞ്ഞ സീസണില്‍ കെകെആറിലുണ്ടായിരുന്നത്. ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ഡികോക്കിനെയും പിന്നീട് ഗുര്‍ബാസിനെയും അവര്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാനായില്ല.

അതിനാല്‍ അടുത്ത സീസണില്‍ ഇവര്‍ക്കു പകരം ഒരു വിക്കറ്റ് കീപ്പറെയും കെകെആറിനു വേണം. ക്യാപ്റ്റന്‍സിക്കൊപ്പം കീപ്പിങും ചെയ്യാന്‍ സാധിക്കുന്ന സഞ്ജുവുള്ളപ്പോള്‍ മറ്റൊരാളെ കുറിച്ച് അവര്‍ക്കു ചിന്തിക്കേണ്ട ആവശ്യവുമില്ല.

സഞ്ജുവിനെ സംബന്ധിച്ച് കെകെആറുമായി ഒരു പൂര്‍വ്വകാല ബന്ധം കൂടിയുണ്ട്. 2012ല്‍ കൊല്‍ക്കത്തയിലൂടെയാണ് അദ്ദേഹം ഐപിഎല്ലിലേക്കു ചുവട് വയ്ക്കുന്നത്. ഒരു മല്‍സരം പോലും കളിക്കാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും ഗൗതം ഗംഭീറിനു കീഴില്‍ കെകെആര്‍ ചാംപ്യന്‍മാരായപ്പോള്‍ വിജയികളുടെ ആ സംഘത്തില്‍ സഞ്ജുവുമുണ്ടായിരുന്നു.

സീസണിനു ശേഷം അദ്ദേഹത്തെ കെകെആര്‍ കൈവിടുകയും ചെയ്തു. തുടര്‍ന്നാണ് ശ്രീശാന്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ട്രയല്‍സിനായി സഞ്ജുവിനെ ക്ഷണിച്ചത്. ഇതു അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയും ചെയ്തു.

SANJU SAMSON

ചെന്നൈ 'ഡ്രൈവിങ് സീറ്റില്‍'

സഞ്ജു സാംസണിന്റെ ഭാവിയുടെ കാര്യത്തില്‍ നിലവില്‍ ഡ്രൈവിങ് സീറ്റിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാമെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ ആരാധരുടെ ചോദ്യങ്ങളോടുള്ള സഞ്ജുവിന്റെ പ്രതികരണവും ഇതു തന്നെയാണ് ശരിവയ്ക്കുന്നത്.

ഐപിഎല്‍ ട്രേഡിങ് വിന്‍ഡോയില്‍ സിഎസ്‌കെയിലേക്കു മാറുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളില്‍ സത്യമുണ്ടോയെന്ന ചോദ്യത്തിനു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതു മാത്രമല്ല, നേരത്തേ സഞ്ജുവിന്റെ ഭാഗത്തു നിന്നുള്ള പല കാര്യങ്ങളും ചെന്നൈയിലേക്കുളള കൂടുമാറ്റത്തിന്റെ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.

Story first published: Friday, July 4, 2025, 13:25 [IST]
Other articles published on Jul 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+