രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പരിശീല സ്ഥാനം രാജിവച്ചതോടെ ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ പുതിയ തട്ടകം എതായിരിക്കും? റോയല്‍സ് കോച്ചെന്ന നിലയില്‍ വിജയിച്ചില്ലെങ്കിലും അതു അദ്ദേഹത്തിന്റെ ഡിമാന്റ കുറയ്ക്കാനിടയില്ല. കാരണം ദീര്‍ഘകാലം ഇന്ത്യന്‍ സീനിയര്‍ ടീമിനെയും ജൂനിയര്‍ ടീമുകളെയുമെല്ലാം പരിശീലിപ്പിച്ച അനുഭവസമ്പത്ത് ദ്രാവിഡിനുണ്ട്.
സീനിയര്‍ ടീമിനൊപ്പം ഐസിസിയുടെ ടി20 ലോകകപ്പും അണ്ടര്‍ 19 ടീമിനൊപ്പം ഏകദിന ലോകകപ്പും അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അടുത്ത ഐപിഎല്‍ സീസണില്‍ വീണ്ടുമൊരു ടീമിന്റെ പരിശീലക സ്ഥാനത്തു അദ്ദേഹത്തെ കണ്ടേക്കുകയും ചെയ്യും. ദ്രാവിഡിനു വേണ്ടി രംഗത്തിറങ്ങാനിടയുള്ള ഐപിഎല്‍ ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സ്
മൂന്നു തവണ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സാണ് രാഹുല്‍ ദ്രാവിഡിനു പരിശീലക സ്ഥാനം ഓഫര്‍ ചെയ്യാനിടയുള്ള ഒരു ടീം. കഴിഞ്ഞ സീസണിലെ കോച്ചായ ചന്ദ്രകാന്ത് പണ്ഡിറ്റിനെ അവര്‍ ഒഴിവാക്കി കഴിഞ്ഞു. അദ്ദേഹത്തിനു പകരം ഈ റോളിലേക്കു പുതിയൊരാളെ തിരയുകയാണ് കെകെആര്‍.
ഈ സ്ഥാനത്തേക്കു മികച്ചൊരു ഓപ്ഷന്‍ തന്നെയാണ് ഇന്ത്യന്‍ വന്‍മതിലെന്ന കാര്യത്തില്‍ സംശയമില്ല. 2024ല്‍ ഗൗതം ഗംഭീര്‍ കെകെആര്‍ ടീമിന്റെ ഉപദേശക സ്ഥാനമൊഴിഞ്ഞപ്പോള്‍ ദ്രാവിഡിനെ അവര്‍ സമീപിച്ചതായി നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോള്‍ മുഖ്യ കോച്ചിന്റെ കസേര ഒഴിഞ്ഞിരിക്കവെ അദ്ദേഹത്തിന കെകെആര്‍ ടീം ഈ ചുമതല നല്‍കിയേക്കും.
പരിശീലകര്‍ക്കു ഏറെ പ്രാധാന്യം നല്‍കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികളിലൊന്നാണ് കെകെആര്‍ ടീം. ക്യാപ്റ്റന്‍മാരേക്കാള്‍ കോച്ചുമാര്‍ക്കാണ് അവര്‍ കൂടുതല്‍ അധികാരങ്ങളും നല്‍കാറുള്ളത്. മികച്ചൊരു ഓഫറുമായി ദ്രാവിഡിനെ കെകെആര്‍ വൈകാതെ സമീപിച്ചേക്കുകയും ചെയ്യും. അദ്ദേഹം അതിനോടു സമ്മതം മൂളുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
മുന്‍ ഐപിഎല്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് രാഹുല്‍ ദ്രാവിഡിനു കോച്ച് സ്ഥാനം ഓഉര്‍ ചെയ്യാനിടയുള്ള രണ്ടാമത്തെ ടീം. 2024ലെ റണ്ണറപ്പുകളായ അവര്‍ കഴിഞ്ഞ എഡിഷനില്‍ പ്ലേഓഫ് പോലുമെത്താതെ പുറത്തായിരുന്നു. 14 മല്‍സരങ്ങളില്‍ ആറെണ്ണം മാത്രം ജയിച്ച അവര്‍ ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറിയാണ് നിലവില്‍ ഓറഞ്ച് ആര്‍മിയുടെ പരിശീലകന്‍. എന്നാല്‍ അദ്ദേഹത്തെ മാറ്റി ദ്രാവിഡിനെ അവര്‍ ഈ റോളിലേക്കു കൊണ്ടുവന്നേക്കും. എല്ലായ്‌പ്പോഴും മല്‍സരഫലങ്ങളില്‍ വിശ്രമിക്കുന്ന ടീമുകളിലൊന്നാണ് എസ്ആര്‍എച്ച്.
ഓസ്‌ടേലിയന്‍ സ്റ്റാര്‍ പേസര്‍ കൂടിയായ പാറ്റ് കമ്മിന്‍സാണ് കഴിഞ്ഞ രണ്ടു സീസണുകളിലായി അവരെ നയിച്ചു കൊണ്ടിരിക്കുന്നത്. ശക്തമായ താരനിരയണ്ടാിട്ടും കഴിഞ്ഞ എഡിഷനില്‍ അവര്‍ ഇംപാക്ടുണ്ടാക്കിയില്ല.
കഴിഞ്ഞ തവണത്തെ പരിതാപകരമായ പ്രകടനം വെറ്റോറിയെ കോച്ച് സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ അവരെ പ്രേരിപ്പിച്ചേക്കുകയും ചെയ്യും. ദ്രാവിഡിനെ പോലെയൊരാള്‍ പകരം ഓപ്ഷനായുള്ളപ്പോള്‍ അവര്‍ക്കു രണ്ടാമതായി ഒന്ന് ആലോചിക്കേണ്ടിയും വരില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഐപിഎല്ലിന്റെ 2022ലെ സീസണില്‍ അരങ്ങേറിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് രാഹുല്‍ ദ്രാവിഡിനെ പരിശീലക റോളിലേക്കു നോട്ടമിടാന്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം. റിഷഭ് പന്തിനെ കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായി കൊണ്ടു വന്നിട്ടും എല്‍എസ്ജിക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
14 കളിയില്‍ വിജയിക്കാനായത് വെറും ആറെണ്ണത്തില്‍ മാത്രം. പ്ലേഓഫ് പോലും കാണാതെയാണ് അവര്‍ പുറത്തായത്. ഓസ്‌ട്രേലിയയുടെ ജസ്റ്റിന്‍ ലാങറാണ് എല്‍എസ്ജിയുടെ നിലവിലെ കോച്ച്. പക്ഷെ അടുത്ത സീസണിലും അദ്ദേഹം ഈ കസേരയില്‍ തുടരുമോയെന്നു സംശയമാണ്. സഞ്ജീവ ഗോയെങ്കയുടെ ഉടമസ്ഥതയിലുള്ള ടീം ലാങറെ നീക്കി പകരം ദ്രാവിഡിനെ കൊണ്ടു വന്നേക്കും.