Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈ മാത്രമല്ല, സഞ്ജുവിനെ റാഞ്ചാന്‍ ഇവരും!! മുംബൈയ്ക്കും വേണം

ഐപിഎല്ലിന്റെ ട്രേഡ് വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചൂടുപിടിക്കുകയാണ്. തങ്ങള്‍ക്കു സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു സിഎസ്‌കെ ഒഫീഷ്യലും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരിക്കുകയാണ്. ക്രിക്ക്ബസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

സഞ്ജുവിനു വേണ്ടി സിഎസ്‌കെയെ ഔദ്യോഗികമായി തന്നെ സമീപിക്കാനൊരുങ്ങുകയാണ് സിഎസ്‌കെ മാനേജ്‌മെന്റ്. കൈമാറ്റം സംബന്ധിച്ച് ഇരുടീമുകളും തമ്മില്‍ ധാരണയിലെത്തിയാല്‍ അടുത്ത സീസണില്‍ അദ്ദേഹത്തെ നമുക്കു ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കാണാന്‍ സാധിക്കും. എന്നാല്‍ സഞ്ജുവിനെ വില്‍ക്കാന്‍ റോയല്‍സ് തയ്യാറായാല്‍ ചെന്നൈ മാത്രമല്ല, മറ്റു ചില ഫ്രാഞ്ചൈസികള്‍ കൂടി രംഗത്തു വന്നേക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

SANJU SAMSON

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

മൂന്നു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഈ ലിസ്റ്റിലെ ആദ്യത്തെ ടീം. 2012ലെ ഐപിഎല്ലില്‍ കെകെആറിലൂടെയാണ് സഞ്ജു സാംസണിന്റെ ഐപിഎല്‍ തുടക്കം. പക്ഷെ അവര്‍ക്കായി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. അതിനു ശേഷമാണ് 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു അദ്ദേഹം ചേക്കേറിയത്.

കഴിഞ്ഞ സീസണില്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കും അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുര്‍ബാസുമായിരുന്നു കെകെആറിന്റെ വിക്കറ്റ് കീപ്പര്‍മാര്‍. പക്ഷെ രണ്ടു പേരും ബാറ്റിങില്‍ വന്‍ ശോകമായി മാറി. ഓപ്പണിങില്‍ ഇരുവരെയും കെകെആര്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ സഞ്ജുവിനെ അവര്‍ക്കു ആവശ്യമാണ്.

അജിങ്ക്യ രഹാനെയുടെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍സിയും അത്ര മികതായിരുന്നില്ല. അതിനാല്‍ പുതിയൊരു ക്യാപ്റ്റനെയും കെകെആര്‍ നോട്ടമിടുന്നുണ്ട്. ഈ റോളിലേക്കും പെര്‍ഫെക്ടാണ് സഞ്ജു. ക്യാപ്റ്റന്‍സി, വിക്കറ്റ് കീപ്പിങ് എന്നിവര്‍ മാത്രമല്ല ഓപ്പണറയും കളിക്കാന്‍ സാധിക്കുമെന്നതു അദ്ദേഹത്തിന്റെ മൂല്യവും വര്‍ധിപ്പിക്കുന്നു. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ സഞ്ജുവിനു ഏറ്റവും അനുയോജ്യമാട്ടുള്ള ടീം തന്നെയാണ് കെകെആറെന്നു നിസംശയം പറയാം.

സണ്‍റൈസേഴ്‌സ് ഹൈദാബാദ്

മുന്‍ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സഞ്ജു സാംസണിനായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള രണ്ടാമത്തെ ഫ്രാഞ്ചൈസി. നിലവില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ അവരുടെ സ്‌ക്വാഡിലുണ്ട്. പക്ഷെ 11.25 കോടിയെന്ന വലിയ തുകയോടു അദ്ദേഹം നീതി പുലര്‍ത്തിയിട്ടില്ല.

ചില ഇന്നിങ്‌സുകളിലെ മികച്ച പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഭൂരിഭാഗം ഇന്നിങ്‌സുകളിലും ഇഷാന്‍ ഫ്‌ളോപ്പായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 354 റണ്‍സാണ് ഇഷാന് സ്‌കോര്‍ ചെയ്യാനായത്. ഇതില്‍ 200 റണ്‍സും വന്നത് രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ നിന്നാണ്. ബാറ്ററെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മയാണ് ഇതു തെളിയിക്കുന്നത്.

ഇഷാനു പകരം സഞ്ജുവിനെ കൊണ്ടുവന്നാല്‍ അതു എസ്ആര്‍എച്ച് ബാറ്റിങിനു കൂടുതല്‍ സ്ഥിരത നല്‍കും. കൂടാതെ ലീഡര്‍ഷിപ്പ് റോളിലേക്കും അദ്ദേഹത്തെ അവര്‍ക്കു കൊണ്ടുവരാനും സാധിക്കും. പാറ്റ് കമ്മിന്‍സിനെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടി വന്നാല്‍ ഇതു ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരമാണ് സഞ്ജു.

SANJU SAMSON

മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ കിരീടം അഞ്ചു തവണയുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സാണ് മുംബൈ ഇന്ത്യന്‍സാണ് സഞ്ജു സാംസണിനെ റാഞ്ചാനിടയുള്ള മൂന്നാമത്തെ ടീം. അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായിട്ടുള്ള മറ്റൊരു കൂടിയാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേതു പോലെ മുംബൈയ്ക്കായി കളിക്കുമ്പോള്‍ അതു സഞ്ജുവിന്റെ താരമൂല്യവും വര്‍ധിപ്പിക്കും.

സൗത്താഫ്രിക്കന്‍ യുവതാരം റയാന്‍ റിക്കെല്‍റ്റണായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി വിക്കറ്റ് കാത്തത്. അരങ്ങേറ്റ സീസണില്‍ തന്നെ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രശ്‌നമായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ടീമിനെ പ്ലേഓഫിലെത്താന്‍ സഹായിച്ചത്.

സഞ്ജുവിനെ കൊണ്ടുവന്നാല്‍ മുംബൈ കൂടുതല്‍ അപകടകാരികളായി മാറും. അദ്ദേഹത്തിന്റെ സാന്നിധ്യം മുംബൈ ബാറ്റിങ് നിരയെ മറ്റൊരു ലെവലിലേക്കു ഉയര്‍ത്തുമെന്ന കാര്യത്തിലും സംശയമില്ല.

Story first published: Wednesday, July 2, 2025, 6:39 [IST]
Other articles published on Jul 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+