Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗ്രീനും പതിരാനയും വന്നു, എന്നിട്ടും കെകെആര്‍ കിടുവല്ല!! വീക്ക്‌നെസ് പറഞ്ഞ് ചോപ്ര

ഐപിഎല്ലിന്റെ കഴിഞ്ഞ മിനി താരലേലത്തില്‍ ഏറ്റവുമധികം പണം വാരിയെറിയുകയും ചില വമ്പന്‍ കളിക്കാരെ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള ടീമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. പക്ഷെ കെകെആര്‍ ഇപ്പോഴും അത്ര സൂപ്പറല്ലെന്നും വലിസയൊരു വീക്ക്‌നെസ് അവര്‍ക്കുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

അബുദാബിയില്‍ നടന്ന ലേലത്തില്‍ 13 താരങ്ങളെയാണ് ടീമിലേക്കു പുതുതായി കെകെആര്‍ കൊണ്ടുവന്നത്. ഇവര്‍ക്കായി 63.85 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ലേലത്തിനു മുമ്പ് വിദേശ താരങ്ങളായി സുനില്‍ നരെയ്‌നെയും റോവ്മന്‍ പവെലിനെയും മാത്രമേ അവര്‍ നിലനിര്‍ത്തിയിരുന്നുള്ളൂ.

KKR

കാമറൂണ്‍ ഗ്രീന്‍, ഫിന്‍ അലെന്‍, മതീശ പതിരാന, ടിം സെയ്‌ഫേര്‍ട്ട്, രചിന്‍ രവീന്ദ്ര, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ പുതുതായി ടീമിലെത്തിക്കുകയും ചെയ്തു. പക്ഷെ ബാറ്റിങ് ലൈനപ്പില്‍ കെകആറിനു ഒരു പോരായ്മയുണ്ടെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെകെആറിന്റെ ദൗര്‍ബല്യമെന്ത്?

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം അടുത്ത ഐപിഎല്‍ സീസണില്‍ നേരിടാന്‍ പോവുന്ന ഒരു പ്രധാന പ്രശ്‌നം നാലു വിദേശ താരങ്ങളായി ആരെയൊക്കെ കളിപ്പിക്കുമെന്നതായിരിക്കുമെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

പ്ലെയിങ് ഇലവനിലേക്കുള്ള നാലു വിദേശ താരങ്ങളെ തീരുമാനിക്കാന്‍ കെകെആല്‍ ശരിക്കും ബുദ്ധിമുട്ടുക തന്നെ ചെയ്യും. ഒരു വിദേശ വിക്കറ്റ് കീപ്പറെ ഓപ്പണിങില്‍ കളിപ്പിച്ചാല്‍ മധ്യനിരയില്‍ ആരു കളിക്കും?

ഇതു വലിയൊരു ചോദ്യം തന്നെയാണ്. സാധാരണയായി അവര്‍ക്കൊരു വിദേശ കീപ്പര്‍ ഓപ്പണറുണ്ടാവാറുണ്ട്. ഇത്തവണ ലേലത്തില്‍ കെകെആര്‍ ഇതിനായി വാങ്ങിയത് ടിം സെയ്‌ഫേര്‍ട്ടിനെയും ഫിന്‍ അലെനെയുമാണ്.

ഈ രണ്ടിലൊരാളെ ഓപ്പണിങില്‍ ഇറക്കുകയും കൂട്ടിന് അജിങ്ക്യ രഹാനെയെയും കളിപ്പിക്കുകയും ചെയ്താല്‍ കാമറൂണ്‍ ഗ്രീനിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കും. അതിനു ശേഷമാണ് ചോദ്യങ്ങള്‍ വരാന്‍ പോവുന്നത്. ആംഗ്രിഷ് രഘുവംശിക്കു നാലാം നമ്പറിലും റിങ്കു സിങിനു അഞ്ചാമനായും രമണ്‍ദീപ് സിങിനു ആറാമനായും കളിക്കാം. ഏഴാം നമ്പറില്‍ തേജസ്വി സിങുമായിരിക്കും.

ഇയൊരു ലൈനപ്പ് അത്ര മികച്ചതാണെന്നു എനിക്കു തോന്നുന്നില്ല. ഇതു വര്‍ക്കാവാനും സാധ്യതയില്ല. ഇതു മികച്ചതാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? മധ്യനിര വളരെ തണുപ്പനായാണ് കാണപ്പെടുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.

സുനില്‍ നരെയ്‌നിനെ ഓപ്പണിങില്‍ കളിപ്പിച്ചില്ലെങ്കില്‍ ബാറ്ററെന്ന നിലയില്‍ കാര്യമായ പ്രയോജനം ലഭിക്കില്ല. മധ്യനിരയിലെ പ്രശ്‌നം പരിഹരിക്കാന്‍ ലേലത്തില്‍ കാര്‍ത്തിക് ശര്‍മ, ലിയാം ലിവിങ്സ്റ്റണ്‍, കൂപ്പര്‍ കോണ്‍ലി എന്നിവരെയെല്ലാം സ്വന്തമാക്കാന്‍ കെകെആര്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

SUNIL NARINE

കെകെആറിന്റെ ലൈനപ്പ്

സുനില്‍ നരെയ്‌നെ ഓപ്പണറായും റോവ്മന്‍ പവെലിനെ മധ്യനിരയിലും കളിപ്പിക്കുമ്പോഴാണ് കെകെആര്‍ കൂടുതല്‍ മികച്ച ടീമായി കാണപ്പെടുന്നതെന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു.

സുനില്‍ നരെയ്‌നെയും അജിങ്ക്യ രഹാനെയെയും ഓപ്പണിങില്‍ കളിപ്പിക്കണം. മൂന്നാംനമ്പറില്‍ കാമറൂണ്‍ ഗ്രീന്‍ തന്നെയാവും. നാലാം നമ്പറിലുള്ള ആംഗ്രിഷ് രഘുവംശിയായിരിക്കും ടീമിന്റെ കീപ്പര്‍. അല്ലെങ്കില്‍ തേജസ്വിയെ ഈ റോള്‍ ഏല്‍പ്പിക്കണം. റിങ്കു സിങ് അഞ്ചാമനായും രമണ്‍ദീപ് സിങ് ആറാമനാലും റോവ്മന്‍ പവെല്‍ ഏഴാമനായും കളിക്കണം.

അതിനു ശേഷം തേജസ്വിയെ ഇറക്കാം. ഇപ്പോള്‍ ലൈനപ്പ് എങ്ങനെയുണ്ട്? ഇതു കുറേക്കൂടി മെച്ചപ്പെട്ട ടീമായാണ് കാണപ്പെടുന്നത്. തേജസ്വിയെ ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗിക്കാം. അല്ലെങ്കില്‍ അനുകുല്‍ റോയിയെ കളിപ്പിക്കാവുന്നതാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, December 28, 2025, 17:16 [IST]
Other articles published on Dec 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+