For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: മൂന്ന് പേരുടേത് കിടു!! ബാറ്റിങ് കടപുഴകും, ഓരോ ടീമിന്റെയും ടോപ്പ് 5 ബൗളിങ് നിരയിങ്ങനെ

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ടീമുകളുടെ ചിത്രം വ്യക്തമായതോടെ വിവിധ ഫ്രാഞ്ചൈസികളുടെ ആരാധകരും വലിയ ആവേശത്തിലാണ്. ടീമിന്റെ കിരീട സാധ്യതകളെ കുറിച്ചും പോരായ്മകളെ കുറിച്ചുമെല്ലാം ഇവര്‍ക്കിടയില്‍ ചര്‍ച്ചകളും സജീവമാണ്.

ടി20യെന്നത് ബാറ്റര്‍മാരുടെ ഗെയിമാണെങ്കിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ചില കിടിലന്‍ ബൗളര്‍മാരെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മുഴുവന്‍ ടീമുകളുടെയും ടോപ്പ് ഫൈവ് ബൗളര്‍മാരെയെടുത്താല്‍ ആരുടേതാണ് ബെസ്റ്റെന്നു നോക്കാം.

kkr

മൂന്ന് ടീമുകളുടേത് സൂപ്പര്‍

അടുത്ത ഐപിഎല്‍ പത്തു ഫ്രാഞ്ചൈസികളുടെയും ടോപ്പ് ഫൈവ് ബൗളര്‍മാരെ വിശകലം ചെയ്താല്‍ ഏറ്റവും മൂര്‍ച്ചയേറിയ മൂന്നു ടീമുകളുടേതാണെന്നു കാണാം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്.

പേസ്, സ്പിന്‍ തുടങ്ങി രണ്ടു വിഭാഗങ്ങളിലും കളി ജയിപ്പിക്കാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ഇവരുടെ നിരയിലുണ്ട്. മൂന്നു തവണ ചാംപ്യന്‍മാരായ കെകെആറിന്റെ ബൗളിങ് നിരയില്‍ മതീശ പതിരാന, മുസ്തഫിസുര്‍ റഹ്മാന്‍, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത്് റാണ തുടങ്ങിയവരാണുള്ളത്.

ഇവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിന്നിച്ചവരാണ്. പതിരാനയെയും മുസിതഫിസുറിനെയും ഇത്തവണ ലേലത്തിലാണ് കെകെആര്‍ വാങ്ങിയത്. പതിരാന ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണെങ്കില്‍ കൡയുടെ ഏതു ഘട്ടത്തിലും പന്തെറിയാന്‍ മുസ്തഫിസുറിനു സാധിക്കും. അദ്ദേഹത്തിന്റെ അനുഭവസന്നത്ത് തീര്‍ച്ചയായും കെകെആറിനു വലിയ പ്ലസ് പോയിന്റാണ്.

അന്താരാഷ്ട്ര ടിട20യിലെ നമ്പര്‍ വണ്‍ ബൗളറായി വരുണ്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്. പവര്‍പ്ലേ മുതല്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടാല്‍ ഏതു സമയത്തും പന്തെറിയാനും റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റുകളെടുക്കാനും അദ്ദേഹത്തിനു സാധിക്കും. കെകെആറിലൂടെ വളര്‍ന്നുവന്ന ഹര്‍ഷിത് ഇപ്പോള്‍ ദേശീയ ടീമിലെയും സ്ഥിരം സാ്ന്നിധ്യമായി മാറിയിരിക്കുകയാണ്.

കെകെആറിന്റെ ഈ ബൗളിങ് നിര അടുത്ത ഐപിഎല്‍ സീസണില്‍ എതിരാളികള്‍ക്കു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. ബൗളിങിനൊപ്പം ബാറ്റിങ് കൂടി സെറ്റായാല്‍ കെകെആര്‍ നാലാം കിരീടമുയര്‍ത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഗുജറാത്ത് ടൈറ്റന്‍സിലേക്കു വന്നാല്‍ മുഹമ്മദ് സിറാജദ്, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍ എന്നിവരാണ് ടോപ്പ് ഫൈവ് ബൗളര്‍മാര്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത് പര്‍പ്പിള്‍ ക്യാപ്പിനു അവകാശിയായ താരമാണ് പ്രസിദ്ധ്.

അടുത്ത സീസണിലും ഫോം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാവും അദ്ദേഗഹമിറങ്ങും. സിറാജില്‍ നിന്നും മികച്ച പിന്തുണ കഴിഞ്ഞ സീസണില്‍ പ്രസിദ്ധിനു ലഭിച്ചിരുന്നു. പ്രത്യേകിച്ചും പവര്‍പ്ലേയില്‍ സിറാജിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. സ്പിന്‍ വിഭാഗത്തില്‍ റണ്ണൊഴുക്ക് തടയുന്നതിനൊപ്പം വിക്കറ്റുകളുമെടുക്കാന്‍ സാധിക്കുന്ന സ്പിന്‍ ജോടികളാണ് റാഷിദും സായ് കിഷോറും.

ഡിസിയുടെും ബൗളിങ് ആക്രമണം എടുത്തു പറയേണ്ടതു തന്നെ. പരിചയ സമ്പന്നനായ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. സ്റ്റാര്‍ക്കിന്റെ അനുഭവസമ്പത്ത് ഡിസിക്കു ഉറപ്പായും ഗുണം ചെയ്യും. പ്രത്യേകിച്ചും വലിയ മല്‍സരങ്ങളിലാണ് സ്റ്റാര്‍ക്ക് ഏറ്റവുമധികം ഇംപാക്ടുണ്ടാക്കുക.

dc

സ്റ്റാര്‍ക്കിനൊപ്പം പേസ് നിരയിലെ മറ്റുള്ളവര്‍ ടി നടരാജന്‍, ആഭ്യന്തര ക്രിക്കറ്റിലെ സെന്‍സേഷനായ ജമ്മു കാശ്്മീര്‍ ഫാസ്റ്റ് ബൗളര്‍ ആക്വിബ് നബി എന്നിവരാണ്. ഈ ലേലത്തിലാണ് ആക്വിബിനെ ഡിസി സ്വന്തമാക്കിയത്. സ്പിന്‍ ബൗളിങിന്റെ കടിഞ്ഞാണ്‍ സൂപ്പര്‍ താരം കുല്‍ദീപ് യാദവിനാണ്. കൂട്ടിന് അക്ഷര്‍ പട്ടേലുമുണ്ടാവും.

മറ്റു ഏഴു ടീമുകളുടെ ടോപ്പ് 5 ബൗളര്‍മാര്‍

മുംബൈ ഇന്ത്യന്‍സ്- ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍, അല്ലാ ഗസന്‍ഫര്‍, മായങ്ക് മാര്‍ക്കണ്ഡെ.

ആര്‍സിബി - ജോഷ് ഹേസല്‍വുഡ്, ഭുവനശ്വര്‍ കുമാര്‍, യഷ് ദയാല്‍, സുയാഷ്
ശര്‍മ, റാസിഖ് സലാം.

സിഎസ്‌കെ- ഖലീല്‍ അഹമ്മദ്, നതാന്‍ എല്ലിസ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, രാഹുല്‍ ചാഹര്‍

റോയല്‍സ് - ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, രവി ബിഷ്നോയ്, തുഷാര്‍ ദേശ്പാണ്ഡെ, വിഘ്‌നേഷ് പുത്തൂര്‍.

പിബികെഎസ് - അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സണ്‍, വിജയകുമാര്‍ വൈശാഖ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍.

എസ്ആര്‍എച്ച്- പാറ്റ് കമ്മിന്‍സ്, ഹര്‍ഷ് ദുബേ, ജയദേവ് ഉനാട്കട്ട്, ശിവം മാവി, ഹര്‍ഷല്‍ പട്ടേല്‍.

എല്‍എസ്ജി- മുഹമ്മദ് ഷമി, ആവേശ് ഖാന്‍, വനിന്ദു ഹസരംഗ, ആന്‍ട്രിച്ച് നോര്‍ക്കിയ, ദിഗ്വേഷ് റാട്ടി.

Story first published: Thursday, December 18, 2025, 18:21 [IST]
Other articles published on Dec 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+