Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കെകെആര്‍ കോച്ചായി സങ്കക്കാര!! നയിക്കാന്‍ സഞ്ജു; സൂപ്പര്‍ കോംബോ വേണമെന്നു ഫാന്‍സ്

രാജസ്ഥാന്‍ റോയല്‍സ് വിടുന്നതിനു തൊട്ടരികെയുള്ള ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ റാഞ്ചാനുള്ള നീക്കങ്ങള്‍ പല ടീമുകളും ഇതിനകം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചനകള്‍. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അദ്ദേഹത്തെ പൊക്കാന്‍ ഏറ്റവും ഫേവറിറ്റായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയവരും സഞ്ജുവിനായി രംഗത്തിറങ്ങിയേക്കുമെന്നും അഭ്യൂഹങ്ങളുമുണ്ട്. ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തിന്റെ കൂടുമാറ്റം സംഭവിച്ചില്ലെങ്കില്‍ അടുത്ത ലേലത്തില്‍ വലിയ ഡിമാന്റ് തന്നെയുണ്ടാവുമെന്നുറപ്പാണ്.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ കെകെആറിന്റെ ആരാധകര്‍ വളരെ ശ്രദ്ധേയമായ ഒരു ആവശ്യമുന്നയിച്ചിരിക്കുകയാണ്. റോയല്‍സില്‍ വന്‍ വിജയമായി മാറിയ കോംബോയെ കെകെആറിലേക്കു അടുത്ത സീണില്‍ കൊണ്ടു വരണമെന്നാണ് അവര്‍ പറയുന്നത്. ഇതേക്കുറിച്ചറിയാം.

SANJU SANGAKKARA

സങ്കക്കാര- സഞ്ജു ജോടി!!

രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും മികച്ച കാലമായി ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കപ്പെടുന്നത് സഞ്ജു സാംസണും ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയും ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴായിരുന്നു. 2021 മുതല്‍ 24 വരെയായിരുന്നു ഇത്. ഈ സൂപ്പര്‍ കോംബോയെ അടുത്ത സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ വീണ്ടും ഒരുമിപ്പിക്കണമെന്നാണ് ഫാന്‍സിന്റെ അഭ്യര്‍ഥന.

2021ലാണ് സ്റ്റീവ് സ്മിത്തിനു പകരം റോയല്‍സിന്റെ സ്ഥിരം ക്യാപ്റ്റനായി ചുമതലയേറ്റത്. ഈ സമയത്തു ടീം ഡയറക്ടറായിരുന്ന സങ്കക്കാര ഫെബുവരിയില്‍ കോച്ചിങ് ചുമതല കൂടി ഏറ്റെടുക്കുകയായിരുന്നു. ഈ സീസണില്‍ റോയല്‍സ് കാരമായ നേട്ടമുണ്ടാക്കിയില്ലങ്കിലും 2022ല്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജു- സങ്ക ജോടിക്കു കഴിഞ്ഞു. തൊട്ടടുത്ത സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് നഷ്ടമായെങ്കിലും 24ല്‍ വീണ്ടും റോയല്‍സ് പ്ലേഓഫ് വരെയെത്തി.

തലപ്പത്ത് സഞ്ജുവും സങ്കയും തമ്മിലുള്ള ഒത്തിണക്കവും വ്യക്തമായ പ്ലാനിങുമാണ് റോയല്‍സിനെ ആരും ഭയക്കുന്ന ടീമാക്കി മാറ്റിയത്. 2024ലെ സീസണിനു ശേഷം സങ്കക്കാര ടീം ഡയറക്ടറുടെ റോളിലേക്കു മാത്രമായി മാറുകയും പുതിയ കോച്ചായി രാഹുല്‍ ദ്രാവിഡി വരികയും ചെയ്തതോടെ റോയല്‍സിന്റെ കഷ്ടകാലവും തുടങ്ങി. സങ്കയുമായുള്ള തരത്തിലുള്ള ഒരു കെമിസ്ട്രി ദ്രാവിഡുമായി സഞ്ജുവിനുണ്ടായില്ല.

ഇതു ടീമിനെ വലിയ രീതിയില്‍ തന്നെ ബാധിക്കുകയും ചെയ്തു. ദ്രാവിഡിന്റെ പല തീരുമാനങ്ങളോടും സഞ്ജുവിനു വേണ്ടത്ര യോജിപ്പില്ലാത്തതു പോലെയാണ് കാണപ്പെട്ടത്. കോച്ചിന്റെ ടീം സെലക്ഷനുകളില്‍ അദ്ദേഹത്തിനു അതൃപ്തിയുമുണ്ടായിരുന്നതായാണ് വിവരം.

കൂടാതെ ലേലത്തിനു മുമ്പ് സഞ്ജുവിന്റെ തുറുപ്പുചീട്ടുകളായ ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്, യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരെയല്ലാം റോയല്‍സ് ഒഴിവാക്കിയതിനു പിന്നിലും ദ്രാവിഡിന്റെ ഇടപെടലുണ്ടായെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

SANJU SANGAKKARA

സങ്ക വരുമോ?

കൊല്‍ക്ക്ത്ത നൈറ്റ്‌റൈഡേഴ്‌സിനു അടുത്ത സീസണിലേക്കു പുതിയൊരു ക്യാപ്റ്റനെ മാത്രമല്ല കോച്ചിനെയും ആവശ്യമാണ്. കഴിഞ്ഞ തവണത്തെ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റുമായുള്ള കരാര്‍ അടുത്തിടെ കെകെആര്‍ റദ്ദാക്കിയിരുന്നു. അതിനാല്‍ അദ്ദേഹത്തിനു പകരക്കാരനെ അവര്‍ക്കു ആവശ്യമാണ്. ഈ റോളിലേക്കു കുമാര്‍ സങ്കക്കാരയെ എത്തിക്കൂയെന്നാണ് ഫാന്‍സിന്റെ ആവശ്യം.

എന്നാല്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഡയറക്ടറായ അദ്ദേഹം കെകെആറിലേക്കു വരുമോയന്നതില്‍ ഉറപ്പില്ല. പക്ഷെ അതിനുള്ള സാധ്യത പൂര്‍ണമായി തള്ളാനും കഴിയില്ല. പല കോച്ചുമാരും ഈ തരത്തില്‍ കൂടുമാറുന്നന് നേരത്തേ നമ്മള്‍ കണ്ടിട്ടുള്ളതാണ്.

അജിങ്ക്യ രഹാനെയാണ് നിലവിലെ ക്യാപ്റ്റനെങ്കിലും അദ്ദേഹത്തെ മാറ്റുമെന്നുറപ്പാണ്. സഞ്ജു സാംസണിനെ ടീമിലെത്തിക്കാനായാല്‍ തീര്‍ച്ചയായും ഈ റോള്‍ അദ്ദേഹത്തിന നല്‍കുമെന്നുറപ്പാണ്. നായകന്‍, ഇന്ത്യന്‍ കീപ്പര്‍, മുന്‍നിര ബാറ്റര്‍ തുടങ്ങി കെകെആറിന്റെ മൂന്നു ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് സഞ്ജു. അതിനാല്‍ എന്തു വില കൊടുത്തും അദ്ദേഹത്തെ സ്വന്തമാക്കാന്‍ അവര്‍ ശ്രമിച്ചേക്കുകയും ചെയ്യും.

Story first published: Wednesday, August 13, 2025, 14:26 [IST]
Other articles published on Aug 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+