Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉര്‍വില്‍, കാര്‍ത്തിക്, പ്രശാന്ത്!! ചെന്നൈയില്‍ അടിയുടെ മേളം, സഞ്ജു മിസ്സാക്കി; സ്‌കോറുകളിങ്ങനെ

ഐപിഎല്ലിലെ അടുത്ത റൗണ്ട് പോരാട്ടത്തിനു മുന്നോടിയായി ലഭിച്ച ബ്രേക്കിനിടെ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം കളിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടീമിലെ മുന്‍നിര താരങ്ങള്‍ക്കു പകരം മറ്റു കളിക്കാരാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എന്നിവരടക്കമുള്ള പ്രധാന താരങ്ങളൊന്നും ഈ കളിയുടെ ഭാഗമായില്ല. എങ്കിലും യുതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ഈ മല്‍സരം സാക്ഷിയായത്.

ജയമില്ലാതെ ഈ സീസണില്‍ തപ്പിത്തടയുന്ന സിഎസ്‌കെയ്ക്കു ബ്രേക്കിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

CSK

photocredit/X

ബാറ്റിങ് ഷോ

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ രണ്ടാം നിര കളിക്കാരുടെ ബാറ്റിങ് ഷോ തന്നെയാണ് ഈ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ കണ്ടത്. ഈ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, ഇത്തവണ ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഉര്‍വില്‍ പട്ടേല്‍ എന്നിവരെല്ലാം ബാറ്റിങില്‍ കത്തിക്കയറി. ഇവരെല്ലാം ഫിഫ്റ്റി പ്ലസ് സ്‌കോറുകളും കുറിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

താരങ്ങളുടെ സ്‌കോറിനെ കറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതു പ്രകാരം 92 റണ്‍സോട കാര്‍ത്തികാണ് ഇന്‍ട്രാ സ്‌ക്വാഡ് മാച്ചിലെ ടോപ്‌സ്‌കോററായത്. വെറും 50 ബോളുകളിലാണിത്.

ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ പ്രശാന്തും ശ്രദ്ധേയമായ പ്രകടനം നടത്തി. 42 ബോളില്‍ താരം അടിച്ചെടുത്തത് 87 റണ്‍സാണ്. വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉര്‍വില്‍ പട്ടേലും മോശമാക്കിയില്ല. 31 ബോളില്‍ താരം 73 റണ്‍സ് വാരിക്കൂട്ടി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാത്യു ഷോര്‍ട്ട് 33 ബോളില്‍ 59 റണ്‍സും അടിച്ചെടുത്തു.

ബൗളിങിലേക്കു വന്നാല്‍ ഈ സീസണില്‍ ഇനിയും അവസരം കിട്ടാതെ പുറത്തിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്ന്‍ 33 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുത്തു. അവസരമില്ലാതെ ബെഞ്ചിലുള്ള സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാല്‍ 37 റണ്‍സിനു രണ്ടു വിക്കറ്റുകളുമെടുത്തു.

ഈ മല്‍സരത്തിലെ കിടിലന്‍ പ്രകടനത്തോടെ ഉര്‍വിലും അക്കീലും സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലേക്കും അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് അവരുടെ അടുത്ത റൗണ്ട് പോരാട്ടം. ഈ സീസണിലെ ആദ്യ ജയമായിരിക്കും സിഎസ്‌കെയുടെ മഞ്ഞപ്പട ഈ കളിയില്‍ ലക്ഷ്യമിടുക.

CSK

ട്രാക്ക് തെറ്റി സിഎസ്‌കെ

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ് നാണംകെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണയും പത്താംസ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. കളിച്ച മൂന്നു മല്‍സരങ്ങളും തോറ്റ സിഎസ്‌കെ ഇപ്പോള്‍ -2.517 എന്ന മോശം ഇക്കോണമി റേറ്റുമായാണ് ഏറ്റവുംപിന്നിലുള്ളത്.

രാജസ്ഥാന്‍ റോയല്‍സിനോടു എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയുമായാണ് ഈ സീസണിനു റുതുരാജ് ഗെയ്ക്വാദും സംഘവും തുടക്കമിട്ടത്. രണ്ടാമങ്കത്തില്‍ പഞ്ചാബ് സിങ്‌സിനോടു അവര്‍ അഞ്ചു വിക്കറ്റിന്റെ പരാജയം സമ്മതിച്ചു.

അവസാന കളിയിലാവട്ടെ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു മുന്നിലാണ് സിഎസ്‌കെയ്ക്കു അടിതെറ്റിയത്. 43 റണ്‍സിനായിന്നു ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ആര്‍സിബിയുടെ വിജയം.

Story first published: Wednesday, April 8, 2026, 15:30 [IST]
Other articles published on Apr 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+