Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇപ്പോള്‍ ചിത്രത്തിലില്ല, ലേലം കഴിഞ്ഞാല്‍ 'നാലാളറിയും'!! ഇവരെ നോക്കി വച്ചോ

ഐപിഎല്ലിന്‍െ മിനി താരലേലത്തെ വലിയ പ്രതീക്ഷയോടെയാണ് കളിക്കാര്‍ കാത്തിരിക്കുന്നത്. ആകെ 369 താരങ്ങളാണ് അബുദാബിയില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 77 താരങ്ങളെയാണ് പത്തു ഫ്രാഞ്ചൈസികളും കൂടി വാങ്ങുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. പേരെടുത്ത ഇന്ത്യന്‍, വിദേശ കളിക്കാര്‍ മാത്രമല്ല ആരുമറിയാത്ത ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ ചില മിന്നും താരങ്ങളും ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വിവിധ ടീമുകള്‍ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കസറുന്ന ചില താരങ്ങളെ പല ഫ്രാഞ്ചൈസികളും നോട്ടമിട്ടു കഴിഞ്ഞു. ലേലത്തില്‍ ഇവര്‍ക്കു വിളിയും പ്രതീക്ഷിക്കാം. ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധിക്കേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

Auqib Nabi

Auqib Nabi (Photocredit / instagram)

ലേലത്തില്‍ ഇവര്‍ മിന്നിച്ചേക്കും

മിനി ലേലത്തില്‍ നറുക്കു വീഴാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങള്‍ പ്രധാനമായും എട്ടു പേരാണ്. ആക്വിബ് നബി (ജമ്മു കാശ്മീര്‍), പ്രശാന്ത് വീര്‍ (ഉത്തര്‍ പ്രദേശ്), കാര്‍ത്തിക് ശര്‍മ (രാജസ്ഥാന്‍), ക്രെയ്ന്‍സ് ഫുലെത്ര (സൗരാഷ്ട്ര), യഷ്‌വര്‍ധന്‍ ദലാല്‍ (ഹരിയാന), അശോക് ശര്‍മ (രാജസ്ഥാന്‍), രവി സിങ് (റെയില്‍വേസ്), നമന്‍ തിവാരി (ഉത്തര്‍ പ്രദേശ്) എന്നിവരാണിത്.

ജമ്മു കാശ്മീരില്‍ നിന്നുള്ള പേസ് ബൗളിങിലെ പുതിയ സെന്‍സേഷനായി മാറിയ താരമാണ് 29കാരനായ നബി. വലിയ വിക്കറ്റ് വേട്ടയാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജമ്മുവിനായി 36 കളിയില്‍ നിന്നും 2.9 ഇക്കോണമി റേറ്റില്‍ നബി പിഴുതത് 125 വിക്കറ്റുകളാണ്. ലിസ്റ്റ് എയില്‍ 29 കളിയില്‍ നിന്നും 42ഉം ടി20യില്‍ 34 മല്‍സരങ്ങളില്‍ നിന്നും 43ഉം വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഇടംകൈന്‍ ബാറ്ററും ഇടംകൈയന്‍ സ്ലോ ബൗളറുമാണ് ഉത്തര്‍പ്രദേശിന്റെ 20 കാരനായ താരം പ്രശാന്ത് വീര്‍. ടി20യില്‍ യുപിക്കായി ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളെടുത്ത താരം 112 റണ്‍സും സ്‌കോര്‍ ചെയ്തു.

ഈ ലേലത്തില്‍ ഏറ്റവും ഡിമാന്റുണ്ടായേക്കാവുന്ന അണ്‍ക്യാപ്ഡ് താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ കാര്‍ത്തിക് ശര്‍മ. രാജസ്ഥാനു വേണ്ടി 12 ടി20കളിലാണ് താരം കളിച്ചത്. 162.92 സ്‌ട്രൈക്ക് റേറ്റില്‍ 334 റണ്‍സും അടിച്ചെടുത്തു. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

ടി20യില്‍ മാത്രമല്ല റെഡ് ബോളിലും ലിസ്റ്റ് എയിലുമെല്ലാം കാര്‍ത്തിക് മിന്നിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ടു കളിയില്‍ നിന്നും 43.54 ശരാശരിയില്‍ 479ഉം ലിസ്റ്റ് എയില്‍ ഒമ്പതു മല്‍സരങ്ങളില്‍ 55.62 ശരാശരിയില്‍ 445 റണ്‍സും യുവതാരം ഇതിനകം നേടിക്കഴിഞ്ഞു.

Kartik Sharma

Kartik Sharma (photocredit/instagram)

സൗരാഷ്ട്രയുടെ 21 കാരനായ ഓള്‍റൗണ്ടറാണ് ക്രെയ്ന്‍ സ് ഫുലെത്ര. വലംകൈയന്‍ ബാറ്ററും ഇടംകൈയന്‍ സ്ലോ ബൗളറുമായ താരം ടി2യില്‍ രണ്ടും ലിസ്റ്റ് എയില്‍ ഒരു മല്‍സരവുമാണ് കളിച്ചത്. ഹരിയാനയില്‍ നിന്നുള്ള ഓള്‍റൗണ്ടറാണ് യഷ്‌വര്‍ധന്‍ ദലാല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറു കളിയില്‍ 233ഉം ടി20യില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 334ഉം റണ്‍സ് താരം അടിച്ചെടുത്തു. 55.66 ശരാശരിയിലാണിത്.

23കാരനായ ഫാസ്റ്റ് ബൗളറാണ് അശോക് ശര്‍മ. രാജസ്ഥാനു വേണ്ടി ഒമ്പതു ടി20കളില്‍ നിന്നും 20ഉ നാലു ഫസ്റ്റ് ക്ലാസ് മല്‍സങ്ങളില്‍ നിന്നും 14ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

റെയില്‍വേസിനായി കളിക്കുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ രവി സിങ്. 10 ടി20കളില്‍ നിന്നും 174.55 സ്‌ട്രൈക്ക് റേറ്റില്‍ 295 റണ്‍സ് താരം നേടിയിട്ടുണ്ട്. അതേസമയം, ഉത്തര്‍ പ്രദേശിന്റെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ നമന്‍ തിവാരി ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടിയും ഇതിനകം കളിച്ചു കഴിഞ്ഞു.

Story first published: Tuesday, December 16, 2025, 12:16 [IST]
Other articles published on Dec 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+