Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ജയ്‌സ്വാള്‍ നയിക്കും!! 3ല്‍ റാണ, ജഡ്ഡു ഏഴാമന്‍; സഞ്ജുവില്ലാത്ത റോയല്‍സ് 11

ഐപിഎല്ലില്‍ ഇനിയൊരിക്കലും രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാണില്ലെന്നുറപ്പായിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം അവസാന ഘട്ടത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനു വേണ്ടിയാണ് ചെന്നൈയുടെയും സഞ്ജുവിന്റെയും ആരാധകര്‍ കാത്തിരിക്കുന്നത്.

സഞ്ജുവില്ലാത്ത റോയല്‍സിന്റെ അടുത്ത സീസണിലെ ലൈനപ്പ് എങ്ങനെയാവും? ആരാവും ടീമിന്റെ പുതിയ ക്യാപ്റ്റനായി എത്തുക? ഇതേക്കുറിച്ചെല്ലാം നമുക്കു വിശദമായി തന്നെ പരിശോധിക്കാം.

JAISWAL PARAG JUREL

റോയല്‍സ് 11ല്‍ ആരെല്ലാം?

രാജസ്ഥാന്‍ റോയല്‍സിനു അവരുടെ ഐക്കണ്‍ താരത്തെയാണ് സഞ്ജു സാംസിനെ കൈവിടുന്നതിലൂടെ നഷ്ടമാവുന്നത്. ഇതു അവര്‍ക്കു വലിയ രീതിയില്‍ ദോഷവും ചെയ്‌തേക്കും. റോയല്‍സിന്റെ ആരാധക പിന്തുണയെയും ഇതു ദോഷകരമായി ബാധിക്കുകയും ചെയ്യും. സഞ്ജുവിനു പകരം വരും സീസണുകളില്‍ മറ്റൊരു ഐക്കണ്‍ താരത്തെ വളര്‍ത്തിയെടുക്കുകയെന്നതാവും റോയല്‍സിന്റെ ഏറ്റവും വലിയ ചാലഞ്ച്.

യുവ സൂപ്പര്‍ താരവും അഗ്രസീവ് ഓപ്പണറുാമായ യശസ്വി ജയ്‌സ്വാളാവും ടീമിന്റെ നായകസ്ഥാനത്തേക്കു വന്നേക്കുക. നിലവില്‍ വൈസ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണെങ്കിലും നായകസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിക്കാനിടയില്ല. കാരണം സഞ്ജു പോയാല്‍ ക്യാപ്റ്റന്‍സിയിലേക്കാണ് ജയ്‌സ്വാളിന്റെ നോട്ടം. അതു ലഭിച്ചില്ലെങ്കില്‍ ടീം വിടുമെന്നും താരം ഭീഷണി മുഴക്കിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ ജയ്‌സ്വാളിനെ പിണക്കാതെ കൂടെ നിര്‍ത്താന്‍ ക്യാപ്റ്റന്‍സിം റോയല്‍സ് ഓഫര്‍ ചെയ്യുമെന്നാണ് വിവരം. വൈസ് ക്യാപ്റ്റനായി പരാഗ് തന്നെ തുടര്‍ന്നേക്കുകയും ചെയ്യും. റോയല്‍സിന്റെ അടുത്ത സീസണിലെ ഓപ്പണിങ് ജോടിള്‍ ക്യാപ്റ്റന്‍ ജയ്‌സ്വാളും കൗമാരബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുമായിരിക്കും.

കഴിഞ്ഞ സീസണിന്റെ പകുതിയോടെ തന്നെ ഇരുവരും ടീമിന്റെ പുതിയ ഓപ്പണിങ് ജോടികളായി സ്ഥാനമുറപ്പിച്ചിരുന്നു. സഞ്ജുവിന്റെ പൊസിഷനായ മൂന്നാം നമ്പറിന്റെ പുതിയ അവകാശി ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റാണയായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനുകളിലൊന്നാണിത്.

3-4 നമ്പറുകളിലാണ് നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ റാണ പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ റോയല്‍സിനൊപ്പം ചേര്‍ന്ന താരമാണ് അദ്ദേഹം. പക്ഷെ തന്റെ ഫേവറിറ്റ് പൊസിഷനായ ടോപ്പ് ഫോറില്‍ ബാറ്റ് ചെയ്യാന്‍ റാണയ്ക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചുമില്ല.

നാലാം നമ്പര്‍ പരാഗില്‍ ഭദ്രമാണ്. കഴിഞ്ഞ കുറച്ചു സീസണുകളായി അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നതും ഇവിടെയാണ്. അഞ്ചാമനായി പുതുതായി ടീമിലെത്തുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനെയാവും കാണുക. തന്റേതായ ദിവസങ്ങളില്‍ അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. ബൗളിങിലും കറെന്‍ ടീമിനു മുതല്‍ക്കൂട്ടയായിരിക്കും.

RAVINDRA JADEJA

ആറാമനായി യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ ഊഴമായിരിക്കും. സഞ്ജുവിന്റെ അഭാവത്തില്‍ ഇനി ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും അദ്ദേഹമാവും. ഏഴാം നമ്പറില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാവും ബാറ്റ് ചെയ്യുക.

സഞ്ജുവിനു പകരം പഴയ തട്ടകമായ റോയല്‍സിലേക്കു വരുന്ന അദ്ദേഹം ഇവിടെയും തന്റെ സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പാണ്. തുടര്‍ന്നു സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിച്ചേക്കുക ശ്രീലങ്കയുടെ സ്പിന് ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാവും.

പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ഇംഗ്ലീഷ് സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചറായിക്കും. സൗത്താഫ്രിക്കയുടെ നാന്ദ്രെ ബര്‍ഗര്‍, ആകാശ് മധ്വാള്‍ എന്നിവരാവും പേസ് നിരയിലെ മറ്റുള്ളവര്‍

റോയല്‍സിന്റെ അടുത്ത സീസണിലെ 11

യശസ്വി ജയ്‌സ്വാള്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, നിതീഷ് റാണ, റിയാന്‍ പരാഗ്, സാം കറെന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, ആകാശ് മധ്വാള്‍.

Story first published: Monday, November 10, 2025, 9:44 [IST]
Other articles published on Nov 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+