Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ജയ്‌സ്വാള്‍ നയിക്കും!! 5ല്‍ ഗ്രീന്‍, ആര്‍ച്ചര്‍ക്കൊപ്പം സ്റ്റാര്‍ക്ക്; സങ്കയുടെ 11

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാണില്ലെന്നുറപ്പായിരിക്കുകയാണ്. ടീം വിടാനുള്ള തീരുമാനത്തില്‍ നിന്നും അദ്ദേഹം ഇനി പിന്നിലേക്കു പോവാനുള്ള സാധ്യത തീരെയില്ലെന്നു തന്നെയാണ് വ്യക്തമാവുന്നത്. ഇതോടെ റോയല്‍സും സഞ്ജുവിനെ ഒഴിവാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

ട്രേഡ് വിന്‍ഡോയില്‍ തന്നെ അദ്ദേഹത്തെ മറ്റൊരു ഫ്രാഞ്ചൈസിക്കു വില്‍ക്കാനുള്ള നീക്കമാണ് റോയല്‍സ് നടത്തുന്നത്. അതു നടന്നില്ലെങ്കില്‍ ലേലത്തിനു മുമ്പ് റിലീസും ചെയ്യും. പക്ഷെ സഞ്ജു പോയാലും റോയല്‍സിനു അതു വലിയ ക്ഷീണമായേക്കില്ല.

കോച്ചായി മടങ്ങിയെത്തുന്ന കുമാര്‍ സങ്കക്കാര പുതിയ ലുക്കിലുള്ള ടീമിനെയാണ് വാര്‍ത്തെടുക്കുക. ലേലത്തില്‍ ചില മികച്ച കളിക്കാരെയും റോയല്‍സ് നോട്ടമിടുണ്ട്. സഞ്ജുവില്ലെങ്കില്‍ അടുത്ത സീസണിലെ റോയല്‍സ് ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

JAISWAL PARAG JUREL

ടോപ്പ് ഫൈവ് ഇങ്ങനെ

രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റനായി എത്തുക യുവ സൂപ്പര്‍ താരവും ഓപ്പണിങ് ബാറ്ററുമായ യശസ്വി ജയ്‌സ്വാളായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലം വൈസ് ക്യാപ്്റ്റനായ റിയാന്‍ പരാഗാണ് ഈ റോളിലേക്കു വരേണ്ടയാളെങ്കിലും തനിക്കു നായകസ്ഥാനം വേണമെന്നു ജയ്‌സ്വാള്‍ ടീം മാനേജ്‌മെന്റിനോടു ആവശപ്പെട്ടതായാണ് സൂചന. അതു നല്‍കിയില്ലെങ്കില്‍ ടീം വിടുമെന്നും താരം ഭീഷിണി മുഴക്കിയിട്ടുണ്ട്.

ജയ്‌സ്വാളിനെ പിടിച്ചുനിര്‍ത്താന്‍ ക്യാപ്റ്റന്‍സി നല്‍കിയേ തീരൂവെന്നതിനാല്‍ അദ്ദേഹത്തിനു നായകസ്ഥാനം ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.വൈസ് ക്യാപ്റ്റന്‍ പരാഗ് തന്നെയായിരിക്കും. ജയ്‌സ്വാളിനൊപ്പം കഴിഞ്ഞ സീസണിലെ കണ്ടെത്തലും കൗമാര ബാറ്റിങ് സെന്‍സേഷനുമായ വൈഭവ് സൂര്യവംശി തന്നെ റോയല്‍സിനായി ഓപ്പണിങില്‍ ഇറങ്ങും.

ഒരു ക്രിക്കറ്ററെന്ന നിലയില്‍ 14 കാരന്‍ കൂടുതല്‍ പക്വത നേടിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകള്‍ക്കായി മികച്ച പ്രകടനമാണ് വൈഭവ് നടത്തിക്കൊണ്ടിരിക്കുന്നത്. ജയ്‌സ്വാള്‍- വൈഭവ് ജോടി അടുത്ത സീസണിലും ക്ലിക്കായാല്‍ റോയല്‍സിനു കാര്യങ്ങള്‍ എളുപ്പമാവും.

മൂന്നാം നമ്പറില്‍ സഞ്ജു സാംസണിന്റെ അഭാവത്തില്‍ കളിക്കുക ഓള്‍റൗണ്ടര്‍ നിതീഷ് റാണയായിരിക്കും. കഴിഞ്ഞ തവണ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും അതിനു ശേഷം ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ റാണ കസറിയിരുന്നു. അതിനാല്‍ അദ്ദേഹത്തെ റോയല്‍സ് കൈവിടാന്‍ സാധ്യതയില്ല.

CAMERON GREEN

കൃത്യമായ ഒരു ബാറ്റിങ് പൊസിഷന്‍ കഴിഞ്ഞ തവണ റോയല്‍സില്‍ റാണയ്ക്കു ലഭിച്ചിരുന്നില്ല. ബാറ്റിങില്‍ തന്റെ മിടുക്ക് പുറത്തെടുക്കാന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണവും ഇതാണ്. മൂന്നാം നമ്പര്‍ അദ്ദേഹത്തിന്റെ പെര്‍ഫെക്ട് പൊസിഷനാണ്.

റാണ കഴിഞ്ഞാല്‍ നാലാമന്‍ വൈസ് ക്യാപ്റ്റനായ പരാഗായിരിക്കും. കഴിഞ്ഞ രണ്ടു സീസണുകളായി അദ്ദേഹം ഇവിടെയാണ് ബാറ്റ് ചെയ്യുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനവും നടത്തുന്നുണ്ട്.

അഞ്ചാം നമ്പറില്‍ ഓസ്‌ട്രേലിയന്‍ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ലേലത്തില്‍ റോയല്‍സ് കൊണ്ടു വന്നേക്കും. ഷിംറോണ്‍ ഹെറ്റ്‌മെയറെ ഒഴിവാക്കിയാലും ഗ്രീനിനെ അവര്‍ഡ വാങ്ങുക.

ഇതാ ലോവര്‍ ഓര്‍ഡര്‍

ആറാമനായി വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലുണ്ട്. സഞ്ജു പോവുന്നതോടെ റോയല്‍സിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും ഇനി അദ്ദേഹമായിരിക്കും. ഏഴാമനായി വമ്പനടിക്കാരനായ ശുഭം ദുബെയാവും കളിച്ചേക്കുക. എട്ടാമനായി ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയുണ്ടാവും. അദ്ദേഹത്തിന്റെ സാന്നിധ്യം എട്ടാം നമ്പര്‍ വരെ ടീമിന്റെ ബാറ്റിങിന് ആഴവും നല്‍കും.

ഒമ്പതാമനായി ഒരു ഇന്ത്യന്‍ സ്പിന്നറെ ലേലത്തില്‍ റോയല്‍സ് നോട്ടമിട്ടേക്കും. രാഹുല്‍ ചാഹറിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റിലീസ് ചെയ്യാനിടയുണ്ട്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ റോയല്‍സ് നോട്ടമിട്ടേക്കും.

പേസ് നിരയില്‍ ജോഫ്രാ ആര്‍ച്ചര്‍ക്കു കൂട്ടായി ഓസ്‌ട്രേലിയുടെ സൂപ്പര്‍ ബൗളറായ മിച്ചെല്‍ സ്റ്റാര്‍ക്കിനെയും റോയല്‍സ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു കൈമാറിയാല്‍ പകരം സ്റ്റാര്‍ക്കിനെ റോയല്‍സ് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

റോയല്‍സിന്റെ പുതിയ സാധ്യതാ 11

യശസ്വി ജയ്‌സ്വാള്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, നിതീഷ് റാാണ, റിയാന്‍ പരാഗ്, കാമറൂണ്‍ ഗ്രീന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ശുഭം ദുബെ, വനിന്ദു ഹസരംഗ, രാഹുല്‍ ചാഹര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍.

Story first published: Saturday, October 18, 2025, 7:46 [IST]
Other articles published on Oct 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+