Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ജയ്‌സ്വാള്‍ ക്യാപ്റ്റന്‍!! മൂന്നാമന്‍ ഇനി ബെയര്‍സ്‌റ്റോ? ഹെറ്റി ഔട്ട്; പുതിയ റോയല്‍സ്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 19ാം സീസണില്‍ പുതിയ ലുക്കിലുള്ള ഒരു രാജസ്ഥാന്‍ റോയല്‍സ് ടീമിനെയാവും നമുക്കു കാണാന്‍ കഴിഞ്ഞേക്കുക. റോയല്‍സ് ടീമില്‍ വരാന്‍ പോവുന്ന ഏറ്റും വലിയ മാറ്റം നായകസ്ഥാനത്തു സഞ്ജു സാംസണിനെ കണ്ടേക്കില്ലെന്നതാണ്. റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍.

വരാനിരിക്കുന്ന ട്രേഡ് വിന്‍ഡോയില്‍ സഞ്ജു ചെന്നൈ ടീമിന്റെ ഭാഗമാവുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പകരം വെറ്ററന്‍ ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍ റോയല്‍സിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. സഞ്ജുവിന്റെ കൂടുമാറ്റം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ 2026ലെ റോയല്‍സിന്റെ സാധ്യതാ ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

JAISWAL PARAG JUREL

പുതിയ ടോപ്പ് ത്രീ

സഞ്ജു സാംസണിന്റെ അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റമനായി ആരു വരുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. നിലവില്‍ രണ്ടു താരങ്ങളാണ് ഈ റോളിനായി രംഗത്തുള്ളത്. ഒരാള്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണെങ്കില്‍ മറ്റൊരാള്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗുമാണ്. സമാപിച്ച സീസണില്‍ പരിക്കു കാരണം സഞ്ജുവിനു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ പകരം നായകസ്ഥാനം ലഭിച്ചത് പരാഗിനാണ്.

പക്ഷെ അടുത്ത സീസണില്‍ ക്യാപ്റ്റന്റെ റോളിലേക്കു അദ്ദേഹമാണ് ഫേവറിറ്റെന്നു ഉറപ്പിക്കാന്‍ കഴിയില്ല. കാരം പരാഗിനേക്കാള്‍ സീനിയറായ ജയ്‌സ്വാള്‍ നായകസ്ഥാനം സ്വപ്‌നം കാണുന്നുണ്ട്. അതുകൊണ്ടു തന്നെ തനിക്കു പരാഗിനെ നിയമിച്ചാല്‍ അതു അദ്ദേഹത്തെ ചൊടിപ്പിക്കാനും ടീം വിടാനും പ്രേരിപ്പിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ അതു റോയല്‍സിനു നികത്താനാവാത്ത നഷ്ടമായിരിക്കും.

അതിനാല്‍ ജയ്‌സ്വാളിനെ ടീമില്‍ പിടിച്ചുനിര്‍ത്തുന്നതിനു വേണ്ടി ക്യാപ്റ്റന്‍സിയും റോയല്‍സ് നല്‍കുമെന്ന കാര്യമുറപ്പാണ്. വൈസ് ക്യാപ്റ്റന്‍സി പരാഗിനും ലഭിക്കും. ജയ്‌സ്വാളും കഴിഞ്ഞ സീസണിലെ കണ്ടെത്തലായ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയും ചേര്‍ന്നായിരിക്കും റോയല്‍സിനായി ഓപ്പണ്‍ ചെയ്യുക.

സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറില്‍ കളിച്ചേക്കുക ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോയിരിക്കും. സമാപിച്ച സീസണില്‍ അവസാന രണ്ടു മല്‍സരങ്ങളില്‍ പകരക്കാരനായി എത്തിയ ശേഷം മുംബൈ ഇന്ത്യന്‍സിനായി അദ്ദേഹം ഇടിവെട്ട് ബാറ്റിങ് കാഴ്ചവച്ചിരുന്നു.

വരാനിരിക്കുന്ന ലേലത്തില്‍ ബെയര്‍സ്‌റ്റോയെ റോയല്‍സ് സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. സഞ്ജുവിന്റെ അഭാവം നികത്താനും അതേ ശൈലിയില്‍ അഗ്രസീല് ബാറ്റിങ് കാഴ്ചവയ്ക്കാനും സാധിക്കുന്നയാളാണ് അദ്ദേഹം.

R ASHWIN

മധ്യനിര, ബൗളിങ്

രാജസ്ഥാന്‍ റോയല്‍സിന്റെ നാലാം നമ്പര്‍ റിയാന്‍ പരാഗില്‍ ഭദ്രമാണ്. അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനും ഇതാണ്. ആങ്കറുടെ റോളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. പരാഗിനു ശേഷം അഞ്ചാമനായി ഓള്‍റൗണ്ടര്‍ നിതീഷ് റാണയെയാവും റോയല്‍സ് പരീക്ഷിച്ചേക്കുക.

ആറാമനായി ധ്രുവ് ജുറേലിന്റെ ഊഴമായിരിക്കും. കഴിഞ്ഞ സീസണില്‍ ചില സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ പഴി കേട്ടെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാനിടയില്ല. ഏഴാമനായി ഷിംറോണ്‍ ഹെറ്റ്‌മെയറുണ്ടാവില്ല. ഫ്‌ളോപ്പായി മാറിയ അദ്ദേഹത്തെ റോയല്‍സ് ഒഴിാക്കും. പകരം ഫിനിഷറുടെ റോളില്‍ ഡേവിഡ് മില്ലര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരില്‍ ഒരാളെയാവും റോയല്‍സ് നോട്ടമിടുക.

എട്ടാമനായി ടീമിലേക്കു മടങ്ങിയെത്തുന്ന ആര്‍ അശ്വിനായിരിക്കും കളിക്കുന്നത്. ഇതു ടീമിന്റെ ബാറ്റിങിനും കൂടുതല്‍ ആഴം നല്‍കും. അതിനു ശേഷം മൂന്നു പേസര്‍മാരായിരിക്കും കളിച്ചേക്കുക. ജോഫ്ര ആര്‍ച്ചര്‍ തന്നെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും. പുതിയ പേസറായി ടി നടരാജനെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. മൂന്നാമനത്തെ പേസര്‍ ആകാശ് മധ്വാളുമായേക്കും.

2026ലെ റോയല്‍സ് ലൈനപ്പ്

യശസ്വി ജയ്‌സ്വാള്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ജോണി ബെയര്‍സ്‌റ്റോ, റിയാന്‍ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറേല്‍, ഗ്ലെന്‍ ഫിലിപ്‌സ് / ഡേവിഡ് മില്ലര്‍, ആര്‍ അശ്വിന്‍, ജോഫ്ര ആര്‍ച്ചര്‍. ടി നടരാജന്‍, ആകാശ് മധ്വാള്‍.

Story first published: Tuesday, June 17, 2025, 11:17 [IST]
Other articles published on Jun 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+