Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഓപ്പണിങില്‍ ജയ്‌സ്വാള്‍- വൈഭവ്, സഞ്ജുവിന്റെ സീറ്റ് ഇംഗ്ലീഷ് താരത്തിന്!!! പുതിയ റോയല്‍സ് 11 എങ്ങനെ

ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാസണില്ലാതെ ഐപിഎല്ലില്‍ അങ്കത്തിന് കച്ചമുറുക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീം. വരാനിരിക്കുന്ന സീസണില്‍ അവരെ ആരു നയിക്കുമെന്നു ഇനിയും ഉറപ്പായിട്ടില്ല. റിയാന്‍ പരാഗ്, രവീന്ദ്ര ജഡേജ എന്നിവരിലൊരാളായിരിക്കും ടീമിനെ നയിക്കുക.

കഴിഞ്ഞ മിനി താരലേലത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌നോയ് അടക്കം ചില മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ റോയല്‍സിനായിരുന്നു. കൂടാതെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും അവര്‍ പുതുതായി ടീമിലെത്തിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സീസണില്‍ റോയല്‍സിന്റെ ശക്തമായ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

VAIBHAV JAISWAL

ഇലവനില്‍ ആരൊക്കെ?

രാജസ്ഥാന്‍ റോയല്‍സിനു ഓപ്പണിങ് ജോടികളുടെ കാര്യത്തില്‍ സംശയമില്ല. കാരണം ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ രണ്ടു യുവ ബാറ്റര്‍മാരെയാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. യശസ്വി ജയ്‌സ്വാളിനൊപ്പം കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാവും ടീമിനായി ഓപ്പണിങില്‍ എത്തുക ആദ്യ 10 ഓവറിനുള്ള ഈ ജോടിയെ പിരിക്കാനായില്ലെങ്കില്‍ എതിര്‍ ടീം കുഴപ്പത്തിലാവും.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒഴിച്ചിട്ട മൂന്നാം നമ്പറില്‍ ആരെ ഇറക്കുമെന്നതായിരിക്കും റോയല്‍സിനെ കുഴപ്പിക്കുന്ന ചോദ്യം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍ ഈ റോളിനിനു യോജിച്ചയാളാണ്. ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാവുന്നയാളാണ് അദ്ദേഹം. പിച്ച് ഹിറ്ററായി കറെനെ റോയല്‍സിന് ഉപയോഗിക്കാം. ഈ പൊസിഷനില്‍ 150നടുത്ത് സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

നാല്, അഞ്ച് നമ്പറുകളില്‍ കളിക്കുക റിയാന്‍ പരാഗും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലുമായിരിക്കും. ആങ്കറുടെ റോളില്‍ ടീമിന്റെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുന്നവരാണ് ഇരുവരും. ആവശ്യമെങ്കില്‍ അറ്റാക്ക് ചെയ്ത് കളിക്കാനും ഇവര്‍ക്കു കഴിയും. പക്ഷെ രണ്ടു പേര്‍ക്കു ബാക്കപ്പുകളില്ലെന്നത് ഒരു വലിയ പോരായ്മയാണ്.

ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷരമാരായി വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയറും സൗത്താഫ്രിക്കയുടെ ഡൊണോവന്‍ ഫെരേരയുമാണ് ബാറ്റിങിനിറങ്ങുക. വളരെ അഗ്രസീവായി അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. കഴിഞ്ഞ സീസണില്‍ ഹെറ്റി പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ഇത്തവണ ഈ ക്ഷീണം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ്.

ഹെറ്റ്‌മെയറേക്കാള്‍ അപകടകാരിയാണ് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ കൂടിയായ ഫെരേര. 2024 മുതലുള്ള കണക്കുകളെടുത്താല്‍ 175.8 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്. കളിയുടെ ഏതു ഘട്ടത്തിലും 10 ബോളില്‍ 25-30 റണ്‍സ് അടിച്ചെടുക്കാന്‍ ഫെരേരയ്ക്കു സാധിക്കും.

JOFRA ARCHER

റോയല്‍സിന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക രവീന്ദ്ര ജഡേജയും രവി ബിഷ്‌നോയിയുമായിരികക്കു. മലയാളി യുവതാരം വിഘ്‌നേഷ് പുത്തൂരിന് ബെഞ്ചിലായിരിക്കും സ്ഥാനം. 7.67 ഇക്കോണമി റേറ്റില്‍ 170 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞ ബൗളറാണ് ജഡ്ഡു.

ബിഷ്‌നോയിയാവെട്ടെ ഇതിനകം തന്റെ കഴിവ് തെളിയിച്ച ബൗളറുമാണ്. ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ജോഫ്ര ആര്‍ച്ചറായിരിക്കും. തുഷാര്‍ ദേശ്പാണ്ഡെയാവും ടീമിലെ 11ാംമന്‍. ഇംപാക്ട് പ്ലെയറായി പരീക്ഷിച്ചേക്കുക സന്ദീപ് ശര്‍മയെയാവും.

റോയല്‍സിന്റെ ശക്തമായ 11

വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, സാം കറെന്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഡൊണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, തുഷാര്‍ ദേശ്പാണ്ഡെ, ജോഫ്ര ആര്‍ച്ചര്‍.
ഇംപാക്ട് പ്ലെയര്‍- സന്ദീപ് ശര്‍മ.

Story first published: Thursday, January 1, 2026, 15:33 [IST]
Other articles published on Jan 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+