Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനു പിറകെ ഇഷാനും ടീം മാറുന്നു!! രാത്രി ക്യാപ്റ്റന്റെ വീട്ടില്‍, വീഡിയോ വൈറല്‍

ഐപിഎല്ലിന്റെ മിനി താരലേലത്തിനു മുന്നോടിയായുള്ള റീട്ടെന്‍ഷന്‍ ലിസ്റ്റ് പുറത്തു വരാനിനിരിക്കെ ട്രേഡ് വിന്‍ഡോയില്‍ പല കളിക്കാടും കൂടുമാറ്റത്തിനുള്ള തിരക്കിട്ട നീക്കങ്ങളിലാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്താനിരിക്കെ മറ്റൊരു കീപ്പറായ ഇഷാന്‍ കിഷനും ടീം മാറിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍.

ഇതു ശരിവയ്ക്കുന്ന ചില തെളിവുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് ഇഷാന്‍. കഴിഞ മെഗാലേലത്തിലാണ് അദ്ദേഹം ഓഞ്ച് ആര്‍മിക്കൊപ്പം ചേര്‍ന്നത്.

ISHAN HARDIK

ആദ്യ കളിയില്‍ തന്നെ സെഞ്ച്വറിയുമായി (106 നോട്ടൗട്ട്) തുടങ്ങിയ ശേഷം മോശമല്ലാത്ത പ്രകടനവും ഇഷാന്‍ കാഴ്ചവച്ചു. പക്ഷെ എസ്ആര്‍എച്ചില്‍ അദ്ദേഹം പൂര്‍ണമായും തൃപ്തനല്ലെന്നാണ് വ്യക്തമാവുന്നത്. പുതിയ റിപ്പോര്‍ട്ടുകളും ഇതു തന്നെയാണ് ശരിവയ്ക്കുന്നത്.

തിരികെ മുംബൈയിലേക്ക്?

ഐപിഎല്ലില്‍ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു തിരികെ പോവാന്‍ ഇഷാന്‍ കിഷന്‍ ആഗ്രഹിക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസ രാത്രി മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ സന്ദര്‍ശിക്കാന്‍ അദ്ദേഹം കാറിലെത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ട്രേഡ് വിന്‍ഡോയില്‍ ഇഷാന്റെ കൈമാറ്റം സംബന്ധിച്ച് മുംബൈയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്. ഹാര്‍ദിക്കുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരമാണ് ഇഷാന്‍. അതുകൊണ്ടു തന്നെ കൂട്ടുകാരനെ തിരികെ മുംബൈയിലേക്കു കൊണ്ടു വരാന്‍ ഹാര്‍ദിക്കും പ്രത്യേകം താല്‍പ്പര്യം കാണിക്കുമെന്നതും ഉറപ്പാണ്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഫ്‌ളാറ്റിലെത്തുന്ന ഇഷാന്‍ കിഷന്‍. വീഡിയോ കാണാം

ഇഷാനെ ടീമിലേക്കു വീണ്ടുമെത്തിക്കാന്‍ നിലവിലെ സ്‌ക്വാഡിലെ ഒന്നോ, രണ്ടോ കളിക്കാരെ വിട്ടുകൊടുക്കുകയെന്നതായിരിക്കും മുംബൈയുടെ പ്ലാന്‍. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് അഞ്ചു കളിക്കാരെയാണ് മുംബൈ നിലനിര്‍ത്തിയത്. ഹാര്‍ദിക്, രോഹിത് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു ഇത്.

ഇഷാനെ കൈവിട്ടെങ്കിലും ലേലത്തില്‍ തിരികെ വാങ്ങാമന്നും അവര്‍ കണക്കുകൂട്ടി. പക്ഷെ ഇഷാന്റെ മൂല്യം 11 കോടിക്കു മുകളില്‍ പോയതോടെ മുംബൈയ്ക്കു പിന്‍മാറേണ്ടി വരികയായിരുന്നു. കാരണം അത്രയും വലിയൊരു തുക അദ്ദേഹത്തിനായി മുടക്കുകയെന്നത് അസാധ്യമായിരുന്നു.

11.25 കോടിക്കണ് ഇഷാന്‍ എസ്ആര്‍എച്ചിന്റെ താരമായത്. ലീഗ് ഘട്ടത്തിലെ 14 കളിയിലും വണ്‍ഡൗണായി ഇറങ്ങിയ അദ്ദേഹം 152.59 സ്‌ട്രൈക്ക് റേറ്റില്‍ 353 റണ്‍സു സ്‌കോര്‍ ചെയ്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

ISHAN KISHAN

ഇഷാന്റെ കരിയര്‍

ഐപിഎല്‍ കരിയറിന്റെ ഭൂരിഭാഗവും ഇഷാന്‍ കിഷന്‍ കളിച്ചിട്ടുള്ളത് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായി പേരെടുക്കാനും അദ്ദേത്തിനു സാധിച്ചു. 2017ല്‍ ഗുജറാത്ത് സയണ്‍സിലൂടെ അരങ്ങേറിയ ഇഷാന്‍ കൊട്ടടുത്ത സീസണില്‍ മുംബൈയിലേക്കു ചേക്കേറി.

ആദ്യത്തെ രണ്ടു സീസണുളിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2020ലെ ടൂര്‍ണമെന്റ് ബ്രേക്ക്ത്രൂയായി മാറി. 516 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. പിന്നീട് അഹേത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

2022, 23 സീസണുളിലും കസറിയോടെ മുംബൈ ടീമിന്റെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറുകയും ചെയ്്തു. തുടര്‍ച്ചയായി ഏഴു സീസണുകള്‍ കളിച്ച ശേഷമാണ് തീര്‍ത്തും അപ്രതീക്ഷിതായി മുംബൈയില്‍ നിന്നും ഇഷാന്‍ എസ്ആര്‍എച്ചിലേക്കു മാറിയത്.

Story first published: Wednesday, November 12, 2025, 14:25 [IST]
Other articles published on Nov 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+