For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ സൂപ്പര്‍ കീപ്പറുമായി കെകെആറിന്റെ ചര്‍ച്ച!! അതു സഞ്ജുവോ? ഇതിലൊരാള്‍ തന്നെ

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആരംഭിച്ചു കഴിഞ്ഞതായി സൂചനകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൂടാതെ അടുത്ത വര്‍ഷം ഒരു ഇന്ത്യന്‍ കീപ്പറെ നോട്ടമിടുന്ന ടീമാണ് കെകെആര്‍. ട്രേഡ് വിന്‍ഡോയില്‍ ഒരാളെ അവര്‍ പൊക്കുമെന്നാണ് വിവരം.

കഴിഞ്ഞ സീസണില്‍ കെകെആറിന്റെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളിലൊന്ന് മികച്ച കീപ്പറുടെ അഭാവമായിരുന്നു. സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കും അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുര്‍ബാസ് എന്നിവരായിരുന്നു ടീമിലെ കീപ്പര്‍മാര്‍. പക്ഷെ രണ്ടു പേരും ഒരുപോലെ പരാജയമായി തീര്‍ന്നു. ഇതോടെയാണ് വരാനിരിക്കുന്ന സീസണില്‍ പുതിയൊരാള്‍ക്കു വേണ്ടി കെകെആറിന്റെ കരുനീക്കം.

SANJU ISHAN RAHUL

അത് സഞ്ജുവോ?

ഇന്ത്യയുടെ ഒരു വമ്പന്‍ വിക്കറ്റ് കീപ്പറുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇതിനകം തന്നെ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നാണ് കെകെആര്‍ വൈബെന്ന (KKR Vibe) എന്ന എക്‌സ് അക്കൗണ്ട് അവകാശപ്പെടുന്നത്. പക്ഷെ ആരാണ് ഈ കീപ്പറെന്നു അവര്‍ പുറത്തു വിട്ടിട്ടുമില്ല.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ മലയാളി താരം സഞ്ജു സാംസണായിരിക്കുനോ ഈ കീപ്പറെന്നാണ് ഇപ്പോള്‍ കെകെആര്‍ ആരാധകരുടെ സംശയം. അതു സഞ്ജുവല്ലെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കെഎല്‍ രാഹുല്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ധ്രുവ് ജുറേല്‍ എന്നിവരില്‍ ഒരാളായേക്കുകയും ചെയ്യും.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ സാധ്യതയും പൂര്‍ണമായി തള്ളാന്‍ സാധിക്കില്ല. കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നതിനാല്‍ റിഷഭിനെ വിട്ടുകൊടുക്കാന്‍ എല്‍എസ്ജി തയ്യാറായേക്കുകയും ചെയ്യും. പകരം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ കെകെആര്‍ കൈമാറാനും സാധ്യതയുണ്ട്. നിലവില്‍ ഇക്കാര്യത്തില്‍ നമുക്ക് ഒന്നും ഉറപ്പിക്കാന്‍ സാധിക്കില്ല.

സഞ്ജു ബെസ്റ്റ് ഓപ്ഷന്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. കാരണം വെറുമൊരു കീപ്പറെ മാത്രല്ല, മികച്ചൊരു ക്യാപ്റ്റനെയും മുന്‍നിര ബാറ്ററെയും കൂടിയാണ് അദ്ദേഹത്തിലൂടെ അവര്‍ക്കു ലഭിക്കുക.

കഴിഞ്ഞ സീസണില്‍ കെകെആറിനെ നയിച്ചത് വെറ്ററന്‍ ഇന്ത്യന്‍ ബാറ്ററായ അജിങ്ക്യ രഹാനെയാണ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അവര്‍ക്കു ടീമില്‍ വേറെ മികച്ച ഓപ്ഷനുകളൊന്നും തന്നെ ഇല്ലായിരുന്നു. ഈ കാരണത്താലാണ് ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് കൂടിയായ രഹാനെയെ ഈ ചുമതല ഏല്‍പ്പിക്കേണ്ടി വന്നത്.

SANJU SAMSON

ബാറ്റിങില്‍ തിളങ്ങിയെങ്കിലും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയായിരുന്നു. ഈ കാരണത്താല്‍ വീണ്ടുമൊരു സീസണില്‍ കൂടി രഹാനെയെ നായകസ്ഥാനത്തു നിര്‍ത്താന്‍ കെകെആറിനു താല്‍പ്പര്യമില്ല. പ്രായവും ദീര്‍ഘകാലത്തേക്കു അദ്ദേഹത്തെ നായകനായി നിലനിര്‍ത്തുന്നതില്‍ ഒരു തടസ്സമാണ്.

സഞ്ജുവിനെ സ്വന്തമാക്കാനായാല്‍ കെകെആറിനു പല പ്രശ്‌നങ്ങളും ഒറ്റയടിക്കു പരിഹരിക്കാം. ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പിങിലെ ആശങ്കകളും അവര്‍ക്കു പരിഹിക്കാന്‍ കഴിയും. മാത്രമല്ല, സുനില്‍ നരെയ്‌നിന്റെ ഓപ്പണിങ് പങ്കാളിയായും മലയാളി താരത്തെ ഇറക്കാം. പക്ഷെ ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ റാഞ്ചാന്‍ അവര്‍ക്കു സാധിക്കുമോയെന്നതു ഇനിയും ഉറപ്പില്ല.

കാരണം അഞ്ചു തവണ ചാംപ്യന്‍ന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറാനാണ് സഞ്ജുവിനു കൂടുതല്‍ താല്‍പ്പര്യമെന്നാണ് വ്യക്തമാവുന്നത്. തന്റെ ആരാധനാ പാത്രം കൂടിയായ ഇതിഹാസ താരം എംഎസ് ധോണിയുടെ പിന്‍ഗാമിയാവാനും ഒപ്പം പ്രവര്‍ത്തിക്കാനും വീണ്ടുമൊരു അവസരം ലഭിച്ചാല്‍ സഞ്ജു അതു തള്ളില്ല. റോയല്‍സ് വില്‍ക്കാന്‍ ഒരുക്കമാണെങ്കില്‍ വാങ്ങാന്‍ തങ്ങള്‍ റെഡിയാണെന്നു സിഎസ്‌കെയും ഔദ്യോഗികമായി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

Story first published: Wednesday, July 9, 2025, 8:04 [IST]
Other articles published on Jul 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+