Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മില്ലറടിച്ചത് സിക്‌സ്, പക്ഷെ കിട്ടിയത് ഫോര്‍!! ഒത്തുകളിയോ? വന്‍ വിവാദം, വീഡിയോ

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഹാട്രിക് വിജയം തടഞ്ഞിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ഗുജാറാത്ത് ടൈറ്റന്‍സ്. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് ജിടി സ്വന്തമാക്കിയത്. ഇതോടെ ഈ സീസണില്‍ അവരും അക്കൗണ്ട് തുന്നിരിക്കുകയാണ്.

211 റണ്‍സ് ചേസ് ചെയ്യവെ അവസാനത്തെ ബോളില്‍ ഡിസിക്കു ജയിക്കാന്‍ വെറും രണ്ടു റണ്‍സ് മതിയായിരുന്നു, ഒരു റണ്ണെടുത്താല്‍ കളി ടൈയായി സൂപ്പര്‍ ഓവറിലേക്ക്. പക്ഷെ ഡിസി ആഗ്രഹിച്ചതു പോലെയൊന്നും നടന്നില്ല, ഒരു റണ്‍സ് പോലും കിട്ടില്ലെന്നു മാത്രമല്ല വിക്കറ്റും നഷ്ടമായതോടെ ജിടി ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവും പിടിച്ചെടുത്തു.

MILLER SIX

Photocredit/X

അതിനിടെ ഈ മല്‍സരത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വലിയ ഒത്തുകളി തന്നെ മല്‍സരത്തില്‍ നടന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് ഇത്തരമമൊരു ആരോപണമുയരാനൃള്ള പ്രധാന കാരണമെന്നറിയാം.

എന്തുകൊണ്ട് സിക്‌സറില്ല

റിട്ടയേര്‍ഡ് ഹര്‍ട്ടായി ആദ്യം ക്രീസ് വിട്ടതിനു ശേഷം പിന്നീട് ഫിനിഷിങില്‍ കസറിയ ഡേവിഡ് മില്ലറാണ് (20 ബോളില്‍ 41*) ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ വിജയത്തിനു കൈയെത്തുംദൂരത്ത് വരെയെത്തിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ഒരു സിക്‌സ ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്. സിക്‌സാണ് മില്ലര്‍ നേടിയതെന്നു വ്യക്തമാണെങ്കും ഫോര്‍ മാത്രമേ അനുവദിക്കപ്പെട്ടുള്ളൂ.

ഡേവിഡ് മില്ലറുടെ ഷോട്ട് ബൗണ്ടറി റോപ്പില്‍ വീഴുന്നു. വീഡിയോ കാണാം

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്നിങ്‌സിലെ 19ാം ഓവറിലായിരുന്നു വിവാദ സംഭവം. മുഹമ്മദ് സിറാജാണ് ഈ ഓവര്‍ എറിയാനെത്തിയത്. ആറു വിക്കറ്റിന് 175 റണ്‍സെന്ന നിലയിലാണ് ഡിസി ഓവറാരംഭിച്ചത്. അടുത്ത രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 36 റണ്‍സാണ്. വൈഡുമായാണ് സിറാജ് ഓവറാരംഭിച്ചത്.

അടുത്ത ബോളില്‍ മില്ലറുടെ കിടിലനൊരു സിക്‌സ്. ഒരു സ്ലോ ഷോര്‍ട്ട് ബോളായയിരുന്നു സിറാജ് പരീക്ഷിച്ചത്. എന്നാല്‍ 82 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ഷോട്ടിലൂടെ മില്ലര്‍ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സര്‍ പറത്തുകയായിരുന്നു. അടുത്ത ബോളിലായിരുന്ന സിക്‌സര്‍ വിവാദം.

യോര്‍ക്കറിനു ശ്രമിച്ച സിറാജിനു ലൈനും ലെങ്ത്തുമെല്ലാം പാടെ പാളി. എക്‌സ്ട്രാ കവറിനു മുകളിലൂടെ മില്ലറുടെ വമ്പന്‍ ഷോട്ട്. ബോള്‍ നേരെ വന്ന് പതിച്ചത് ബൗണ്ടറി മാര്‍ക്കിറിനു മുകളിലായിരുന്നു. പക്ഷെ ഓണ്‍ഫീല്‍ഡ് അംപയറുടെ വിധി ഫോറാണെന്നായിരുന്നു.

സംശയകരമായ ആ ഷോട്ട് തേര്‍ഡ് അംപയര്‍ക്കു വിടാനും തയ്യാറായില്ല. അതു മാത്രമല്ല ഈ ഷോട്ടിന്റെ റീപ്ലേകളും പിന്നീട് കാണിച്ചതുമില്ലെന്നത് ദുരൂഹക വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സാധാരണ ഇതുപോലെയുള്ള ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ പെട്ടെന്നു തീരുമാനം എടുക്കാറില്ല.

DAVID MILLER IPL 2026

പരസ്പരം സംസാരിച്ച ശേഷം തേര്‍ഡ് അംപയര്‍ക്കു വിടുകയാണ് പതിവ്. എന്നാല്‍ മില്ലറുടെ ഈ ഷോട്ടിന്റെ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ അതു സിക്‌സര്‍ തന്നെ ആയിരുന്ുവെന്നു വ്യക്തമാവും.

ഫോറിനു പകരം തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയും ബൗണ്ടറി അനുവദിക്കപ്പെടുകും ചെയ്താല്‍ മല്‍സരവിധിയും മറ്റൊന്നാവുമായിരുന്നു. കാരണം വെറും ഒരു റണ്‍സിനാണ് ഡിസി ഈ മല്‍സരം തോറ്റത്. അതിനാല്‍ തന്നെ ഫോറിനു പകരം സിക്‌സറാണ് അനുവദിച്ചിരുന്നെങ്കില്‍ ഡിസി ഹാട്രിക് ജയവും കൊയ്യുമായിരുന്നു എന്നതുറപ്പാണ്.

Story first published: Thursday, April 9, 2026, 16:17 [IST]
Other articles published on Apr 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+