ഈ സീസണിലെ ഐപിഎല്ലില്‍ ഫോമും സ്ഥിരതയുമെല്ലാം പുലര്‍ത്താന്‍ പാടുപെടുന്ന ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ആറു മല്‍സരങ്ങള്‍ കഴിഞ്ഞിട്ടും ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ കഴിയാതെ അവര്‍ അഴിച്ചുപണികള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു.
നിലവില്‍ പോയിന്റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് സിഎസ്‌കെ. നാലു പോയിന്റാണ് ഇപ്പോള്‍ അക്കൗണ്ടിലുള്ളത്. സീസണില്‍ ഇതിനകം കളിച്ച ആറു മല്‍സരങ്ങളില്‍ അവര്‍ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. ശേഷിച്ച നാലിലും തോല്‍ക്കുകയും ചെയ്തു.
അതിനിടയില്‍ സിഎസ്‌കെയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ സീസണില്‍ സിഎസ്‌കെയുടെ മുഴുവന്‍ മല്‍സരങ്ങളുടെയും ഫലം അതില്‍ കുറിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. എല്ലാം നേരത്തേ തയ്യാറാക്കിയ തിരക്കഥയാണോയെന്ന ചോദ്യങ്ങളും ഉയരുകയാണ്.

photocredit/X
ദിഎക്‌സ്‌റിപ്ലയര്‍ (TheXReplier) എന്ന എക്‌സ് പോജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്റാണ് ക്രികറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുന്നത്. ഈ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ലീഗ് മല്‍സരങ്ങളുടെ മുഴുവന്‍ ഫിക്‌സ്ചറിന്റെയും സ്‌ക്രീന്‍ഷോട്ടാണ് ഇതില്‍ പങ്കുവച്ചിരിക്കുന്നത്.
ഈ ഫിക്‌സ്ചറില്‍ മാച്ച് വിന്നറുടെ കോളത്തില്‍ ഓരോ കളിയിലും ആരു ജയിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് കൂടിയാണിത്. അഞ്ചു ദിവസങ്ങള്‍ക്കു മുമ്പെന്നു ആ ഫോട്ടോയുടെ താഴെ വ്യക്തമായി കാണുകയും ചെയ്യാം.
ഐപിഎല്‍ തിരക്കഥ തയ്യാറാക്കിയതാണ്... അതെ, ശരിക്കും. ജയ് ഷാ ഈ സ്‌ക്രിപ്റ്റ് കുറച്ചുകൂടി സുരക്ഷിതമാക്കേണ്ടതായിരുന്നു - ഇത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റയില്‍ ചോര്‍ന്നു എന്നു കുറിപ്പോടെയായിരുന്നു എക്‌സില്‍ ഇതു ഷെയര്‍ ചെയ്യപ്പെട്ടത്.
ചെന്നൈയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മില്‍ 14നു നടന്ന കളി പൂര്‍ത്തിയാവും മുമ്പാണ് ഈ പോസ്റ്റ് വന്നിട്ടുള്ളത്. കാരണം സിഎസ്‌കെ vs കെകെര്‍ മാച്ച് വിന്നറുടെ കോളത്തില്‍ സിഎസ്‌കെയുടെ പേരും അതോടൊപ്പം ലോഡിങ് (Loading) എന്നും നല്‍കിയിട്ടുണ്ട്. ഈ കളിയില്‍ സിഎസ്‌കെ തന്നെയാണ് വിജയിക്കുകയും ചെയ്തത്.
ഇതിനു ശേഷം സിഎസ്‌കെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ശനിയാഴ്ച രാത്രി അവസാനമായി നടന്ന മല്‍സരത്തിലെ മാച്ച് വിന്നറിടെ കോളത്തില്‍ എസ്ആര്‍എച്ചിന്റെ പേരാണുള്ളത്.
കളിയില്‍ ഓറഞ്ച് ആര്‍മി 10 റണ്‍സിനു ജയിക്കുകയും ചെയ്തിരുന്നു. ഇതില്‍ നല്‍കിയിട്ടുള്ള ആദ്യത്തെ നാല മല്‍സരങ്ങളുടെയും ഫലവും കിറുകൃത്യമാണ്. അതിനു നേരേ പച്ച നിറത്തില്‍ ടിക്കും നല്‍കിയിട്ടുണ്ട്.

ഇനി സിഎസ്‌കെയുടെ ശേഷിച്ച എട്ടു മല്‍സരങ്ങളുടെ ഫലവും ഇതില്‍ രേഖപ്പെടുത്തിയതു പോലെ തന്നെ സംഭവിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. വ്യാഴാഴ്ച വാംഖഡെയില്‍ നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സിഎസ്‌കെയ്ക്കാവും ജയമെന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
26നു ഗുജറാത്ത് ടൈറ്റന്‍സിനെതിരേയും വിജയം സിഎസ്‌കെയ്ക്കായിരിക്കും. അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങളിലും ചെന്നൈ തോല്‍ക്കും. മേയ് രണ്ടിനു മുംബൈയും അഞ്ചിനു ഡല്‍ഹി ക്യാപ്പിറ്റല്‍സും സിംഎസ്‌കെയ്‌ക്കെതിരേ വിജയം കൊയ്യും.
പക്ഷെ അവസാന നാലു കളിയിലും ജയം സിഎസ്‌കെയ്ക്കായിരിക്കും. മേയ് 10നും 15നും എല്‍എസ്ജിയെയും 18ന് എസ്ആര്‍എച്ചിനെയും 21ന് ജിടിടെയും തോല്‍പ്പിച്ച് സിഎസ്‌തെ ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കും.
ഇതേ രീതിയില്‍ തന്നെ സിഎസ്‌കെ ലീഗ് ഘട്ടം അവസാനിപ്പിച്ചാല്‍ എട്ടു ജയങ്ങളിലായി 16 പോയിന്റ് അവരുടെ അക്കൗണ്ടിലുണ്ടാവും. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താനും ഈ പോയിന്റ് തന്നെ മതിയാവും.