Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ലോഗോ മാറ്റണം!! ആ ഷോട്ട് ഞങ്ങളുടെ താരത്തിന്റേത്, വിലക്കിന് പിന്നാലെ ബംഗ്ലാ ഫാന്‍സ്

മുസ്തഫിസുര്‍ റഹ്മാന്‍ വിവാദത്തിനു ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും കൂടുതല്‍ വഷളായിരിക്കുകയാണ്. ടൂര്‍ണമെന്റിനു ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്തിനു അനിശ്ചിത കാല വിലക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് അവരുടെ ആരാധകര്‍. ഐപിഎല്ലിന്റെ ലോഗോയിലുള്ള ക്രിക്കറ്റ് താരം തങ്ങളുടെ മുന്‍ പ്ലെയറെ കോപ്പിയടിച്ചതാണെന്നും അതു മാറ്റണമെന്നുമാണ് അവരുടെ ആവശ്യം.

ഒരു ക്രിക്കറ്റര്‍ ഷോട്ട് കളിക്കുന്ന ചിത്രമാണ് ഐപിഎല്ലിന്റെ ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതു ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മഷ്‌റഫെ മൊര്‍ത്തസയാണെന്നാണ് ബംഗ്ലാദേശ് ഫാന്‍സ് അവസകാശപ്പെടുന്നത്. 2007ലെ ലോകകപ്പില്‍ അദ്ദേഹം കളിച്ച ഒരു ഷോട്ടാണ് ഐപിഎല്‍ ലോഗോയായി ഉപയോഗിച്ചതെന്നും 'തെളിവ്' സഹിതം അവര്‍ അക്കമിട്ട് നിരത്തുകയാണ്.

MORTAZA IPL LOGO

Photocredit/ X

ലോഗോ പോര്

ഐപിഎല്‍ ലോഗോ മാറ്റണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ ബംഗ്ലാദേശിന്റെ ആരാധകര്‍ രംഗത്തു വന്നതിനു പിന്നാലെ ഇന്ത്യന്‍ ഫാന്‍സും ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. മഷ്‌റഫെ മൊര്‍ത്തസയുടേതല്ല, മറിച്ച് ഇന്ത്യന്‍ താരം കെഎല്‍ രഹുലിന്റേതാണ് ആ ഷോട്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ചില ഇന്ത്യന്‍ ഫാന്‍സാവട്ടെ അതു സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിന്റേതാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ്.

ഐപിഎല്ലില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലോഗോയ്ക്കു പ്രചോദനം ഞങ്ങളുടെ താരമായ മഷ്‌റഫെ മൊര്‍ത്തസയുടെ ഷോട്ടാണെന്നത് എല്ലാവര്‍ക്കുമറിയാം. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര തന്നെ മുമ്പൊരിക്കല്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്. അതു മാറ്റിയേ തീരൂ. ഇതിനു വേണ്ടി ഇനി ചോപ്ര തന്നെ ശബ്ദമുയര്‍ത്തണം.

മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതു പോലെ ഐപിഎല്‍ ലോഗോയില്‍ ഉപയോഗിച്ച ക്രിക്കറ്ററുടെ ചിത്രവും ബിസിസിഐ നീക്കം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. കാരണം മഷ്‌റഫെ മൊര്‍ത്തസയുടെ ഷോട്ടാണ് ഇതിനു പ്രചോദനം. അതു മാറ്റാന്‍ ബിസിസിഐ തയ്യാറാവണം.

ഐപിഎല്ലിന്റെ ലോഗോ മാറ്റാന്‍ ബിസിസിഐ തയ്യാറല്ലേ? ബംഗ്ലാദേശ് കളിക്കാരെ ലേലത്തില്‍ നിരന്തരം അവഗണിക്കുകയും ഇപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഐപിഎല്‍ ലോഗോയുടെ കാര്യത്തില്‍ ബിസിസിഐ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ഞങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്തയുടെ ഷോട്ടാണ് ഐപിഎല്‍ ലോഗോയിലുള്ളത്. ബംഗ്ലാദേശ് കളിക്കാരെ ഐപിഎല്ലില്‍ വേണ്ടെങ്കില്‍ ഞങ്ങളിടെ താരത്തെ ലോഗോയിലും ഉപയോഗിക്കരുത്- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ബംഗ്ലാദേശ് ഫാന്‍സിന്റെ വിവിധ പ്രതികരണങ്ങള്‍.

Story first published: Tuesday, January 6, 2026, 6:48 [IST]
Other articles published on Jan 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+