ഞാനും സഞ്ജു ഫാന്‍, ഇനിയും സെഞ്ച്വറി വരും!! പക്ഷെ ഇന്ത്യ ചെയ്തത് അനീതി; ആഞ്ഞടിച്ച് എബിഡി
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ ഇത്തവണ സെഞ്ച്വറിയടക്കം നേടി മിന്നിച്ച മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. താന്‍ സഞ്ജുവിന്റെ വലിയൊരു ആരാധകന്‍ കൂടിയാണെന്നു തുറന്നു പറഞ്ഞ അദ്ദേഹം ഇന്ത്യ അദ്ദേഹത്തോടു അനീതി കാണിച്ചെന്നു കുറ്റപ്പെടുത്തകയും ചെയ്ത.
ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി സഞ്ജു കുറിച്ച സെഞ്ച്വറിയെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു എബിഡി. ഈ ഷോയില്‍ സൗത്താഫ്രിക്കയുടെ തന്നെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നും പങ്കെടുത്തിരുന്നു. അദ്ദേഹവും സഞ്ജുവിന്റെ ബാറ്റിങ് മികവിനെ പ്രശംസിക്കാന്‍ മറന്നില്ല.

സഞ്ജു മികച്ച ഫോമില്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഈ സീസണില്‍ മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍ കാണപ്പെടുന്നതെന്നു ഡെയ്ല്‍ സ്‌റ്റെയ്ന്‍ ചൂണ്ടിക്കാട്ടി. ' സഞ്ജു സാംസണില്‍ നിന്നും അത്തരമൊരു സെഞ്ച്വറി വരേണ്ടതു തന്നെയായിരുന്നു. സിഎസ്‌കെയ്ക്കായി അദ്ദേഹത്തില്‍ നിന്നും വേണ്ടത്ര റണ്‍സ് തുടക്കത്തില്‍ വന്നില്ല.
സഞ്ജു നല്ല ഫോമിലായിരുന്നു കാണപ്പെട്ടത്. അത്തരമൊരു ഇന്നിങ്‌സ് വരാന്‍ അതിനേക്കാള്‍ നല്ലൊരു സമയം അദ്ദേഹത്തിനും അതുപോലെ തന്നെ സിഎസ്‌കെയ്ക്കും ഇല്ലായിരുന്നു. ഒരുപാട് പരിക്കുകള്‍ കാരണം വലയുകയായിരുന്നു സിഎസ്‌കെ ടീം. അവരെ സംബന്ധിച്ച് അതു വളരെയധികം ബുദ്ധിമുട്ടുമായിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്കു ചേക്കേറുകയും എംഎസ് ധോണിയില്‍ നിന്നും വിക്കറ്റ് കീപ്പിങ് റോള്‍ ഏറ്റെടുക്കുകയും ചെയ്ത ശേഷം സഞ്ജുവില്‍ നിന്നും പ്രതീക്ഷകളും ഏറെയായിരുന്നു. അദ്ദേഹം അവര്‍ക്കായി സെഞ്ച്വറി നേടിയതില്‍ ഞാന്‍ സന്തോഷവാനാണ്. ടീമിനൊപ്പം വളരെ നേരത്തേ തന്നെ ആദ്യ സെഞ്ച്വറിയും കുറിച്ചിരിക്കുന്നു.
ഐപിഎല്‍ വളരെ ദൈര്‍ഖ്യമേറിയതാണ്. ചിലപ്പോള്‍ കുറച്ചു സെഞ്ച്വറികള്‍ കൂടി സഞ്ജുവില്‍ നിന്നും നമുക്കു കാണാന്‍ സാധിച്ചേക്കും. ആ സെഞ്ച്വറി മികച്ചതായിരുന്നു. അത്തരമൊരു ഇന്നിങ്‌സും അദ്ദേഹത്തിനു വേണ്ടിയിരുന്നു. സിഎസ്‌കെ കുടുംബത്തിലേക്കു വളരെ പെട്ടെന്നു ഇഴുകിച്ചേരാനും ഇതു വഴി സാധിക്കുകയും ചെയ്തു'- സ്റ്റെയ്ന്‍ വിശദമാക്കി.
സഞ്ജുവിനോടു അനീതി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കവെ സഞ്ജു സാംസണിനു അനീതി നേരിട്ടിട്ടുണ്ടെനും ശരിയായ രീതിയില്‍ അദ്ദേഹത്തെ പരിഗണിച്ചതായി തോന്നിയിട്ടില്ലെന്നു എബി ഡിവില്ലിയേഴ്‌സ് വിമര്‍ശിച്ചു.

'ഞാന്‍ കുറേ വര്‍ഷങ്ങളായി സഞ്ജു സാംസണിന്റെ ബാറ്റിങിന്റെ വലിയൊരു ഫാന്‍ കൂടിയാണ്. അദ്ദേഹത്തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ വളരെ നല്ല രീതിയില്‍ പരിഗണിച്ചിട്ടുണ്ടെന്നു എനിക്കു തോന്നിയിട്ടില്ല. ദീര്‍ഘകാലത്തേക്കു ഒരു പിന്തുണ സഞ്ജുവിനു കിട്ടിയിട്ടില്ല.
കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായപ്പോഴും തുടക്കത്തില്‍ അദ്ദേഹത്തെ കളിപ്പിച്ചില്ല. എന്നാല്‍ പിന്നീട് ടീമിലേക്കു വന്നപ്പോള്‍ താന്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നു സഞ്ജു തെളിയിക്കുകയും ചെയ്തു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പേഴ്‌സണാലിറ്റി കാരണമായിരിക്കാം ഇന്ത്യന്‍ ടീമില്‍ അര്‍ഹിച്ച പരിഗണന കിട്ടാതെ പോവുന്നത്.
വളരെയധികം ശാന്ത പ്രകൃതമുള്ള സഞ്ജു അധികം സംസാരിക്കാറുമില്ല. ബാറ്റ് കൊണ്ടാണ് അദ്ദേഹം പ്രതികരിക്കാറുമുള്ളത്. സഞ്ജുവില്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും ഈ കാര്യമാണ്. ഇപ്പോള്‍ സിഎസ്‌കെയ്കായി അദ്ദേഹം സെഞ്ച്വറിയും കുറിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്.
സിഎസ്‌കെയിലേക്കു വന്നാല്‍ പലരുടെയും പരിക്കുകള്‍ അവരെ വലയ്ക്കുന്നുവെന്നത് ശരിയാണ്. പക്ഷെ അവരെ പൂര്‍ണമായി എഴുതിത്തള്ളാന്‍ കഴിയില്ല. എങ്ങനെ ട്രോഫികള്‍ നേടണമെന്നു അവര്‍ക്കറിയാം.
എങ്ങനെ സെഞ്ച്വറികള്‍ അടിക്കാമെന്നു സഞ്ജുവിനുമറിയാം. ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെ ക്ലോസായി തന്നെ നിരീക്ഷിക്കുമെന്നും എബിഡി വ്യക്തമാക്കി.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഈ മാസം 17നു ചെപ്പോക്കില്‍ നടന്ന കൡയിലായിരുന്നു സഞ്ജുവിന്റെ മിന്നും സെഞ്ച്വറി. 56 ബോളില്‍ അദ്ദേഹം പുറത്താവാതെ വാരിക്കൂട്ടിയത് 115 റണ്‍സാണ് 15 ഫോറും നാലു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്,
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications