Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അവന്‍ 3 ഓവര്‍ എറിഞ്ഞാല്‍ ആര്‍സിബി പൊട്ടും!! ഞെട്ടിച്ച് ശ്രീകാന്ത്, താരം ആരെന്നറിയാം

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുന്ന നിലവിലെ ചാപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വമ്പന്‍ മുന്നറിയിപ്പുമായി കെ ശ്രീകാന്ത്.

ഈ കളിയില്‍ ഒരു താരത്തെ കൊണ്ട് മൂന്നോവര്‍ ബൗള്‍ ചെയ്യിക്കുകയാണെങ്കില്‍ ആര്‍സിബി തോല്‍ക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ നായകനും ചീഫ് ചെലക്ടറുമായിരുന്ന അദ്ദേഹത്തിന്റെ നിരീക്ഷണം.

നേരത്തേ ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടിയപ്പോള്‍ ജിടിക്കെതിരേ ഏകപക്ഷീയ വിജയം സ്വന്തമാക്കാന്‍ രജത് പാട്ടിദാറിന്റെ ആര്‍സിബിക്കായിരുന്നു. ഫൈനലിലും ഇതാവര്‍ത്തിക്കാന്‍ അവര്‍ കച്ചമുറുക്കുമ്പോള്‍ ഹോംഗ്രൗണ്ടില്‍ കണക്കുചോദിക്കാനുള്ള അവസരമാണ് ജിടിക്കു ലഭിച്ചിരിക്കുന്നത്.

Romario Shepherd

ശ്രീകാന്തിന്റെ മുന്നറിയിപ്പ്

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്ററും മീഡിയം പേസ് ഓള്‍റൗണ്ടറുമായ റൊമാരിയോ ഷെപ്പേര്‍ഡിനെ ഫൈനലില്‍ ഒരു കാരണവശാലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മൂന്നോവര്‍ ബൗള്‍ ചെയ്യിക്കാന്‍ പാടില്ലെന്നാണ് കെ ശ്രീകാന്തിന്റെ ഉപദേശം.

' ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ കുറിച്ച് വാര്‍ത്തകളൊന്നുമില്ല. അവന്‍ ഇനി ഫിറ്റാണെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം കോമ്പിനേഷന്‍ മാറ്റേണ്ട ആവശ്യമില്ല. കാരണം പകരമെത്തിയ വെങ്കടേഷ് അയ്യര്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

റൊമാരിയോ ഷെപ്പേര്‍ഡ് മൂന്നോവറുകള്‍ ബൗള്‍ ചെയ്താല്‍ മാത്രമേ ആര്‍സിബി ഫൈനലില്‍ തോല്‍ക്കുകയുള്ളൂ. അവന്‍ മൂന്നോവര്‍ എറിഞ്ഞാല്‍ ആര്‍സിബി തീര്‍ന്നു, ഷെപ്പേര്‍ഡ് ബൗള്‍ ചെയ്യാന്‍ പാടില്ല. ഇലവനിലും ഇല്ലാതിരിക്കുന്നതായിരിക്കും നല്ലത്'- ശ്രീകാന്ത് സ്വന്തം യൂട്യൂബ് ചാനലില്‍ വിശദമാക്കി.

ഈ സീസണില്‍ ആര്‍സിബിക്കു വേണ്ടി 14 മല്‍സരങ്ങളില്‍ ഷെപ്പേര്‍ഡ് കളിച്ചു കഴിഞ്ഞു. വളരെ മോശം ശരാശരിയില്‍ (42.57) അതോടൊപ്പം ദയനീയ ഇക്കോണമി റേറ്റില്‍ (12നടുത്ത്) വീഴ്ത്തിയത് ഏഴു വിക്കറ്റുകളാണ്.

വെങ്കടേഷിന്റെ കാര്യത്തിലേക്കു വന്നാല്‍ സീസണിന്റെ ഭൂരിഭാഗവും ബെഞ്ചിലായിരുന്ന അദ്ദേഹം അവസാന അഞ്ചിന്നിങ്‌സുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇതില്‍ അവസാനത്തെ രണ്ടില്‍ ഓപ്പണറുമായിരുന്നു. 59 ശരാശരിയില്‍ 184നു മുകളില്‍ സ്‌ട്രൈക്ക് റേറ്റേടെയാണ് വെങ്കടേഷ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, സീസണിന്റെ ആദ്യ പകുതിയില്‍ ഓപ്പണിങില്‍ വെടിക്കെട്ട് ഇന്നിങ്‌സുകളുമായി കസറിയ സാള്‍ട്ടിന് പിന്നീട് പരിക്കു കാരണം പുറത്തിരിക്കേണ്ടി വരികയായിരുന്നു. സീസണിന്റെ പകുതിയോളം അദ്ദേഹത്തിനു നഷ്ടമവുകയും ചെയ്തു.

ആര്‍സിബിയുടെ ഗെയിം പ്ലാന്‍

ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിട്ട് രണ്ടാം ഐപിഎല്‍ ട്രോഫി സ്വന്തമാക്കണമെങ്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഗെയിം പ്ലാന്‍ എങ്ങനെയാവണമെന്നും കെ ശ്രീകാന്ത് ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും തമ്മിലുള്ള കൂട്ടുകെട്ട് ഫൈനലില്‍ ആര്‍സിബിക്കു ഏറെ നിര്‍ണായകമായിരിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

VIRAT KOHLI

'ഗുജറാത്ത് ടൈറ്റന്‍സിനു ഈ ഫൈനലില്‍ വിജയിക്കണമെങ്കില്‍ വിരാട് കോലി- ദേവ്ദത്ത് പടിക്കല്‍ കൂട്ടുകെട്ട് തകര്‍ക്കേണ്ടതുണ്ട്. വിരാട് കോലി 40 റണ്‍സ് നേടിയപ്പോഴെല്ലാം ആര്‍സിബി ജയിച്ചിട്ടുണ്ട്. എന്നാല്‍ ദേവ്ദത്തിനൊപ്പമുള്ള വിരാടിന്റെ കൂട്ടുകെട്ടാണ് ഫൈനിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നു പറയാം.

ഈ രണ്ടിലൊരാള്‍ നേരത്തേ ഔട്ടാവുകയോ, അവര്‍ക്കിടയില്‍ മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാവാതിരിക്കുകയോ ചെയ്തപ്പോള്‍ മാത്രമേ ആര്‍സിബി പതറുകയുള്ളൂ- ശ്രീകാന്ത് നിരീക്ഷിച്ചു.

വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ എന്നീ മൂന്നുപേരെയും നേരത്തേ പുറത്താക്കിയാല്‍ മാത്രമേ ഗുജറത്ത് ടൈറ്റന്‍സ് ഈ ഫൈനലില്‍ ജയിക്കുന്നതിനെ കുറിച്ച് ആലോചിക്കണ്ടതുള്ളൂ. ഈ മൂന്നു പേരില്‍ ഏതെങ്കിലും രണ്ടു പേര്‍ ക്ലിക്കായാല്‍ കിരീടം ആര്‍സിബിക്കാണ്.

അതിനാല്‍ തന്നെ ഈ ഫൈനലില്‍ ജയിക്കണമെങ്കില്‍ ഇതില്‍ രണ്ടു പേരെയെങ്കിലും നേരത്തേ മടക്കാന്‍ ജിടി ശ്രമിക്കേണ്ടതുണ്ട്. ഇതിനായി കാഗിസോ റബാഡയും മുഹമ്മദ് സിറാജും നല്ല താളത്തില്‍ ബൗള്‍ ചെയ്യേണ്ടതും പ്രധാനമാണ്- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോററായി പാട്ടിദാര്‍ മാറിയിരിക്കുകയാണ്. 44ന് മുകളില്‍ ശരാശരിയില്‍ 196.76 സ്‌ട്രൈക്ക് റേറ്റില്‍ 14 മല്‍സരങ്ങളില്‍ നിന്നും 486 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

Story first published: Sunday, May 31, 2026, 12:32 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+