IPL 2026: ഒരു 15കാരന് ഇത്ര പവറോ? വൈഭവിന്റെ വെടിക്കെട്ടിന് പിന്നില്‍ ഈ രഹസ്യം!! അത്ര സിംപിളല്ല
ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു അവകാശവാദമുന്നയിച്ച് കൊണ്ട് ഐപിഎല്ലില്‍ വൈഭവ് സൂര്യവംശിയുടെ അഴിഞ്ഞാട്ടം തുടരുകയാണ്. കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും അവിശ്വസനീയ ബാറ്റിങ് തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിനായി താരം കാഴ്‌വയ്ക്കുന്നത്. ഇങ്ങനെ പോയാല്‍ ഐപിഎല്ലിനു തൊട്ടുപിന്നാലെ തന്നെ ക്രിക്കറ്റിലെ ഈ അദ്ഭുത ബാലനെ ഇന്ത്യന്‍ കുപ്പായത്തിലും നമുക്കു കാണാം.
നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വൈഭവിന്റെ പേരിലാണ്. നാലിന്നിങ്‌സുകളില്‍ നിന്നും 266.66 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ താരം വാരിക്കൂട്ടിയത് 200 റണ്‍സാണ്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോറാവട്ടെ 78 റണ്‍സുമാണ്.

ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയെ ഈ സീസണില്‍ ആദ്യമായി നേരിട്ട വൈഭവ് സിക്‌സറുമായാണ് 'ദക്ഷിണ' നല്‍കിയത്. മറ്റൊരു ലോകോത്തര ബൗളറായ ജോഷ് ഹേസല്‍വുഡിനെതിരേ ആദ്യ ബോളില്‍ ഫോറുമായും താരം സ്വീകരിച്ചു.
വെറും 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവിന് ഇത്ര അനായാസമായി ഈ തരതത്തില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നുവെന്നതാണ് ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുന്നത്. വളരെ അനായാസം ഏതൊരു ബൗളറെയും സിക്‌സറിലേക്കു പറത്താനും താരത്തിനാവുന്നു. എന്താണ് യഥാര്‍ഥത്തില്‍ വൈഭവിന്റെ ഈ സ്‌ഫോടനാത്മ ബാറ്റിങിന്റെ രഹസ്യം? ഇതേ കുറിച്ചറിയാം.
വൈഭവിന്റെ തയ്യാറെടുപ്പെങ്ങനെ?
ഇത്രയും ചെറിയ പ്രായത്തില്‍ ഐപിഎല്‍ പോലെയൊരു വലിയ വേദിയില്‍ വൈഭവ് സൂര്യവംശി അവിശ്വസനീയമായി ബാറ്റ് വീശുന്നതിനു പിന്നില്‍ കഠിനാധ്വാനവും ക്രിക്കറ്റിനോടുള്ള ആത്മസമര്‍പ്പണവും ജന്‍മസിദ്ധമായ കഴിവുകളുമെല്ലാമുണ്ട്.
വളരെ എളുപ്പത്തില്‍ എല്ലാവരെയും കൊണ്ടും സാധിക്കുന്നതല്ല ഈ കാര്യം. ചിട്ടയയായ പരിശീലനത്തിലൂടെയാണ് വൈഭവ് തന്റെ കഴിവുകള്‍ വീണ്ടും വീണ്ടും മിനുക്കി മൂര്‍ച്ച കൂട്ടിയെടുക്കുന്നത്. പരിശീലന സെഷനുകളില്‍ ഒരു ദിവസം കുറഞ്ഞത് 600 ബോളുകളെങ്കിലും വൈഭവ് നേരിടാറുണ്ടെന്നായിരുന്നു താരത്തിന്റെ കോച്ചായ മനീഷ് ഓജ ഒരു അഭിമുഖത്തില്‍ നേരത്തേ പറഞ്ഞത്.
ഡിഫന്‍സീവായി കളിക്കുകയെന്നത് തന്റെ ബാറ്റിങ് നിഖണ്ഡുവില്‍ നിന്നും എടുത്തു കളഞ്ഞയാളാണ് വൈഭവ്. പരിശീലന സെഷനുകളില്‍ എല്ലായ്‌പ്പോഴും അഗ്രസീവായി ബാറ്റ് ചെയ്യാനും വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കളിക്കാനുമാണ് താരം ശ്രമിക്കാറുള്ളത്. ബോളുകള്‍ ബ്ലോക്ക് ചെയ്യുന്നതിനേക്കാള്‍ വൈഭവിനു ഇഷ്ടം അവയെ പ്രഹരിക്കുന്നതിലാണ്.
കഠിനമായ അച്ചടക്കമാണ് വൈഭവിന്റെ മറ്റൊരു വിജയരഹസ്യം. ക്രിക്കറ്റില്‍ മാത്രമാണ് താരം പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വഴികാട്ടിയായി എല്ലായ്‌പ്പോഴും അച്ഛനും കൂടെയുണ്ട്.

ചെറിയ കുട്ടിയായിരിക്കവെ തന്നെ പുലര്‍ച്ചെ നാലു മണിക്ക് 100 കിമിയോളം അകലെയുള്ള ക്രിക്കറ്റ് അക്കാദമിയില്‍ വൈഭവിനെ കൊണ്ടുപോയിരുന്നതും അദ്ദേഹമാണ്. ഈ അച്ഛടക്കവും കൃത്യനിഷ്ടയുമെല്ലാം വൈഭവിന്റെ ജീവിതത്തിലും കരിയറിലുമെല്ലാം അടുക്കും ചിട്ടയും കൊണ്ടുവരികയും ചെയ്തു.
ഇനി വൈഭവിന്റെ ടെക്‌നിക്കലും ശാരീരികവുമായ ബാറ്റിങ് രഹസ്യങ്ങളെ കുറിച്ചു നോക്കാം. ബാറ്റിന്റെ വേഗതയാണ് താരത്തെ ഇത്ര അനായാസം വലിയ ഷോട്ടുകള്‍ കളിക്കാന്‍ സഹായിക്കുന്നതെന്നാണ് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു ചൂണ്ടിക്കാട്ടിയത്.
ബാറ്റ് ചെയ്യവെ നിലത്തു നിന്നും പവര്‍ ജനറേറ്റ് ചെയ്ത ശേഷം അതു പിന്നീട് ഇടുപ്പിലൂടെയും ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് കൈത്തണ്ടയിലൂടെ സ്‌ഫോടനാത്മകമായി പുറത്തു വിടുകയും ചെയ്യുന്നു.
കണ്ണുകളും ബോളും തമ്മിലുള്ള ഏകോപനവും വൈഭവിനെ ബാറ്റിങില്‍ സഹായിക്കുന്നു. അഗ്രസീവായി എല്ലായ്‌പ്പോഴും ബാറ്റ് ചെയ്തിട്ടും കണ്ണുകളും ബോളും തമ്മിലുള്ള കൃത്യമായ ഏകോപനം താരത്തെ ടൈമിങ് പിഴയ്ക്കാതെ വമ്പന്‍ ഷോട്ടുകള്‍ക്കായി തയ്യാറാക്കി നിര്‍ത്തുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications