For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ച്വറിക്കു കാരണം സഞ്ജു!! ആ സമ്മാനം ഇപ്പോഴും ഒപ്പം, വൈഭവ് പറയുന്നു; വീഡിയോ

രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ ഇനിയൊരിക്കല്‍ക്കൂടി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കാണില്ലെന്ന നിരാശയിലും ദുഖത്തിലുമാണ് ടീമംഗങ്ങളും ആരാധകരും. റോയല്‍സ് ടീമിലെ പല യുവതാരങ്ങളെയും സംബന്ധിച്ച് അദ്ദേഹം ശരിക്കുമൊരു സഹോദരനെ പോലെയാണ്. പലരുടെയും കരിയറിന്റെ തുടക്കകാലത്തു സഞ്ജു നല്‍കിയ സ്‌നേഹവും കരുതലുമെല്ലാം അത്രത്തോളം വലുതാണ്.

യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് തുടങ്ങി ഏറ്റവും പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ വൈഭവ് സൂര്യവംശിക്കും സഞ്ജുവിനെ കുറിച്ച് പറയാന്‍ ഏറെയുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് വൈഭവ് മനസ്സ്തുറക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സഞ്ജു തനിക്കു സമ്മാനിച്ച വിലപ്പെട്ട സമ്മാനത്തെ കുറിച്ചാണ് 14കാരന്‍ ഇതില്‍ പറഞ്ഞിരിക്കുന്നത്.

VAIBHAV SANJU

ആ സമ്മാനം ഇപ്പോഴും കൂട്ടിനുണ്ട്

നിലവില്‍ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ കളിക്കുന്നതിനായി ഇന്ത്യന്‍ എ ടീമിനോടൊപ്പം യുഎഇയിലാണ് വൈഭവ് സൂര്യവംശിയുള്ളത്. അവിടെ പരിശീലന സെഷനിടെയുള്ള ഒരു വീഡിയോയിലാണ് സഞ്ജു സാംസണ്‍ നല്‍കിയ സമ്മാനത്തെ കുറിച്ച് ഇന്ത്യന്‍ വണ്ടര്‍ ബോയ് മനസ്സ് തുറന്നത്.

ടീമിനായി കളിക്കവെ തനിക്കൊപ്പം എല്ലായ്‌പ്പോഴും കരുതാറുള്ള രണ്ടു കിറ്റ് ബാഗുകളെ കുറിച്ചാണ് വൈഭവ് വീഡിയോയില്‍ പറയുന്നത്. എല്ലാ താരങ്ങളുടെ പക്കലും ഒരു കിറ്റ് ബാഗാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ എന്റെ കൂടെ എപ്പോഴും രണ്ടു കിറ്റ് ബാഗുകളുണ്ടാവും. ഇതില്‍ ഒന്നില്‍ എന്റെ സോഫ്റ്റ് ലെതര്‍ സാധനങ്ങളാണ് വയ്ക്കാറുള്ളത്.

സഞ്ജു നല്‍കിയ സമ്മാനത്തെ കുറിച്ച് വൈഭവ് പറയുന്ന വീഡിയോ കാണാം

പാഡ്, ഗ്ലൗസ്, ഹെല്‍മറ്റ് എന്നിവയെല്ലാം ഇതിലുണ്ടാവും. ഇതാണ് എന്റെ ഹെല്‍മറ്റ്.
ഇതു തൈ (thigh) പാഡാണ്. ഇതു റെഡ് ബോള്‍ മല്‍സരങ്ങള്‍ക്കുള്ള വെള്ള പാഡുകളുമാണ്. ഇതു വൈറ്റ് ബോള്‍ മല്‍സരങ്ങള്‍ക്കുള്ള നീല പാഡുകളുമാണ്.

മറ്റൊരു ബാഗിലാണ് ഞാന്‍ ബാറ്റുകളെല്ലാം കൊണ്ടു പോവാറുള്ളത്. ഈ കാണുന്നതാണ് ബാറ്റുകള്‍. അഞ്ചു ബാറ്റുകളാണ് ഈ കിറ്റ് ബാഗിലുള്ളത്. ഈ ബാറ്റുകളിലൊന്ന് എനിക്കു സഞ്ജു ഭയ്യ (സഞ്ജു സാംസണ്‍) ഐപിഎല്ലിനിടെ സമ്മാനിച്ചതാണ്.

എനിക്കൊരു ബാറ്റ് തരൂയെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിക്കാറുണ്ടായിരുന്നു. സഞ്ജു ഭയ്യ നല്‍കിയ ഈ ബാറ്റ് കൊണ്ടാണ് ഞാന്‍ ഐപിഎല്ലിലെ ആദ്യത്തെ സെഞ്ച്വറിയും നേടിയത്. വെറും 35 ബോളിലായിരുന്നു ഞാന്‍ സെഞ്ച്വറിയടിച്ചതെന്നുമാണ് വീഡിയോയില്‍ വൈഭവ് പറഞ്ഞത്. വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഇതു വൈറലായി തീരുകയും ചെയ്തു.

VAIBHAV SANJU

ഇതു രണ്ടാം തവണ

സഞ്ജു സാംസണിനെ കുറിച്ച് വൈഭവ് സൂര്യവംശി ഇതു രണ്ടാം തവണയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ടതിനു പിന്നാലെയും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം താരം മറ്റൊരു പോസ്റ്റും കൂടി ഇട്ടിരുന്നു.

ടിവിയില്‍ നിങ്ങളുടെ ബാറ്റിങ് കാണുന്നതു മുതല്‍ ഒരുമിച്ചത് കളിച്ചതുവരെ, ഇതു ശരിക്കുമൊരു സ്വപ്‌ന സാക്ഷാല്‍ക്കാരമായിരുന്നു. നിങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്കു പഠിക്കാന്‍ കഴിഞ്ഞു. എല്ലാ ചാറ്റുകള്‍ക്കും, എന്നെ എല്ലായ്‌പ്പോഴും ഒരു സഹോദരനെ പോലെ കണ്ടതിനും നന്ദി. എനിക്കു ഇനിയും ഇതു പോലെ ബാറ്റ് നല്‍കി കൊണ്ടിരിക്കൂയെന്നായിരുന്നു വൈഭവിന്റെ പോസ്റ്റ്.

Story first published: Sunday, November 16, 2025, 17:25 [IST]
Other articles published on Nov 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+