IPL 2026: 6 ബോളില്‍ 4!! ഇതല്ലല്ലോ വൈഭവ്? എംഐ പൂട്ടിയതിങ്ങനെ; ആ വീക്ക്‌നെസ് മുതലാക്കി
മുംബൈ: മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്ലിലെ ജീവന്‍മരണ പോരില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി. ടീമിനു തന്നില്‍ നിന്നും ഏറ്റവും മികച്ച സംഭവന ആവശ്യമായ സമയത്ത് 15കാരന് നേടാനായത് വെറും നാലു റണ്‍സ് മാത്രം.
ആറു ബോളില്‍ നേരിട്ട വൈഭവ് ബൗണ്ടറി പോലും നേടിയില്ലെന്നതാണ് വിചിമ്രായ കാര്യം. 66.67 എന്ന ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ദീപക് ചാഹറിന്റെ ബൗളിങില്‍ നമന്‍ ധിറാണ് താരത്തെ മടക്കിയത്.

വൈഭവിന്റെ വലിയൊരു വീക്ക്‌നെസ് ഒരിക്കല്‍ക്കൂടി തുറന്നു കാണിക്കപ്പെട്ട മല്‍സരം കൂടിയായിരുന്നു ഇത്. കൗമാര താരത്തിനെതിരേ കൃത്യമായ പ്ലാനിങോടെയാണ് മുംബൈ ഇറങ്ങിയത്. അവര്‍ അതു പെര്‍ഫെക്ടായി തന്നെ നടപ്പാക്കുകയും ചെയ്തു. വൈഭവിനെ മുംബൈ എങ്ങനെയാണ് പൂട്ടിയതെന്നറിയാം.
വൈഭവിന്റെ വീക്ക്‌നെസ്
ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കായി കളിക്കവെ വൈഭവ് സൂര്യവംശിയുടെ വലിയൊരപ വീക്ക്‌നെസ് തുറന്നു കാണിക്കപ്പെട്ടിരുന്നു. തുടക്കത്തിലെ കുറച്ചു ബോളുകളില്‍ പ്രതീക്ഷിച്ചതു പോലെ റണ്‍സ് വരാതിരിക്കുകയും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും സാധിക്കാതെയും വന്നാല്‍ വൈഭവ് സമ്മര്‍ദ്ദത്തിലേക്കു വീഴുകയും അതു പുറത്താവലിലേക്കും നയിക്കാറുണ്ട്.
മുംബൈ ഇന്ത്യന്‍സിനെതിരായ ഈ മാച്ചിലും അക്ഷരാര്‍ഥത്തില്‍ സംഭവിച്ചത് ഇതു തന്നെയാണ്. മുംബൈുടെ ന്യൂബോള്‍ ആക്രമണത്തിനു മുന്നില്‍ താരം ശരിക്കും വിയര്‍ത്തു. ഇതോടെ സമ്മര്‍ദ്ദത്തിലായാണ് ഒട്ടും ടൈമിങില്ലാത്ത ഒരു ഷോട്ട് കളിച്ച് വൈഭവ് വിക്കറ്റും വലിച്ചെറിഞ്ഞത്.
ലെഗ് സൈഡിലാണ് വൈഭവിന്റെ ശക്തിയെന്നു നേരത്തേ തന്നെ വ്യക്തിമായി കഴിഞ്ഞ കാര്യമാണ്. ലെഗ് സൈഡിലേക്കാണ് താരം കൂടുതലും ഷോട്ടുകള്‍ കളിക്കാറുളളത്. ഓഫ് സൈഡിലാവട്ടെ വൈഭവിന്റെ പക്കല്‍ മതിയായ ഷോട്ടുകളുമില്ല.
ഇതു മനസ്സിലാക്കി തന്നെയാണ് മുംബൈ ബൗളര്‍മാര്‍ ഈ കളിയില്‍ പന്തെറിഞ്ഞത്. അവര്‍ കൂടുതല്‍ ബോളും പരീക്ഷിച്ചത് ഓഫ്സ്റ്റംപിനു പുറത്തുമായിരുന്നു. വേഗതയില്‍ കൂടി കുറവ് വരുത്തിയതോടെ കൗമാര താരം ശരിക്കും ബുദ്ധിമുട്ടുകയും ചെയ്തു. ഒടുവില്‍ ദീപക് ചാഹര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ ബോളില്‍ വൈഭവ് ക്രീസ് വിട്ടു.
ഒരു ഫുള്ളര്‍ ലെങ്ത്ത് ബോളായിരുന്നു ചാഹര്‍ പരീക്ഷിച്ചത്. വൈഭവ് ആഞ്ഞുവീശിയെങ്കിലും അതു പ്രതീക്ഷിച്ചതു പോലെ ബാറ്റിങില്‍ കണക്ടായതുമില്ല. ഡീപ്പ് പോയിന്റില്‍ നിന്നും അല്‍പ്പം മുന്നോട്ട് ഓടിക്കയറിയ നമന്‍ ധിര്‍ ക്യാച്ചെടുക്കുകയും ചെയ്തു. ഇതോടെ നിരാശനായി വൈഭവ് ക്രീസ് വിടുകയായിരുന്നു.

റെക്കോര്‍ഡിട്ട് വൈഭവ്
മുംബൈ ഇന്ത്യന്‍സിനെതിരേ നനഞ്ഞ പടക്കമായി മാറിയെങ്കിലും ഒരു വമ്പന്‍ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി. ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ കൗമാര താരമെന്ന നേട്ടത്തിനാണ് 15കാരന്‍ അവകാശിയായത്.
നേരത്തേ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2019-20ലെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിലായിരുന്നു 580 റണ്‍സോടെ അദ്ദേഹം ചരിത്രം കുറിച്ചത്. ഇതാണ് ഇന്നത്ത മാച്ചില്‍ നേടിയ നാലു റണ്‍സോടെ 583 സ്‌കോര്‍ ചെയ്ത് വൈഭവ് തിരുത്തിക്കുറിച്ചത്.
14 മാച്ചില്‍ 232.27 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

