Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറ്റ്‌സില്‍ സഞ്ജുവിനെ കോപ്പിയടിച്ച വൈഭവ്!! മാറ്റിവച്ചത് 10 കോടി; 'ബേബി ബോസ്' ആര്‍ആറിലെത്തിയതെങ്ങനെ?

ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം ബേബി ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയാണ്. സാക്ഷാല്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ ഓള്‍ടൈം റെക്കോര്‍ഡ് പോലും കരിയറിലെ രണ്ടാം ഐപിഎല്‍ സീസണില്‍ തന്നെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഈ 15 കാരന്‍.

ഏകപക്ഷീയമായി മാറിയ ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 47 റണ്‍സിനു തകര്‍ത്ത് എസ്ആര്‍എച്ച് മുന്നേറിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചത് വൈഭവായിരുന്നു.

VAIBHAV SOORYAVANSHI

ഈ കൗമാര താരം അക്ഷരാര്‍ഥത്തില്‍ ബാറ്റിങില്‍ കൊടുങ്കാറ്റായി മാറുകയായിരുന്നു. വെറും 29 ബോളില്‍ 12 സിക്‌സറും അഞ്ചു ഫോറുമടക്കം വൈഭവ് വാരിക്കൂട്ടിയത് 97 റണ്‍സാണ്. ഈ വണ്‍മാന്‍ ഷോയോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള ആദ്യ കോളിനു പടിവാതില്‍ക്കെയും താരം എത്തിയിരിക്കുകയാണ്.

ഇതു സിഎസ്‌കെ ശാപം!! അന്നു വിസിലടിച്ച് കളിയാക്കിയില്ലേ? കാവ്യക്കും എസ്ആര്‍എച്ചിനും പൊങ്കാല

ഇതു സിഎസ്‌കെ ശാപം!! അന്നു വിസിലടിച്ച് കളിയാക്കിയില്ലേ? കാവ്യക്കും എസ്ആര്‍എച്ചിനും പൊങ്കാല

അയര്‍ലാന്‍ഡുമായുള്ള അടുത്ത ടി20 പരമ്പരയില്‍ തന്നെ ഇടംകൈയന്‍ ബാറ്ററെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനായേ്ക്കും. യഥാര്‍ഥത്തില്‍ എങ്ങനെയാണ് വൈഭവെന്ന ഈ അദ്ഭുത ബാലനെ റോയല്‍സ് കണ്ടെത്തിയത്? ഇതേക്കുറിച്ച്് നോക്കാം.

വൈഭവിന്റെ വരവ്

2025ലെ ഐപിഎല്‍ സീസണിന മുന്നോടിയായുള്ള മെഗാ താരലേലത്തിലാണ് വൈഭവ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് റാഞ്ചിയത്. ബിഹാറില്‍ നിന്നുള്ള ഈ കൗമാര താരത്തിനു വേണ്ടി അവര്‍ അന്നു മുടക്കിയതാവട്ടെ 1.10 കോടി രൂപയുമായിരുന്നു.

വെറും 14 വയസ്സ് മാത്രമുള്ള ഒരു താരത്തിന് അന്നു ഒരു ഫ്രാഞ്ചൈസി ഇത്രയും വലിയ തുക മുടക്കിയത് അന്നു വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. ഐപിഎല്‍ കരാര്‍ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായിരുന്നു വൈഭവ്.

ഗെയ്ല്‍ റെക്കോര്‍ഡ് ജസ്റ്റ് മിസ്, വൈഭവ് വെറും കുട്ടിയായി!! ചെയ്തതിങ്ങനെ, ഓടിയെത്തി അഭിഷേക്

ഗെയ്ല്‍ റെക്കോര്‍ഡ് ജസ്റ്റ് മിസ്, വൈഭവ് വെറും കുട്ടിയായി!! ചെയ്തതിങ്ങനെ, ഓടിയെത്തി അഭിഷേക്

എന്നാല്‍ ഈ ലേലത്തിനു വളരെ മുമ്പ് തന്നെ വൈഭവിനെ റോയല്‍സ് കണ്ടെത്തുകയും താരത്തിന്റെ അസാധാരണ പ്രതിഭ തിരിച്ചറിയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് വെറുമൊരു സ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്നിട്ടു കൂടി അത്രയും വലിയൊരു തുക മുടക്കാനും അവര്‍ തയ്യാറായത്.

യഥാര്‍ഥത്തില്‍ വൈഭവിനെ റോയല്‍സ് സ്‌കൗട്ട് ചെയ്തതിനു പിന്നില്‍ കൃത്യമായ പ്ലാനിങുണ്ടായിരുന്നുവെന്നു തന്നെ പറയാം. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിനായി ചില മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരുന്നത താരത്തെ ആദ്യം കണ്ടെത്തിയത് റോയല്‍സിന്റെ സ്‌കൗട്ടിങ് സംഘത്തിലുണ്ടായിരുന്ന സമര്‍ ഖാദ്രിയാണ്.

തുടര്‍ന്ന് അദ്ദേഹം വൈഭവിനെ കുറിച്ച് റോയല്‍സിന്റെ സ്‌കൗട്ടിങ് മേധാവിയായ സുബിന്‍ ബറൂച്ചയെ അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് താരത്തെ റോയല്‍സ് ട്രയല്‍സിനായി ക്ഷണിച്ചത്. ഈ ട്രയല്‍സില്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ വൈഭവ് സിക്‌സര്‍ പറത്തുകയും ചെയ്തു.

SANJU VAIBHAV

നേരത്തേ ഈ തരത്തില്‍ റോയല്‍സിന്റെ ട്രയല്‍സില്‍ ആദ്യ ബോളില്‍ സിക്‌സറടിച്ചത് വെറും രണ്ടു പേര്‍ മാത്രമാണ്. ഒരാള്‍ മുന്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ആണെങ്കില്‍ രണ്ടാമത്തെയാള്‍ ഇപ്പോള്‍ വൈസ് ക്യാപ്റ്റന്‍സിയില്‍ എത്തി നില്‍ക്കുന്ന യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്.

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

നെറ്റ്‌സില്‍ വൈഭവിന്റെ അസാധാരണ ബാറ്റിങ് പാടവം കണ്ട് സുബിന്‍ ബറൂച്ച അക്ഷരാര്‍ഥത്തില്‍ ഞെട്ടുക തന്നെ ചെയ്തു. ഇതിനു പിന്നാലെ വരാനിരിക്കുന്ന മെഗാ ലേലത്തില്‍ ഈ കൗരമാര താരത്തെ നമുക്കു വേണമെന്നു റോയല്‍സ് മാനേജ്‌മെന്റിനെയും അദ്ദേഹം അറിയിക്കുകയായിരുന്നു. അതിനാനി പഴ്‌സില്‍ 10 കോടി രൂപ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയായിരുന്നു വൈഭവിന്റെ അടിസ്ഥാന വില. താരത്തിനായി ആദ്യം രംഗത്തിറങ്ങിയത് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. പിന്നാലെ 35 ലക്ഷം ഓഫര്‍ ചെയ്ത് റോയല്‍സും റേസില്‍ ചേര്‍ന്നു.

മറ്റൊരു ടീമും വൈഭവിനായി ശ്രമം നടത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒടുവില്‍ റോയല്‍സ് 1.10 കോടി രൂപ വിളിച്ചപ്പോള്‍ ഡിസി പിന്‍മാറുകയായിരുന്നു. പിന്നീട് സംഭവിച്ചത് ചരിത്രം.

Story first published: Thursday, May 28, 2026, 7:48 [IST]
Other articles published on May 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+