ശരിക്കുമൊരു 15കാരന്‍ തന്നെ!! തോല്‍വിക്കു പിറകെ വൈഭവ് ചെയ്തതിങ്ങനെ, വീഡിയോ വൈറല്‍
കൊല്‍ക്കത്ത: ഉജ്ജ്വലമായ തുടക്കത്തിനു ശേഷം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം പരാജയത്തിലേക്കു വീണിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. അവസാനത്തെ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അവരുടെ ഗ്രൗണ്ടില്‍ നാലു വീക്കറ്റിനാണ് ആര്‍ആര്‍ പൊരുതി വീണത്.
ബാറ്റിങ് നിര പ്രതീക്ഷിച്ചതു പോലെ ക്ലിക്കാവാതെ പോയതാണ് റോയല്‍സിനെ വീണ്ടുമൊരു പരാജയത്തിലേക്കു തള്ളിയിട്ടത്. ആര്‍ആര്‍ നിരയിയില്‍ ആരും തന്നെ ഫിഫ്റ്റിയും തികച്ചില്ല. 46 റണ്‍സെടുത്ത കൗമാാര ഓപ്പണര്‍ വൈഭവ് സൂര്യവംശിയായിരുന്നു ടോപ്‌സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ 39 റണ്‍സുമെടുത്തു. മറ്റാരും 15 പ്ലസ് സ്‌കോര്‍ പോലുമെടുത്തില്ല.
28 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സുമുള്‍പ്പെട്ടതാണ് വൈഭവിന്റെ ഇന്നിങ്‌സ്. കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങിയ റോയല്‍സിനെ വെറും 155 റണ്‍സിലൊതുക്കിയതും താരത്തിന്റെ പുറത്താവലാണ്.

Photocredit/X
പിന്നീട് അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. ഈ മല്‍സരത്തില്‍ റോയല്‍സിന്റെ തോല്‍വിക്കു ശേഷം വൈഭവിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മനം തകര്‍ന്ന് വൈഭവ്
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടം അരങ്ങേറിയത്. ഈ കളിക്കു ശേഷം വൈഭവ് സൂര്യവംശി വളരെയധികം ദുഖിതനും നിരാശനുമായാണ് കാണപ്പെട്ടത്. മല്‍സരശേഷം ഡഗൗട്ടില്‍ നിന്നെല്ലാം മാറി അല്‍പ്പം അകലെ പോയി തനിച്ചിരുന്ന്് മുഖം പൊത്തിക്കരയുന്ന വൈഭവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സ്വന്തം ടീം ഫൈനലില്‍ തോറ്റതു പോലെയുള്ള ദുഖമായിരുന്നു താരത്തില്‍ കണ്ടത്. തനിച്ചിരുന്ന് കരയുന്ന വൈഭവിനെ ആശ്വസിപ്പിക്കാന്‍ കെകെആറിന്റെ ഒഫീഷ്യലുകളില്‍ ഒരാള്‍ അടുത്തേക്കു വന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും തോളില്‍ കൈയിട്ട് കൂടെ ഇരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
കെകെആറുമായുള്ള മല്‍സരശേഷം തനിച്ചിരുന്ന് കരയുന്ന വൈഭവ് സൂര്യവംശി. വീഡിയോ കാണാം
ക്രിക്കറ്റിനോടും സ്വന്തം ടീമിനോടുമുള്ള വൈഭവിന്റെ അതിയായ പാഷന്‍ തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല താരത്തിന്റെ പ്രായത്തെ സംബന്ധിച്ചും പലരും സംശയങ്ങളുമുന്നയിക്കവെ തനിക്കു 16 വയസ്സ് തന്നെയാണെന്നു കുട്ടികളുടടേതു പോലെയുള്ള നിഷ്‌കളങ്കമായ കരച്ചിലിലൂടെ വൈഭവ് അടിവരയിടുകയും ചെയ്യുന്നു.
കളിക്കളത്തില്‍ എല്ലായ്‌പ്പോഴും തന്റെ കഴിവിന്റെ 101 ശതമാനം നല്‍കാന്‍ ശ്രമിക്കുന്നയാളാണ് ബിഹാറില്‍ നിന്നുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍. ഈ കാരണത്താല്‍ തന്നെ പലപ്പോഴും ഔട്ടായി മടങ്ങവെ വൈഭവിന്റെ മുഖത്ത് നിരാശയും ദുഖവുമെല്ലാം കാണപ്പെടാറുമുണ്ട്. ചില സന്ദര്‍ഭങ്ങളിലാവട്ടെ താരം കരച്ചിലിന്റെ വക്കിലുമെത്താറുമുണ്ട്.

വൈഭവിന്റെ പ്രകടനം
ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍വേട്ടക്കാരെ എടുത്താല്‍ അതില്‍ നാലാംസ്ഥാനത്തു വൈഭവ് സൂര്യവംശിയെ കാണാം. മാത്രമല്ല ടോപ്പ് ഫൈവിലുള്ളവരില്‍ റണ്‍റേറ്റിന്റെ കാര്യത്തില്‍ വൈഭവിന്റെ ഏഴയലത്തു പോലും അവര്‍ ആരും തന്നെയില്ലെന്നകും ശ്രദ്ധേയമാണ്.
ആറിന്നിങ്‌സുകളില്‍ നിന്നും 41 ശരാശരിയില്‍ 236.53 സ്‌ട്രൈക്ക് റേറ്റോടെ 246 റണ്‍സാണ് വൈഭവിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതി ലുള്‍പ്പെടുന്നു. ഇവ രണ്ടും താരം പൂര്‍ത്തിയാക്കിയതാവട്ടെ വെറും 15 ബോളുകളിലുമാണ്.
കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും വൈഭവിന്റെ ബാറ്റില്‍ നിന്നും ഒരു തീപ്പൊരി സെഞ്ച്വറിക്കു വേണ്ടിയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. അന്നു വെറും 35 ബോളുകളിലായിരുന്നു താരം മൂന്നക്കത്തിലേക്കു കുതിച്ചെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തിലായിരുന്നു വമ്പന്‍ നേട്ടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications