Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രഹരശേഷി വെറും 72, മെയ്ഡനും കളിച്ചു, അതും വൈഭവ്!! മൊഹ്‌സിന്‍ പൂട്ടിയതെങ്ങനെ?

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം അമ്പെ പാളിയിരിക്കുകയാണ്. നാലോവറിനുള്ളില്‍ തന്നെ ആദ്യത്തെ മൂന്നു പേരെയും റോയല്‍സ് കൈവിട്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. തുടരെ മൂന്നാമത്തെം കളിയിലാണ് റോയല്‍സിന്റെ മുന്‍നിര തകര്‍ന്നിരിക്കുന്നത്.

യശസ്വി ജയ്‌സ്വാള്‍ (22), വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി (8), ധ്രുവ് ജുറേല്‍ (ഗോള്‍ഡന്‍ ഡെക്ക്) തുടങ്ങി പ്രധാനപ്പെട്ട മൂന്നു ബാറ്റര്‍മാരെയും റോയല്‍സിനു അടുത്തടുത്ത ഓവറുകളില്‍ കൈവിടേണ്ടതായി വന്നു. ഇതില്‍ വൈഭവിന്റെ വിചിത്രമായ ഇന്നിങ്‌സ് കണ്ട് ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടിയിരിക്കുകയാണ്.

VAIBHAV SOORYAVANSHI

സാധാരണയായി 200ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റില്‍ ബൗളര്‍മാരെ പറപ്പിക്കാറുള്ള വൈഭവിന്റെ ഈ കളിയിലെ പ്രഹരശേഷി വെറും 72.73 മാത്രം!! 11 ബോളിലാണ് രണ്ടു ഫോറടക്കം താരം എട്ടു റെണ്ണെടുത്തത്.

ഇതു മാത്രല്ല ഒരു മെയ്ഡനും വൈഭവ് കളിച്ചുവെന്നത് മറ്റൊരു അദ്ഭുഭതമാണ്. പേസര്‍ മൊഹ്‌സിന്‍ ഖാനാണ് വൈഭവിന്റെ വമ്പന്‍ വിക്കറ്റ് പിഴുതത്. ഇടംകൈയന്‍ പേസര്‍ പയറ്റിയ തന്ത്രമെന്താണെന്നു നോക്കാം.

ശൈലി മാറിയ വൈഭവ്

സാധാരണയായി ആദ്യ ബോള്‍ മുതല്‍ എതിര്‍ ടീം ബൗളര്‍മാരെ കടന്നാക്രമിക്കാറുള്ള വൈഭവ് സൂര്യവംശി ഇതു വരെ കാണാത്ത തരത്തലുള്ള ഒരു ഡിഫന്‍സീവ് ശൈലിയാണ് സ്വീകരിച്ചത്. 15 കാരനായത താരത്തിന്റെ ഈ ശൈലി മാറ്റം തീര്‍ത്തും അപ്രതീക്ഷിതം തന്നെയായിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറിലെ മുഴുവന്‍ ബോളും നേരിട്ടത് യശസവി ജയ്‌സ്വാളാണ്. നേടിയതാവട്ടെ ഏഴു റണ്‍സ് മാത്രം.

പ്രിന്‍സ് യാദവെറിഞ്ഞ രണ്ടാം ഓവറിലലെ രണ്ടാമത്തെ ബോളിലാണ് വൈഭവിന് ആദ്യം സ്‌ട്രൈക്ക് ലഭിച്ചത്. ആദ്യ ബോള്‍ ഒരു ഫ്‌ളിക്കിലൂടെ മിഡ് വിക്കറ്റ് ഏരിയയിലൂടെ താരം ബൗണ്ടറിയിലെത്തിച്ചു. അടുത്തത് കവര്‍ പോയിന്റിലൂടെ വൈഭവ് വീണ്ടും അതിര്‍ത്തി കടത്തി.

പക്ഷെ പിന്നീട് 15കാരന്‍ പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിഞ്ഞു. അടുത്ത മൂന്നു ബോളും ഡോട്ട് ബോളുകളായി മാറി. ഷമിയുടെ അടുത്ത ഓവറിലെ അഞ്ചാമത്തെയും അവസാനത്തെയും ബോളില്‍ ജയ്‌സ്വാളും ജുറേലും മടങ്ങിയതോടെ റോയല്‍സ് ശരിക്കും ഞെട്ടി (32/2).

തുടര്‍ന്നാണ് പ്രിന്‍സിനെ പിന്‍വലിച്ച് ഇടംകൈയന്‍ പേസര്‍ മൊഹ്‌സിന്‍ ഖാനെ എല്‍എസ്ജി ക്യാപ്റ്റന്‍ റിഷഭ് പന്ത് കൊണ്ടുവന്നത്. അപ്പോള്‍ സ്‌ട്രൈക്കില്‍ വൈഭവുമായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ വൈഭവിനെ മൊഹ്‌സിന്‍ വരിഞ്ഞുകെട്ടി.

സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള പഴുത് പോലും 15കാരന് അദ്ദേഹം നല്‍കിയില്ല. ആദ്യത്തെ നാലു ബോളിലും വൈഭവ് ഷോട്ട് കളിച്ചെങ്കിലും റണ്ണില്ല. അടുത്ത ബോളില്‍ ബീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇതോടെ ക്ഷമ നശിച്ച വൈഭവ് അവസാന ബോളില്‍ റിസ്‌കെടുക്കാന്‍ നിര്‍ബന്ധിതനായി.

VAIBHAV SOORYAVANSHI

ഓഫ്സ്റ്റംപ് ലൈനില്‍ ഒരു ലെങ്ത്ത് ബോളായിരുന്നു മൊഹ്‌സിന്‍ എറിഞ്ഞത്. ലെഗ്‌സൈഡിലൂടെ വലിയൊരു ഷോട്ടിനു വൈഭവ് തുനിഞ്ഞെങ്കിലും ടൈമിങ് പാളിയ ബോള്‍ കവര്‍ ഏരിയയിലേക്കും ഉയര്‍ന്നു. പിറകിലേക്കു ഓടിയ ദിഗ്വേഷ് സിങ് റാട്ടി മികച്ചൊരു ക്യാച്ചിലൂടെ അതു വരുതിയിലുമാക്കി. ഇതോടെ വൈഭവിനു നിരാശനായി ക്രീസ് വിടേണ്ടിയും വന്നു.

ഐപിഎല്ലില്‍ വൈഭവിനെതിരേ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ആദ്യത്തെ ബൗളറായും മൊഹ്‌സിന്‍ മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ഡോട്ട് ബോളുകള്‍ കളിക്കേണ്ടി വരുമ്പോള്‍ വൈഭവ് ഈ തരത്തില്‍ അബദ്ധം കാണിച്ച് നേരത്തേയും പുറത്തായിട്ടുണ്ട്. ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കായി കളിക്കവെയാണ് ഇത്. ഈ മല്‍സരത്തിലും അതു തന്നെയാണ് സംഭവിച്ചത്.

Story first published: Wednesday, April 22, 2026, 20:56 [IST]
Other articles published on Apr 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+